മഹാരാഷ്ട്രയിലെ പൂനെ മുനിസിപ്പൽ പ്രദേശത്തും കോർപ്പറേഷൻ മേഖലയിലും പടർന്ന് പിടിച്ച ഗില്ലൻബാരി എന്ന രോഗത്തെ ആരോഗ്യലോകം സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച 158 പേരിൽ 48 പേർ ഐസിയുവിലും 28 പേർ വെന്റിലേറ്ററിലുമാണ്. രോഗികളുടെ എണ്ണം അസാധാരണമാം വിധം കൂടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘവും പൂനെയിൽ എത്തിയിട്ടുണ്ട്. എന്താണ് ഗില്ലൻബാരി സിൻഡ്രോം? എങ്ങനെയാണ് പടരുന്നത് ? എന്തൊക്കെയാണ് ലക്ഷണങ്ങൾ തുടങ്ങി Guillain-Barre syndrome എന്ന അപൂർവ്വ രോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. വി.ജി. പ്രദീപ് കുമാർ