കാൻസറിന് കാരണമാവുന്ന പുകവലി, മദ്യപാനം, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നീ ഘടകങ്ങളിൽ നിന്നെല്ലാം എത്രയോ അകലെ നിൽക്കുന്ന കുഞ്ഞുങ്ങളിലും കാൻസർ ഉണ്ടാവുന്നു എന്ന് നമുക്കറിയാം. കുട്ടികളിലും മുതിർന്നവരിലും ഉണ്ടാവുന്ന കാൻസർ തികച്ചും വ്യത്യസ്തവുമാണ്. 90% കേസുകളിലും എങ്ങനെയാണ് കുഞ്ഞുങ്ങളിൽ കാൻസർ വരുന്നുവെന്നതിന് വൈദ്യശാസ്ത്രത്തിൽ വ്യക്തമായ ഒരു ഉത്തരമില്ല. പക്ഷേ നേരത്തെതന്നെ കണ്ടെത്തി ചികിത്സ നൽകാനായാൽ കുട്ടികൾക്ക് കാൻസറിനെ അതിജീവിക്കാൻ കഴിയുമെന്ന് വിദഗ്ദർ പറയുന്നു. കുട്ടികളിൽ കണ്ടുവരുന്ന കാൻസർ എന്തൊക്കെയാണ്, ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാം വിശദീകരിക്കുന്നു കോഴിക്കോട് ആംസ്റ്റർ മിംസ് ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് തലവനായ ഡോ. കെ.വി ഗംഗാധരൻ.
