ഖിലാഫത്ത് രാജ്യം സ്ഥാപിക്കാൻ വേണ്ടി, മതാത്മകമായ ലക്ഷ്യത്തോടെ മുസ്‌ലിം സമുദായം ഏകീകൃതമായി നടത്തിയ സമരമാണ് മലബാർ കലാപം എന്ന ഹിന്ദുത്വവാദികുളുടെ വാദം എന്ത് കൊണ്ട് അസ്ഥാനത്താകുന്നു എന്ന് കാര്യകാരണ സഹിതം വിശദീകരിക്കുകയാണ് മലബാർ കലാപത്തിന്റെ കലർപ്പില്ലാത്ത ചരിത്രം - പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ ഡോ. പി.പി. അബ്ദുൾ റസാഖ്. മലബാർ കലാപ കാലത്തെ പത്രങ്ങൾ ആരുടെ പക്ഷത്തായിരുന്നു, മുസ്‌ലിം സമുദായത്തിനകത്ത് മലബാർ കലാപത്തെ എതിർത്ത വിഭാഗമേതാണ്, ഖിലാഫത്ത് പ്രസ്ഥാനത്തിലെ ഗാന്ധിജിയുടെ ഇടപെടൽ, തുവ്വൂർ കിണറിലെ മൃതദേഹങ്ങളിൽ എങ്ങനെ മൂന്ന് മാപ്പിളമാർ വന്നു, കലാപത്തിൽ നിന്നുള്ള കോൺഗ്രസിന്റെ പിൻമാറ്റം തുടങ്ങിയ വിഷയത്തെ വസ്തുതകളുടെ പിൻബലത്തോടെ വിശദമായി പരിശോധിക്കുന്നു. മൂന്നാം ഭാഗം.