ബ്യൂബോണിക് പ്ലേഗ്, നാടകം, കളികൾ; സവർക്കർ രൂപപ്പെടുന്നു

സാമൂഹ്യാധികാരവും രാഷ്ട്രീയാധികാരവും ചേർന്ന സവിശേഷ അധികാരം ഉണ്ടായിരുന്ന ചിത്പാവൻ ബ്രാഹ്മണ സമുദായത്തിന് ബ്രിട്ടീഷുകാരോടുണ്ടായിരുന്ന പക ജനാധിപത്യ മതേതര രാഷ്ട്രത്തെ തിരിച്ചുപിടിക്കാനുള്ള സ്വാതന്ത്ര്യ വാഞ്ഛയായിരുന്നില്ല, മറിച്ച് സാമുദായിക മേൽക്കോയ്മ തിരിച്ചുപിടിക്കാനുള്ള അധികാര വാഞ്ഛയായിരുന്നു. ഈ ചരിത്രം പറയുകയാണ് “സവർക്കർ എന്ന ചരിത്ര ദുസ്വപ്നം” എന്ന പരമ്പരയുടെ രണ്ടാം ഭാഗത്തിൽ പി.എൻ. ഗോപീകൃഷ്ണൻ. ചിത്പാവൻ ബ്രാഹ്മണനായ സവർക്കർ രൂപപ്പെടുന്നത് ഈ കാലത്താണ്. സംഘപരിവാർ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഹിംസാത്മകമായ സൂക്ഷ്മ രാഷ്ട്രീയത്തെ രേഖപ്പെടുത്തുന്ന ചരിത്രാഖ്യാനം.


Summary: How VD Savarkar's life changed after Bubonic plague and theatre experiences, PN Gopikrishnan's Video talk series on Savarkar part two.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments