18 May 2022, 05:14 PM
കുറച്ചുകാലമായി കേരളത്തില്‍ പണ്ടുകാലത്തെ പോലെയല്ല മഴക്കാലത്തിന്റെ സമയവും മഴയുടെ പെയ്ത്ത് രീതിയും. അതിതീവ്രമായ മഴയുടെ തോത് വളരെയധികം വര്‍ധിച്ചിരിക്കുന്നു. കുറഞ്ഞ സമയത്ത് കൂടിയ അളവില്‍ പെയ്യുന്ന മഴ പ്രളയത്തിന് കാരണമാവുകയും ചെയ്യുന്നു.
പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് രൂപപ്പെടുന്ന ഉയരം കൂടിയ കൂമ്പാര മേഘങ്ങളാണ് അതിശക്തമായ മഴയ്ക്കും മിന്നലിനും കാരണമാകുന്നത്. കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കേരള തീരത്ത് വര്‍ധിക്കുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്.
2018-ലെ പ്രളയമുണ്ടായത് മേയ് മാസം മുതല്‍ തുടര്‍ന്ന മഴ ആഗസ്‌റ്റോടെ അതിതീവ്രമായി മാറിയാണ്. എന്നാല്‍ കൂമ്പാര മേഘങ്ങളും ലഘു മേഘവിസ്‌ഫോടനവുമാണ് 2019-ലെ പ്രളയത്തിന് കാരണമെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
കെ.വി. ദിവ്യശ്രീ
Jun 20, 2022
20 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch