ഡോ. ബി.ആർ. അംബേദ്കർ

‘ഹിന്ദുമതം ഞാൻ ഉപേക്ഷിക്കുന്നു’;
ഡോ. അംബേദ്കർ സ്വീകരിച്ച 22 പ്രതിജ്ഞകൾ

1956 -ൽ ഡോ. ബി.ആർ. അംബേദ്‌കറും അനുയായികളും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ സ്വീകരിച്ച 22 പ്രതിജ്ഞകൾ: ഡോ. അംബേദ്കറുടെ 134-ാം ജന്മദിനമാണിന്ന്.

ഗുജറാത്തിലെ ബി ജെ പി സർക്കാർ, സ്കൂൾ വിദ്യാർത്ഥികൾക്ക് പഠിക്കാനായി ഡോ. ബി.ആർ. അംബേദ്കറുടെ ജീവചരിത്രം തയ്യാറാക്കാൻ നിയോഗിച്ചു. പ്രസ്തുത ജീവചരിത്രത്തിൽ, 1956 -ൽ ഡോ. അംബേദ്‌കറും അനുയായികളും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ സ്വീകരിച്ച 22 പ്രതിജ്ഞകൾ ചേർത്തിരുന്നു. അക്കാരണത്താൽ ഗുജറാത്തിലെ നരേന്ദ്ര ​മോദിയുടെ ഏറ്റവും അടുത്ത അനുയായിയും ബി ജെ പി മുഖ്യമന്ത്രിയുമായ ആനന്ദിബെൻ പട്ടേലിന്റെ സർക്കാർ ഈ ജീവചരിത്രത്തിന്റെ കോപ്പികളത്രയും നശിപ്പിച്ചു.

1956 -ൽ ഡോ. അംബേദ്‌കറും അനുയായികളും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ സ്വീകരിച്ച 22 പ്രതിജ്ഞകൾ:

1. എനിക്ക് ബ്രഹ്മാവിലും വിഷ്ണുവിലും മഹേശനിലും വിശ്വാസമില്ല, അവരെ ആരാധിക്കുകയുമില്ല.

2. ദൈവത്തിൻ്റെ അവതാരമെന്ന് വിശ്വസിക്കുന്ന രാമനിലും കൃഷ്ണനിലും എനിക്ക് വിശ്വാസമില്ല.

3. ദൈവത്തിൻ്റെ അവതാരമെന്ന് വിശ്വസിക്കുന്ന രാമനിലും കൃഷ്ണനിലും എനിക്ക് വിശ്വാസമില്ല.

4. ദൈവത്തിൻ്റെ അവതാരത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.

5. ബുദ്ധൻ വിഷ്ണുവിൻ്റെ അവതാരമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, വിശ്വസിക്കുകയുമില്ല. ഇത് കേവലമായ ഭ്രാന്തും തെറ്റായ പ്രചാരണവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

6. ഞാൻ ‘ശ്രാദ്ധം’ ചെയ്യില്ല, ‘പിണ്ഡ -ദാനം’ കൊടുക്കുകയുമില്ല.

7. ബുദ്ധൻ്റെ തത്വങ്ങളും ഉപദേശങ്ങളും ലംഘിക്കുന്ന രീതിയിൽ ഞാൻ പ്രവർത്തിക്കില്ല.

8. ബ്രാഹ്മണർ ഒരു ചടങ്ങും നടത്താൻ ഞാൻ അനുവദിക്കില്ല.

9. ഞാൻ മനുഷ്യരുടെ സമത്വത്തിൽ വിശ്വസിക്കും.

10. സമത്വം സ്ഥാപിക്കാൻ ഞാൻ ശ്രമിക്കും.

11. ഞാൻ ബുദ്ധൻ്റെ ശ്രേഷ്ഠമായ അഷ്ടാംഗ പാത പിന്തുടരും.

12. ബുദ്ധൻ അനുശാസിക്കുന്ന പരാമിതങ്ങൾ ഞാൻ പിന്തുടരും.

13. എല്ലാ ജീവജാലങ്ങളോടും എനിക്ക് കരുണയും ദയയും ഉണ്ടായിരിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യും.

14. ഞാൻ മോഷ്ടിക്കുകയില്ല.

15. ഞാൻ നുണ പറയില്ല.

16. ഞാൻ ജഡിക പാപങ്ങൾ ചെയ്യുകയില്ല.

17. ഞാൻ കള്ളം പറയില്ല.

18. ശ്രേഷ്ഠമായ അഷ്‌ടപാത പിന്തുടരാനും അനുദിന ജീവിതത്തിൽ അനുകമ്പയും സ്‌നേഹവും പരിപാലിക്കാനും ഞാൻ ശ്രമിക്കും.

19. ഹിന്ദുമതം ഞാൻ ഉപേക്ഷിക്കുന്നു, എന്തെന്നാൽ മനുഷ്യരാശിക്ക് ഹാനികരവും മാനവികതയുടെ പുരോഗതിക്കും വികാസത്തിനും തടസ്സം സൃഷ്ടിക്കുന്നു. കാരണം അത് അസമത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പകരമായി, ബുദ്ധമതത്തെ എൻ്റെ മതമായി സ്വീകരിക്കുന്നതുമാണ്.

20. ബുദ്ധമതത്തെ എൻ്റെ മതമായി സ്വീകരിക്കുന്നതുമാണ്.

21. ഇതെന്റെ പുനർജന്മമാണെന്ന് വിശ്വസിക്കുന്നു.

22. ബുദ്ധൻ്റെയും അദ്ദേഹത്തിൻ്റെ ധർമ്മത്തിൻ്റെയും തത്ത്വങ്ങളും ബുദ്ധൻ പഠിപ്പിച്ച കാര്യങ്ങളും അനുസരിച്ച് ഞാൻ ഇനി എൻ്റെ ജീവിതം നയിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രഖ്യാപിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു.

(source: Modinama, Subhash Gatade, Leftword books , 2019)

Comments