മഞ്ഞപ്പിത്തം, അമീബിക് മസ്തിഷ്ക ജ്വരം; പെരുകുന്നു, പകർച്ചവ്യാധികൾ

2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2544 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ ആറുപേരെ മാത്രം ബാധിച്ച അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗം കേരളത്തിൽ അടുത്തടുത്ത ദിവസങ്ങളിലായി മൂന്നു പേരേ ബാധിച്ചത് പുതിയ വെല്ലുവിളിയാണ്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡെങ്കി, എലിപ്പനി അടക്കമുള്ള രോഗങ്ങൾ സംസ്ഥാനത്ത് വ്യാപിച്ച് തുടങ്ങിയിരുന്നു. അതോടൊപ്പം തന്നെ മലപ്പുറത്തും എറണാകുളത്തെ വേങ്ങൂർ ഗ്രാമത്തിലും ഹെപ്പറ്റൈറ്റിസ് പടരുന്നത് ആശങ്കയുളവാക്കുന്നു.

Think

ഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് വ്യാപകമായി പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്‌ളുവൻസ, മഞ്ഞപ്പിത്തം, എച്ച്1 എൻ 1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പടർന്നുപിടിക്കുന്ന പകർച്ച പനികൾക്കെതിരെ കൃത്യമായ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുമ്പോഴും രോഗങ്ങളുടെ ഭീഷണിയിലാണ് കേരളം. മൺസൂൺ ആരംഭവും മലിനമായ ജലത്തിന്റെ ഉപയോഗവുമാണ് രോഗവ്യാപനത്തിന്റെ പ്രധാനകാരണമായി വിഗദഗ്ധർ ചൂണ്ടികാണിക്കുന്നത്.

മഞ്ഞപ്പിത്തത്തിന്റെ നിയന്ത്രിക്കാനാവാത്ത വ്യാപനം സംസ്ഥാനത്തെ ആരോഗ്യ സംവിധാനം നേരിടുന്ന പ്രധാന വെല്ലുലിളിയാണ്. പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുമ്പോൾ തന്നെയാണ് അപകടരമാംവിധത്തിൽ മഞ്ഞപ്പിത്ത വ്യാപനം സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തെ പ്രതിരോധത്തിലാക്കുന്നത്.

2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2544 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 21 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതും മരണങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളതും മലപ്പുറം ജില്ലയിലാണ്. 1277 കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയിൽ 9 മരണങ്ങളാണ് സംഭവിച്ചത്. രണ്ടാം സ്ഥാനത്തുള്ള ജില്ല കോഴിക്കോടാണ്. 609 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ 196 മഞ്ഞപ്പിത്ത കേസുകളും മൂന്ന് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കാസർഗോഡ് 93 കേസുകൾ, തൃശൂർ 76 കേസുകളും രണ്ട് മരണവും, പാലക്കാട് റിപ്പോർട്ട് ചെയ്ത കേസുകൾ 70, കണ്ണൂർ- 58, തിരുവന്തപുരം- 44, പത്തനംതിട്ട- 30, ആലപ്പുഴ- 23, കൊല്ലം- 23, കോട്ടയം- 21, വയനാട്- 16, ഇടുക്കി- 8 ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ പോത്തുകൽ, ചാലിയാർ, പെരുവള്ളൂർ, ഇരിങ്ങല്ലൂർ, പോരൂർ, പൊന്മള, പള്ളിക്കൽ, ആനക്കയം എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒളവണ്ണ, അത്തോളി, ചെക്കിയാട്, കിഴക്കോത്ത്, ചെറുവണ്ണൂർ, വേളം, മൂടാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് കോഴിക്കോട് ജില്ലയിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്ത മരണങ്ങളിൽ 70 ശതമാനവും യുവാക്കളിലാണ്. മെയ് മാസത്തിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 12 പേരിൽ 9 പേരും അമ്പത് വയസിൽ താഴെയുള്ളവരായിരുന്നു. ആറുപേർ 45 വയസിൽ താഴെയുള്ളവരും. 14 വയസുള്ള കുട്ടിയും ഇതിൽ പെടും. മലപ്പുറം ചേലേമ്പ്രയിൽ ഒരു വിദ്യാർഥി മരിച്ചതാണ് അവസാനം റിപ്പോർട്ട് ചെയ്ത മഞ്ഞപ്പിത്ത മരണം.

പതിനായിരത്തിൽ ഒരാൾക്ക് ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം
പതിനായിരത്തിൽ ഒരാൾക്ക് ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം

അമീബിക് മസ്തിഷ്ക ജ്വരം എന്ന പുതിയ വെല്ലുവിളി

അമീബിക് മസ്തിഷ്‌ക ജ്വരമാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു രോഗം. കഴിഞ്ഞ രണ്ട് മാസത്തിനിടെ തുടർച്ചയായി മൂന്ന് കുട്ടികളിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്ത ആദ്യ ഏഴ് വർഷങ്ങളിൽ ആറു പേർക്ക് മാത്രം പടർന്നിരുന്ന രോഗമാണ് നിലവിൽ മൂന്ന് പേർക്ക് തുടർച്ചയായി ബാധിക്കുകയും അതിൽ രണ്ടുപേരുടെ മരണത്തിന് കാരണമാവുകയും ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ ആറുപേരെ മാത്രം ബാധിച്ച രോഗം കേരളത്തിൽ അടുത്തടുത്ത ദിവസങ്ങളിലായി മൂന്നു പേരേ ബാധിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു.

2016ലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. 2016-ൽ ആലപ്പുഴയിൽ ഒരു കുട്ടിക്കും 2020-ൽ മലപ്പുറത്തും കോഴിക്കോട്ടും 2022-ൽ തൃശൂരിലും 2023-ൽ ആലപ്പുഴയിലും ഓരോ കുട്ടിക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിയായ പന്ത്രണ്ടുവയസുകാരൻ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

മെയ് 21-ന് മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരിയും ജൂൺ 16-ന് കണ്ണൂരിൽ 13 കാരിയുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ചുവയസുകാരി കടലുണ്ടി പുഴയിലും മറ്റ് രണ്ടുപേരും കുളത്തിലും കുളിച്ചതിനെ തുടർന്നാണ് രോഗം ബാധിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് ഈ രോഗത്തെ കാണുന്നത്.

ഡങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം.
ഡങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം.

പതിനായിരത്തിൽ ഒരാൾക്ക് ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം ( Amebic Meningoencephalitis). കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, കടുത്ത തലവേദന, ജലദോഷം, കണ്ണിന് ചുവപ്പ്, ഛർദ്ദി, ഓക്കാനം, കഴുത്തിന് വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

സ്വിമിങ് പൂള്‍ ഉള്‍പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന എല്ലാ ജല സ്‌ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോള്‍ പ്രകാരം കൃത്യമായി ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

എലിപ്പനിയും കൊതുകുജന്യ രോഗങ്ങളും

എലി, നായ്ക്കൾ, കന്നുകാലികൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ മലിനജലം ഉള്ളിലെത്തുന്നത് വഴിയാണ് ഈ രോഗം പകരുന്നത്. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ നിർദേശം.

മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക ആഴ്ചയിൽ ഒരിക്കൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.

ഡങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം.

എലി, നായ്ക്കൾ, കന്നുകാലികൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ മലിനജലം ഉള്ളിലെത്തുന്നത് വഴിയാണ് ഈ രോഗം പകരുന്നത്. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ നിർദേശം
എലി, നായ്ക്കൾ, കന്നുകാലികൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ മലിനജലം ഉള്ളിലെത്തുന്നത് വഴിയാണ് ഈ രോഗം പകരുന്നത്. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ നിർദേശം

കേരളത്തിൽ ഏറ്റവും കൂടുതൽ കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ല എറണാകുളമാണ്. എറണാകുളം, ജില്ലയുടെ വിവിധ ഉൾപ്രദേശങ്ങൾ, തൃക്കാക്കര, കളമശേരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഡെങ്കു പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2023, 2021 വർഷങ്ങളിലായി 50 പേർ എറണാകുളം ജില്ലയിൽ മാത്രമായി ഡെങ്കിപ്പനി ബാധിച്ചു മരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മെയ് 24 മുതൽ മുപ്പതോളം എലിപ്പനി കേസുകൾ എറണാകുളത്ത് മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് പുറത്തുവിട്ട പ്രകാരം ഈ കാലയളവിൽ 160 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മെയ് 24 മുതൽ മെയ് 31 വരെ 12 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മെയ് 30 നും ജൂൺ 1 നും യഥാക്രമം നാല് കേസുകൾ വീതം സ്ഥിരീകരിച്ചു.

മെയ് 24 മുതൽ മുപ്പതോളം എലിപ്പനി കേസുകൾ എറണാകുളത്ത് മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് പുറത്തുവിട്ട പ്രകാരം ഈ കാലയളവിൽ 160 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
മെയ് 24 മുതൽ മുപ്പതോളം എലിപ്പനി കേസുകൾ എറണാകുളത്ത് മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് പുറത്തുവിട്ട പ്രകാരം ഈ കാലയളവിൽ 160 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡെങ്കി, എലിപ്പനി അടക്കമുള്ള രോഗങ്ങൾ സംസ്ഥാനത്ത് വ്യാപിച്ച് തുടങ്ങിയിരുന്നു. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിങ്ങനെ വിഭാഗത്തിൽ ഉൾപ്പെടുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തി സുചിത്വം അടക്കമുള്ള മാർഗങ്ങളിലൂടെ ഇൻഫ്‌ലുവൻസ, ജലദോഷം, ചുമ എന്നിവയെ ചെറുക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.

Comments