Fact Check- നിർമല സീതാരാമൻ ബജറ്റിൽ പറഞ്ഞതല്ല ചരിത്രം

ഹാരപ്പൻ നാഗരികത അല്ലങ്കിൽ സിന്ധു നാഗരികത എന്ന് അറിയപ്പെടുന്ന വെങ്കല നഗര സംസ്‌ക്കാരത്തെ പേര് മാറ്റി സരസ്വതി സിന്ധു നാഗരികത അല്ലങ്കിൽ സരസ്വതീനദീതട നാഗരികത എന്ന് പേര് നൽകണം എന്ന് ഹിന്ദുത്വവാദികളായ ചരിത്രകാരന്മാരും ആർക്കിയോളജിസ്റ്റുകളും കുറച്ചു കാലമായി ആവിശ്യപ്പെടുന്നു. 2020 ലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സരസ്വതി സിന്ധു എന്ന് പരാമർശിക്കുകയും സിന്ധു ലിപി വായിക്കപ്പെട്ടിട്ടുണ്ട് എന്ന് മട്ടിൽ പ്രസംഗിക്കുകയും ചെയ്തു. ഇതിന്റെ പിന്നിലെ വസ്തുതയും സംഘപരിവാർ മുന്നോട്ട് വെക്കുന്ന ഗൂഢരാഷ്ട്രീയ ലക്ഷ്യവും തുറന്നുകാട്ടുകയാണ് ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഷിനാസ്.


എ.എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments