സ്വാതന്ത്ര്യ സമരവും ഇടതുപക്ഷത്തിനെതിരായ നുണപ്രചാരണവും; ഒരു മറുപടി

ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് കമ്യൂണിസ്റ്റുകാർ എന്ന വലതുപക്ഷ പ്രചാരണത്തിന് മറുപടി പറയുകയാണ് കെ.ടി. കുഞ്ഞിക്കണ്ണൻ. അരുൺ ഷൂരി തൊട്ട് എം.എൻ. കാരശ്ശേരി വരെയുള്ളവർ ആവർത്തിക്കുന്ന ആ ചരിത്രവിരുദ്ധമായ കാമ്പയിൻ സംഘ്പരിവാർ വാദത്തിന് ബലമേകുകയാണ് ​ചെയ്യുകയെന്നും വാദിക്കുന്നു.

ന്ത്യൻ ദേശീയ വിമോചനപ്രസ്ഥാനത്തിൽ ഇടതുപക്ഷം വഹിച്ച പങ്കിനെ അജ്ഞതയിൽ നിർത്തി നവ സാമ്രാജ്യത്വാനുകൂലമായ സാമ്പത്തിക രാഷ്ട്രീയ നയങ്ങൾക്കും വർഗീയവാദത്തിനും സമ്മതി നിർമ്മിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് തീവ്ര വലതുപക്ഷ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരും ഒറ്റിക്കൊടുത്തവരുമാണ് കമ്യൂണിസ്റ്റുകാർ എന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ അരുൺ ഷൂരി തൊട്ട് കേരളത്തിൽ എം.എൻ. കാരശ്ശേരി വരെയുള്ളവർ അറിഞ്ഞോ അറിയാതെയോ തുടർച്ചയായി ആവർത്തിക്കുകയാണ്.

ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനവും ഇന്ത്യയുടെ ദേശീയ വിമോചന പ്രസ്ഥാനവും പരസ്പരം ബന്ധപ്പെട്ട് കടന്നുപോയ ചരിത്രവഴികളെക്കുറിച്ച് ഡോ. ഇർഫാൻ ഹബീബുൾപ്പെടെയുള്ള ചരിത്രകാരർ എഴുതിയിട്ടുണ്ട്. കാൾ മാർക്സിന്റെ മരണശേഷമാണ് 1885-ൽ ബോംബെയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണ സമ്മേളനം നടന്നത്. 1889-ൽ യൂറോപ്പിലെയും അമേരിക്കയിലെയും വികസിതമായ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് പാരീസിൽ രണ്ടാം ഇന്റർനാഷണലും സ്ഥാപിതമായി. രണ്ടാം ഇന്റർനാഷണലുമായി ബന്ധം പുലർത്തിയിരുന്ന ഇന്ത്യൻ ദേശീയ നേതാവായിരുന്നു ദാദാബായ് നവ്റോജി. രാജ്യ ഭൃഷ്ടരായ വിപ്ലവകാരികളുടെ സഹയാത്രികയായിരുന്ന മാഡം കാമ 1907-ൽ നടന്ന ഇന്റർനാഷണലിന്റെ സ്റ്റുട്ട്ഗാർട്ട് സമ്മേളനത്തിൽ ഇന്ത്യയുടെ പതാകയായ മൂവർണ്ണക്കൊടി പ്രദർശിപ്പിക്കുകയും ചെയ്തു.

ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനവും ഇന്ത്യയുടെ ദേശീയ വിമോചന പ്രസ്ഥാനവും പരസ്പരം ബന്ധപ്പെട്ട് കടന്നുപോയ ചരിത്രവഴികളെക്കുറിച്ച് ഡോ.ഇർഫാൻ ഹബീബുൾപ്പെടെയുള്ള ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്
ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനവും ഇന്ത്യയുടെ ദേശീയ വിമോചന പ്രസ്ഥാനവും പരസ്പരം ബന്ധപ്പെട്ട് കടന്നുപോയ ചരിത്രവഴികളെക്കുറിച്ച് ഡോ.ഇർഫാൻ ഹബീബുൾപ്പെടെയുള്ള ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരും ഒറ്റിക്കൊടുത്തവരുമാണ് കമ്യൂണിസ്റ്റുകാരെന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ അരുൺ ഷൂരി തൊട്ട് കേരളത്തിൽ എം.എൻ. കാരശ്ശേരി വരെയുള്ളവർ അറിഞ്ഞോ അറിയാതെയോ തുടർച്ചയായി ആവർത്തിക്കുകയാണ്.

രണ്ടാം ഇന്റർനാഷണലിന്റെ ഭാഗമായിരുന്ന മാർക്സിസ്റ്റുകളാണ് മുതലാളിത്തത്തിനെതിരായ സോഷ്യലിസ്റ്റ് വിപ്ലവത്തോടൊപ്പം കോളനി രാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനത്തെ ലോക സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തത്. റഷ്യൻ വിപ്ലവത്തിനുശേഷം ലെനിനാണ് കോളനിരാജ്യങ്ങളിലെ ദേശീയ വിമോചന സമരങ്ങളും വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളിവർഗ വിപ്ലവങ്ങളും ചേരുന്ന ലോക സോഷ്യലിസത്തിനു വേണ്ടിയുള്ള രണ്ട് പാതകളെ കുറിച്ച് കാഴ്ച്ചപ്പാടുകൾ രൂപപ്പെടുത്തിയത്. മൂന്നാം ഇന്റർനാഷണൽ കോളനി രാജ്യങ്ങളിലെ വിപ്ലവസിദ്ധാന്തം ആവിഷ്ക്കരിക്കുകയും ചെയ്തു.

റഷ്യന്‍ വിപ്ലവത്തിനുശേഷം ലെനിനാണ് ലോക സോഷ്യലിസത്തിനു വേണ്ടിയുള്ള കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തിയത്.
റഷ്യന്‍ വിപ്ലവത്തിനുശേഷം ലെനിനാണ് ലോക സോഷ്യലിസത്തിനു വേണ്ടിയുള്ള കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തിയത്.

ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളിൽ സോഷ്യലിസ്റ്റ് ചേരി രൂപപ്പെടുത്തുന്നതിൽ 1917-ലെ ഒക്ടോബർ വിപ്ലവം പ്രധാന പങ്കുവഹിച്ചു. മർദ്ദിത രാഷ്ട്രങ്ങളിലെ ബൂർഷ്വാ വിമോചന പ്രസ്ഥാനങ്ങളും സാമ്രാജ്യത്വ രാജ്യങ്ങളിലെ തൊഴിലാളി വിമോചന പ്രസ്ഥാനങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തെ ലെനിൻ സൈദ്ധാന്തികമായി വിശദീകരിച്ചു. ആഗോളതലത്തിലുള്ള വിപ്ലവതന്ത്രങ്ങളുടെ മർമ്മപ്രധാനമായ പരിഗണനാ വിഷയമായി മർദ്ദിത രാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങളെ സാർവ്വ ദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജണ്ടയിലേക്ക് കൊണ്ടുവന്നു. കോളനി രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ആഹ്വാനമാണ് താഷ്കെന്റിൽ നടന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണ യോഗത്തിലേക്ക് എം.എൻ. റോയി ഉൾപ്പെടെയുള്ളവരെ എത്തിച്ചത്.

ഹിന്ദു മഹാസഭയും ആർ.എസ്.എസും ജമാ അത്തെ ഇസ്ലാമിയും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിനു നേരെ മുഖം തിരിച്ചുനിന്നവരായിരുന്നു. ഹിന്ദുവിന്റെയും മുസൽമാന്റെയും മതരാഷ്ട്രത്തിനുവേണ്ടി ദേശീയ പ്രസ്ഥാനത്തെയും മതനിരപേക്ഷശക്തികളെയും അസ്ഥിരീകരിക്കാനായി ബ്രിട്ടീഷുകാരുടെ ഏജന്റുമാരായി പ്രവർത്തിച്ചവരാണ്, കമ്യൂണിസ്റ്റുകാർക്ക് ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലെന്ന ചരിത്രവിരുദ്ധമായ പ്രചാരണം നടത്തി തങ്ങളുടെ മതരാഷ്ട്രവാദത്തിന് ഭീഷണിയാവുന്ന ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ നോക്കുന്നത്.

ആഗോളതലത്തിലുള്ള വിപ്ലവതന്ത്രങ്ങളുടെ മർമ്മപ്രധാനമായ പരിഗണനാ വിഷയമായി മർദ്ദിത രാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങളെ സാർവ്വ ദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജണ്ടയിലേക്ക് കൊണ്ടുവന്നു
ആഗോളതലത്തിലുള്ള വിപ്ലവതന്ത്രങ്ങളുടെ മർമ്മപ്രധാനമായ പരിഗണനാ വിഷയമായി മർദ്ദിത രാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങളെ സാർവ്വ ദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജണ്ടയിലേക്ക് കൊണ്ടുവന്നു

കൊളോണിയൽ ശക്തികൾ സൃഷ്ടിച്ച പട്ടിണിയുടെയും അപമാനത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും നാളുകളിൽനിന്ന് വിമോചനത്തിലേക്ക് പ്രവേശിച്ച ജനതയുടെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളിലേക്ക് നീർ പകർന്ന ദിനമായിരുന്നു 1947-ലെ ആഗസ്റ്റ് 15.

ഇന്ത്യയുടെ ദേശീയാധികാരം കയ്യടക്കിയ ഹിന്ദുത്വവാദികളുടെ സർക്കാർ രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാശ്രയത്വത്തിനും മതനിരപേക്ഷത ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുന്ന അപകടകരമായ ചരിത്രസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് 77-ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നത്. 200 വർഷക്കാലം നീണ്ടുനിന്ന ബ്രിട്ടീഷ് അടിമത്വത്തിന്റെ ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞ ഒരു ജനതയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളുടെ സാക്ഷാത്കാരമായിരുന്നു 1947-ൽ നടന്ന അധികാര കൈമാറ്റം. കൊളോണിയൽ ശക്തികൾ സൃഷ്ടിച്ച പട്ടിണിയുടെയും അപമാനത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും നാളുകളിൽനിന്ന് വിമോചനത്തിലേക്ക് പ്രവേശിച്ച ജനതയുടെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളിലേക്ക് നീർ പകർന്ന ദിനമായിരുന്നു 1947-ലെ ആഗസ്റ്റ് 15.

ഹിന്ദു മഹാസഭയും ആർ.എസ്.എസും ജമാ അത്തെ ഇസ്ലാമിയും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിനുനേരെ മുഖം തിരിച്ചുനിന്നവരായിരുന്നു
ഹിന്ദു മഹാസഭയും ആർ.എസ്.എസും ജമാ അത്തെ ഇസ്ലാമിയും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിനുനേരെ മുഖം തിരിച്ചുനിന്നവരായിരുന്നു

വൈദേശിക മൂലധനശക്തികൾക്കുപകരം സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണകൂടത്തിന്റെ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിച്ച കുത്തക ബൂർഷ്വാ ഭൂപ്രഭു വർഗങ്ങളുടെ ഭരണം ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങൾ പൂക്കാനനുവദിച്ചില്ല. ഇപ്പോൾ നവലിബറൽ നയങ്ങളുടെ ഗതിക്രമത്തിൽ, നെഹ്റുവിയൻ നയങ്ങളെ തള്ളിക്കൊണ്ട് നിർദ്ദയമായ വിപണി പരിഷ്കാരങ്ങളിലേക്ക് ഇന്ത്യ വന്നെത്തിയിരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ പതനവും സ്വതന്ത്ര പരമാധികാര രാജ്യങ്ങളുടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള മൂലധനക്രമത്തിലേക്കുള്ള ഉദ്ഗ്രഥനവുമാണ് രാഷ്ട്രങ്ങളും ജനങ്ങളും നേരിടുന്ന സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രതിസന്ധിയെ തീഷ്ണമാക്കിയിരിക്കുന്നത്.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ വിപരീതദിശയിൽ സഞ്ചരിച്ച് ജനങ്ങളെ വർഗീയവൽക്കരിച്ച പഴയ ബ്രിട്ടീഷ് ഏജന്റുമാർ അമേരിക്കൻ നയങ്ങളുടെ പ്രചാരകരായി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷഘടനയെയും തകർത്തുകൊണ്ടിരിക്കുന്നു.

രണ്ടാം ലോക മഹായുദ്ധാനന്തരം ലോക സാമ്രാജ്യത്വത്തിന്റെ അധിനായക സ്ഥാനത്തേക്കുയർന്ന അമേരിക്കയുടെ അനുകൂലികളായിത്തീർന്ന ഇന്ത്യൻ ഭരണവർഗ രാഷ്ട്രീയം ചേരിചേരാനയം ഉൾപ്പെടെയുള്ള സ്വതന്ത്ര വിദേശനയവും പൊതുമേഖലയും സ്വാശ്രയത്വവും ഉപേക്ഷിക്കുകയാണുണ്ടായത്. ഇന്നിപ്പോൾ വൈദേശിക മൂലധനശക്തികളുമായി അതിവേഗം അടുത്തു കൊണ്ടിരിക്കുന്ന ഇന്ത്യൻ കുത്തകകൾ വർഗീയ മതരാഷ്ട്രീയത്തെ കൂട്ടുപിടിച്ച് രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കാനുള്ള നീക്കങ്ങളിലാണ്.

ആഗോള ഫൈനാൻസ് മൂലധനശക്തികളും ഇന്ത്യൻ കുത്തകകളുമായി ചേർന്നാണ് അത്യന്തം പ്രതിലോമകരമായ ഹിന്ദുത്വം ഫാഷിസ്റ്റ് അധികാര ശക്തിയായി വളർന്നിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങളെയും അടിസ്ഥാന സൗകര്യ മേഖലകളെയും വിറ്റഴിക്കുകയും സമ്പദ്ഘടനയുടെ എല്ലാ മേഖലകളെയും സ്വകാര്യവൽക്കരിക്കുകയുമാണ്. കർഷകദ്രോഹ നിയമങ്ങളും തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും അടിച്ചേൽപ്പിച്ച് നിയോലിബറൽ നയങ്ങൾ ഹിംസാത്മകമായി അടിച്ചേൽപ്പിക്കുകയാണ്. അതിനെതിരായി വളർന്നു വരുന്ന ജനരോഷങ്ങളെ ജാതിമത ഭിന്നതകളിലേക്ക് തിരിച്ചുവിടുകയാണ്. നവസാമ്രാജ്യത്വത്തിന്റെ ഇടപെടലുകൾ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളായി സമ്പദ്ഘടനയിൽ ഇന്ത്യൻ രാഷ്ട്രഘടനയെയും അപദേശീയവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ വിപരീതദിശയിൽ സഞ്ചരിച്ച് ജനങ്ങളെ വർഗീയവൽക്കരിച്ച പഴയ ബ്രിട്ടീഷ് ഏജന്റുമാർ അമേരിക്കൻ നയങ്ങളുടെ പ്രചാരകരായി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷഘടനയെയും തകർത്തുകൊണ്ടിരിക്കുന്നു. അവർ സോഷ്യലിസം ഏകാധിപത്യപരമാണെന്നും മനുഷ്യാവകാശങ്ങൾക്കും സാർവത്രിക മാനുഷികമൂല്യങ്ങൾക്കും എതിരാണെന്നും പ്രചണ്ഡമായ പ്രചരണങ്ങൾ അഴിച്ചുവിടുന്നു. എന്താണ് വസ്തുത?. മനുഷ്യസമൂഹത്തിനാകമാനം ഭീഷണിയുയർത്തുന്നതും യുദ്ധങ്ങളും വംശീയതയും അഴിച്ചുവിടുന്നതും ആരാണ്?. പാരിസ്ഥിതിക പ്രശ്നങ്ങൾ തൊട്ട് മനുഷ്യാവകാശ ലംഘനങ്ങൾ വരെ നീണ്ടുനിൽക്കുന്ന പരമ്പര തന്നെ ലോകത്താകമാനം അഴിച്ചുവിടുന്നത് ആരാണ്?

 Illustration : warontherocks.com
Illustration : warontherocks.com

അത് അമേരിക്കയും സാമ്രാജ്യത്വ ശക്തികളുമാണെന്നതിന് സമകാലീന ലോകത്ത് ഒരു വിശദീകരണം ആവശ്യമില്ല. ഗാസയിലും ഉക്രൈനിലും യുദ്ധങ്ങൾ തുടരുന്നതും വംശഹത്യകൾ നടത്തുന്നതും സാമ്രാജ്യത്വശക്തികളാണ്. സ്വയം മനുഷ്യാവകാശലംഘനം നടത്തുക മാത്രമല്ല തങ്ങളുടെ അതിജീവനത്തിനായി മതത്തെയും വംശത്തെയുമൊക്കെ ഉപയോഗിച്ച് തീവ്രവാദത്തെയും ഭീകരവാദത്തെയും പടച്ചുവിടുന്നതും സാമ്രാജ്യത്വശക്തികളാണ്. സാമ്രാജ്യത്വം ലോകജനതയുടെ സൈര്യജീവിതം ഇല്ലാതാക്കും വിധം യുദ്ധം വിതക്കുകയാണ്.

132 രാജ്യങ്ങളിലായി അമേരിക്കയ്ക്ക് 702 സൈനിക കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്. അവരുടെ കൈവശം പതിനായിരത്തോളം സജീവവും പ്രവർത്തനക്ഷമവുമായ ആണവായുധങ്ങളുണ്ട്. ഇതിൽ 2000 എണ്ണം വളരെ പെട്ടെന്ന് വിക്ഷേപിക്കുന്നതിന് സദാ സജ്ജമായിട്ടുള്ളതാണ്. ശീതയുദ്ധത്തിന്റെ ഘട്ടത്തിൽ ലോകത്തിന്റെ മൊത്തം സൈനിക ചെലവിന്റെ 36 ശതമാനമായിരുന്നു അമേരിക്കയുടേതെങ്കിൽ ഇന്നത് 41.5 ശതമാനമായി ആയി ഉയർന്നിരിക്കുകയാണ്. ലോകത്താകമാനം ആക്രമണവും ഭീകരവാദവും പ്രചരിപ്പിക്കുന്ന സാമ്രാജ്യത്വ ശക്തികളാണ് ജനസമൂഹങ്ങളുടെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും ഇന്ന് ഭീഷണിയായിരിക്കുന്നത്. ഈ യാഥാർത്ഥ്യമാണ് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളിൽ വ്യാപൃതരായിരിക്കുന്ന ചിന്താകേന്ദ്രങ്ങളും സ്വതന്ത്ര ബുദ്ധിജീവി വേഷമിട്ട ലിബറുകളും മറച്ചുവെക്കുന്നത്.

ഗാസയിലും ഉക്രൈനിലും യുദ്ധങ്ങൾ തുടരുന്നതും വംശഹത്യകൾ നടത്തുന്നതും സാമ്രാജ്യത്വശക്തികളാണ്
ഗാസയിലും ഉക്രൈനിലും യുദ്ധങ്ങൾ തുടരുന്നതും വംശഹത്യകൾ നടത്തുന്നതും സാമ്രാജ്യത്വശക്തികളാണ്

സംഘപരിവാറിന്റെ ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ് സമീപകാലത്ത് ദേശീയതലത്തിലും കേരളത്തിലും ആസൂത്രിതമായി നടക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല. അതോടൊപ്പം ചേരുന്നവരാണ് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റ് വിരോധം മൂത്ത തീവ്ര വലതുപക്ഷക്കാരും.

ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്ന ഭരണഘടനയെ തന്നെ മോദി സർക്കാർ ഇല്ലാതാക്കുകയാണ്. രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധവും വിഭജന ചിന്തകളും ഭൂരിപക്ഷ മത മേധാവിത്വബോധവും വളർത്തുകയാണ് സംഘപരിവാർ സംഘടനകളും അവരോടൊപ്പം ചേർന്നുനിൽക്കുന്ന വലതുപക്ഷശക്തികളും. വർഗീയമായ ധ്രുവീകരണമുണ്ടാക്കി ഭൂരിപക്ഷ വോട്ടുബാങ്കുകൾ സൃഷ്ടിച്ച് ജനാധിപത്യത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് അധികാരത്തുടർച്ചയുണ്ടാക്കുക എന്ന തന്ത്രത്തിലാണ് മൂന്നാം തവണയും ഹിന്ദുത്വവാദികൾ അധികാരത്തിലെത്തിയത്. ജനദ്രോഹ നയങ്ങൾക്കെതിരായി വളർന്നുവരുന്ന ജനരോഷത്തെ വഴിതിരിച്ചുവിടുകയും ചെയ്യുന്നു.

ഭരണഘടനയെ തന്നെ മോദി സർക്കാർ ഇല്ലാതാക്കുകയാണ്. രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധവും വിഭജന ചിന്തകളും ഭൂരിപക്ഷ മത മേധാവിത്വബോധവും വളർത്തുകയാണ്
ഭരണഘടനയെ തന്നെ മോദി സർക്കാർ ഇല്ലാതാക്കുകയാണ്. രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധവും വിഭജന ചിന്തകളും ഭൂരിപക്ഷ മത മേധാവിത്വബോധവും വളർത്തുകയാണ്

അപരമതവിദ്വേഷ പ്രചരണത്തിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരായ ശത്രുത പടർത്തുകയും പ്രചണ്ഡമായ സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലകൾ അഴിച്ചുവിടുകയും ചെയ്യുന്ന സംഘപരിവാറിന്റെ ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്, സമീപകാലത്ത് ദേശീയതലത്തിലും കേരളത്തിലും ആസൂത്രിതമായി നടക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല. അതോടൊപ്പം ചേരുന്നവരാണ് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റ് വിരോധം മൂത്ത തീവ്ര വലതുപക്ഷക്കാരും. അവർ സോഷ്യലിസത്തിനും മതനിരപേക്ഷതക്കും നെഹ്റുവിയൻ പാതക്കും ശവക്കുഴി തീർക്കുന്ന പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വക്താക്കളാണ്.

സംഘപരിവാർ വാദങ്ങളേറ്റെടുത്ത് കമ്യൂണിസ്റ്റുകാർക്കെതിരെ കോൺഗ്രസുകാരും ജമാഅത്തുകാരും മുസ്ലീം ലീഗുകാരും സ്വതന്ത്ര നിരീക്ഷക വേഷംകെട്ടി നടക്കുന്ന വലതുപക്ഷ ബുദ്ധിജീവികളും ദേശീയ സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്തിട്ടില്ലെന്നും അവർ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരാണെന്നുമൊക്കെയുള്ള ചരിത്രവിരുദ്ധവും വസ്തുതാബന്ധമില്ലാത്തതുമായ പ്രചാരണം അഴിച്ചുവിടുന്നു.

മാധ്യമകേന്ദ്രീകൃതമായ കേരളം പോലെയൊരു മധ്യവർഗ മേധാവിത്വമുള്ള സമൂഹത്തിൽ സംഘപരിവാറിന്റെ നുണപ്രചാരണങ്ങളേറ്റെടുക്കുന്ന മാധ്യമങ്ങൾക്കും ബുദ്ധിജീവികൾക്കും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിക്കാൻ കഴിയും. ജനങ്ങളെ മാത്രമല്ല സാംസ്കാരിക വിമർശനത്തിന്റെയും രാഷ്ട്രീയ നിരീക്ഷണത്തിന്റെയും ഉയർന്ന മണ്ഡലത്തിൽ വ്യവഹരിക്കുന്ന ബുദ്ധിജീവികൾ പോലും സംഘപരിവാർ പ്രചരണങ്ങളിൽപ്പെട്ട് കമ്യൂണിസ്റ്റുകാർക്കെതിരായ ചരിത്രവിരുദ്ധമായ ആരോപണങ്ങൾ ഏറ്റെടുത്ത് പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ചാനൽ ചർച്ചകളിലൂടെയും പ്രചരിപ്പിച്ചുവെന്നുവരാം. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് എം.എൻ. കാരശ്ശേരി സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെക്കുറിച്ച് നടത്തിയ അത്യന്തം അപലപനീയമായ പ്രസ്താവനകൾ.

കമ്യൂണിസ്റ്റുകാർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തെന്ന് പറയുന്നത് ലോകവിഡ്ഢിത്തമാണെന്ന് ദൈവത്തെ പിടിച്ച് ആണയിട്ട് പരിഹാസപൂർവ്വം കാരശ്ശേരി മാഷ് ഒരു പ്രസംഗത്തിൽ പറഞ്ഞു. ആ വീഡിയോ കോൺഗ്രസുകാരും സംഘപരിവാറുകാരും ജമാഅത്തെ ഇസ്ലാമിക്കാരും സാമൂഹ്യ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിച്ചു. അരുൺ ഷൂരിയുടെ കള്ള പ്രചാരണം ഏറ്റുപിടിച്ചാണ് കാരശ്ശേരി സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്തിട്ടില്ലെന്ന് സമർത്ഥിക്കാൻ നോക്കിയത്. വീഡിയോ വിവാദമായപ്പോൾ 1964-ൽ രൂപം കൊണ്ട സി.പി.ഐ(എം) എങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തത് എന്ന് മാത്രമെ ഞാൻ ചോദിച്ചിട്ടുള്ളൂ എന്ന കുറുബുദ്ധി കാണിക്കുകയായിരുന്നു കാരശ്ശേരി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സ്വന്തം ജീവനും രക്തവും ജീവിതവും സമർപ്പിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ചരിത്രത്തിന്റെ ഭാഗമായത്.

അരുൺ ഷൂരിയുടെ കള്ള പ്രചരണങ്ങൾ ഏറ്റുപിടിച്ചാണ് കാരശ്ശേരി സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്തിട്ടില്ലെന്ന് സമർത്ഥിക്കാൻ നോക്കിയത്
അരുൺ ഷൂരിയുടെ കള്ള പ്രചരണങ്ങൾ ഏറ്റുപിടിച്ചാണ് കാരശ്ശേരി സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്തിട്ടില്ലെന്ന് സമർത്ഥിക്കാൻ നോക്കിയത്

1964- ൽ രൂപം കൊണ്ട സി.പി.ഐ(എം) 1920-ൽ രൂപം കൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടർച്ചയിൽ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുഖ്യ കമ്യൂണിസ്റ്റ് പാർട്ടിയാണെന്ന കാര്യത്തിലൊരു വിശദീകരണം ആവശ്യമില്ലല്ലോ. ലളിതയുക്തികളിൽ നിന്നുള്ള വാചകക്കസർത്തോ അഭ്യാസ പ്രകടനമോ അല്ല ചരിത്രമെന്ന് അരുൺ ഷൂരിയുടെ അപവാദപ്രചാരണങ്ങളെ നിരീക്ഷിച്ച് ഡോ.ബിപിൻചന്ദ്ര പറഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ സത്യങ്ങളെ നിറം പിടിപ്പിച്ച നുണകൾ കൊണ്ടും മൈതാന പ്രസംഗങ്ങൾ കൊണ്ടും മറച്ചു പിടിക്കാനാവില്ലെന്നാണ് അരുൺ ഷൂരിയെ അക്കാലത്ത് നിരവധി ചരിത്ര പണ്ഡിതന്മാർ ഓർമ്മിപ്പിച്ചത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സ്വന്തം ജീവനും രക്തവും ജീവിതവും സമർപ്പിച്ചുകൊണ്ടാണ് മറ്റെല്ലാം വിഭാഗങ്ങളോടുമൊപ്പം കമ്യൂണിസ്റ്റുകാരും ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ചരിത്രത്തിന്റെ ഭാഗമായത്. ദേശീയ വഞ്ചനയുടെയും ബ്രിട്ടീഷ് പാദസേവയുടെയും അറപ്പുളവാക്കുന്ന സ്വന്തം ഭൂതകാലത്തെ മറച്ചുപിടിക്കാനുള്ള ഹിന്ദുത്വവാദികളുടെ കുടില ബുദ്ധിയിലും തന്ത്രങ്ങളിലുമാണ് അരുൺ ഷൂരിയെ പോലുള്ളവർ കമ്യൂണിസ്റ്റുകാർക്ക് എതിരായി നുണപ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്തത്. നുണകൾ പ്രചരിപ്പിച്ചും വസ്തുതകളെയും സംഭവങ്ങളെയും സംബന്ധിച്ച അവ്യക്തതകൾ സൃഷ്ടിച്ചുമാണല്ലോ സംഘപരിവാർ ചരിത്രത്തെ തങ്ങൾക്കാവശ്യമായ രീതിയിൽ അപനിർമ്മിച്ചെടുക്കുന്നതും തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിനാവശ്യമായ പ്രത്യയശാസ്ത്ര ഭൂമിക ഒതുക്കിയെടുക്കുന്നതുവെന്ന കാര്യം സംഘപരിവാറിന്റെ പ്രചരണങ്ങളേറ്റു പിടിക്കുന്ന കോൺഗ്രസുകാരും സ്വതന്ത്ര ബുദ്ധിജീവികളും ഓർക്കാതെ പോകുകയാണ്.

സ്വന്തം ഭൂതകാലത്തെ മറച്ചുപിടിക്കാനുള്ള ഹിന്ദുത്വവാദികളുടെ കുടില ബുദ്ധിയിലും തന്ത്രങ്ങളിലുമാണ് അരുൺ ഷൂരിയെ പോലുള്ളവർ കമ്യൂണിസ്റ്റുകാർക്ക് എതിരായി നുണപ്രചരണങ്ങളുമായി രംഗപ്രവേശം ചെയ്തത്.

സ്വന്തം ഭൂതകാലത്തെ മറച്ചുപിടിക്കാനുള്ള ഹിന്ദുത്വവാദികളുടെ കുടില ബുദ്ധിയിലും തന്ത്രങ്ങളിലുമാണ് അരുൺ ഷൂരിയെ പോലുള്ളവർ കമ്യൂണിസ്റ്റുകാർക്ക് എതിരായി നുണപ്രചരണങ്ങളുമായി രംഗപ്രവേശം ചെയ്തത്
സ്വന്തം ഭൂതകാലത്തെ മറച്ചുപിടിക്കാനുള്ള ഹിന്ദുത്വവാദികളുടെ കുടില ബുദ്ധിയിലും തന്ത്രങ്ങളിലുമാണ് അരുൺ ഷൂരിയെ പോലുള്ളവർ കമ്യൂണിസ്റ്റുകാർക്ക് എതിരായി നുണപ്രചരണങ്ങളുമായി രംഗപ്രവേശം ചെയ്തത്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം എഴുതിയിട്ടുള്ള, വ്യത്യസ്ത വീക്ഷണഗതി പുലർത്തുന്നവരായ എല്ലാ ചരിത്രകാരരും അനിഷേധ്യമായ വസ്തുകളുടെ അടിസ്ഥാനത്തിൽ അസന്ദിഗ്ധമായ ഭാഷയിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഹിന്ദുമഹാസഭയും ആർ. എസ്. എസും ഒഴികെയുള്ള എല്ലാ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ സമരത്തിൽ തങ്ങളുടേതായ രീതിയിൽ പങ്കാളികളായിരുന്നുവെന്നാണ്. വ്യത്യസ്ത നിലപാടുകളിൽ നിന്നും വീക്ഷണത്തിൽ നിന്നും സ്വാതന്ത്ര്യത്തെ സമീപിച്ച നിരവധി രാഷ്ടീയ ബഹുജന ധാരകൾ അടങ്ങിയതായിരുന്നു ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം.

ക്വിറ്റിന്ത്യ സമരത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസ്, സോഷ്യലിസ്റ്റ് വിഭാഗങ്ങൾക്കിടയിലും വ്യത്യസ്ത സമീപനമുണ്ടായിരുന്നുവെന്നത് യാഥാർത്ഥ്യമായിരുന്നു.

“സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ” എന്ന പുസ്തകമെഴുതിയ ബ്രിട്ടിഷു ചരിത്രകാരർ തൊട്ട് മാർക്സിസ്റ്റ് ചരിത്രസമീപനത്തിൽ നിന്ന് അകന്നു നിന്ന ദേശീയ ചരിത്രകാരർ വരെ അവരുടെ രചനകളിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെയും സംഭാവനകളെയും രേഖപ്പെടുത്തിയിട്ടുണ്ട്. ആർ.സി. മജുംദാർ പോലും കമ്യൂണിസ്റ്റുകാരുടെയും അതിന്റെ പൂർവ്വ രൂപമായി പ്രവർത്തിച്ച വിപ്ലവസംഘടനകളുടെയും പങ്ക് ആദരപൂർവ്വം രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ നിലപാടുകളോടുള്ള വിമർശനമുള്ളവർ പോലും കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ പങ്ക് മറച്ചുവെച്ചിട്ടില്ല. വിപ്ലവകാരികൾക്കും സുഭാഷ്ചന്ദ്ര ബോസ് പ്രതിനിധാനം ചെയ്ത ധാരക്കും ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കോൺഗ്രസുകാർക്കും കമ്യൂണിസ്റ്റുകാർക്കുമിടയിൽ നിലപാടുകളിൽ ഭിന്നതയും വ്യത്യസ്തതയും ഉണ്ടായിരുന്നു. ഭിന്നവിഭാഗങ്ങൾ തമ്മിലുള്ള വിയോജിപ്പുകൾ നിലനിർത്തി കൊണ്ടുതന്നെയാണ് അവരെല്ലാം ഒന്നിച്ചും വെവ്വേറെയും അവരവരുടേതായ രീതിയിലാണവർ ബ്രിട്ടിഷ് വിരുദ്ധ സമരങ്ങൾ മുന്നോട്ടുകൊണ്ടുപോയത്.

ക്വിറ്റിന്ത്യ സമരത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസ്, സോഷ്യലിസ്റ്റ് വിഭാഗങ്ങൾക്കിടയിലും വ്യത്യസ്ത സമീപനമുണ്ടായിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമായിരുന്നു. ഫാഷിസ്റ്റ് ഭീഷണിയെ ലഘൂകരിച്ചു കാണുന്ന നിലപാടായിരുന്നു ആഗസ്ത് പ്രമേയത്തിന് പ്രേരകമായത്. യുദ്ധസാഹചര്യത്തിൽ അന്ത്യസമരം നടത്തിയാൽ ബ്രിട്ടൻ വിട്ടു പോകാൻ നിർബന്ധിതമായിത്തീരുമെന്ന കണക്കുകൂട്ടലായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഫാഷിസ്റ്റ് യുദ്ധഭീഷണിയെ ലഘൂകരിച്ച് കാണുന്നതിനോട് കമ്യൂണിസ്റ്റുകാർക്ക് യോജിപ്പുണ്ടായിരുന്നില്ല.

കമ്യൂണിസ്റ്റുകാർ ഫാഷിസ്റ്റ് വിരുദ്ധസമരമെന്ന സാർവ്വദേശീയ കടമയും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് വിരുദ്ധ സമരവും ഒരുമിച്ച് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോവുകയാണുണ്ടായത്.

ഫാഷിസ്റ്റു ഭീഷണിയുടേതായ സാർവ്വദേശീയ സാഹചര്യവും ഫാഷിസ്റ്റ് വിരുദ്ധ യുദ്ധമുന്നണിയുടെ ഭാഗമായി ബ്രിട്ടിഷ് ഗവർമെന്റ് വന്നതിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയനയങ്ങളെ സംബന്ധിച്ച സമീപനഭിന്നതയും സൂക്ഷിച്ചുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകാർ ഫാഷിസ്റ്റ് വിരുദ്ധസമരമെന്ന സാർവ്വദേശീയ കടമയും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് വിരുദ്ധ സമരവും ഒരുമിച്ച് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോവുകയാണുണ്ടായത്.
ഹിറ്റ്ലറും മുസോളിനിയും ചേർന്ന ഫാഷിസ്റ്റുകളെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയെന്നതും ബ്രിട്ടന്റെ കോളനി മേധാവിത്വത്തിൽ നിന്നുമുള്ള ഏഷ്യാ, ആഫ്രിക്കൻ ലാറ്റിൻ രാജ്യങ്ങളുടെ മോചനവും സാർവ്വദേശീയ തലത്തിൽ തന്നെ ജനാധിപത്യ സോഷ്യലിസ്റ്റു ശക്തികൾക്ക് ഏറ്റെടുക്കേണ്ടി വന്ന കടമയായിരുന്നു.

സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് ഇന്റർനാഷണലും കോളനി രാജ്യങ്ങളുടെ ദേശീയവിമോചനത്തിന് ഫാഷിസ്റ്റ് ശക്തികളുടെ പരാജയം സഹായകരമായ സാഹചര്യമൊരുക്കുമെന്നും കണ്ടിരുന്നു. വാസ്തവത്തിൽ അതു തന്നെയാണ് സംഭവിച്ചത്. ജർമനി യുദ്ധത്തിൽ ജയിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിധി എന്താകുമായിരുന്നു. ബ്രിട്ടന് പകരം ഫാഷിസ്റ്റ് ജർമ്മനിയുടെയോ ജപ്പാന്റയോ കോളനിയാവുമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് ഫാഷിസ്റ്റു ശക്തികളെ ഭൂമുഖത്ത് നിന്ന് ഉച്ചാടനം ചെയ്ത രണ്ടാം ലോകയുദ്ധാനന്തര സാഹചര്യം സൃഷ്ടിച്ച നിർകോളനീകരണ പ്രക്രിയയുമായിരുന്നു.

അരുൺഷൂരി 1980- കളുടെ ആദ്യം ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ എഴുതിയ 'ദി ഗ്രേറ്റ് ബിട്രയൽ' എന്ന ലേഖന പരമ്പരയിലൂടെയാണ് കമ്യൂണിസ്റ്റുകാരെ വഞ്ചകരും ക്വിറ്റിന്ത്യാ സമരത്തെ ഒറ്റികൊടുത്തവരുമായി ചിത്രീകരിക്കുന്ന ക്ഷുദ്ര വികാരങ്ങളുണർത്തുന്ന നിറം പിടിപ്പിച്ച നുണകൾ വാരി വിതറിയിട്ടത്. ക്വിറ്റിന്ത്യാ സമരകാലത്ത് കമ്യൂണിസ്റ്റു പാർട്ടിക്ക് മേലുള്ള നിരോധനം നീക്കി തരണമെന്നാവശ്യപ്പെട്ട് എഴുതിയ ബ്രിട്ടിഷ് ആർക്കൈവിസിൽ നിന്നു ലഭിച്ച കത്തിനെ വിവാദമാക്കി, കമ്യൂണിസ്റ്റുകാരുടെ വഞ്ചനയുടെ തെളിവ് എന്ന നിലയിൽ ആഘോഷമാക്കുകയായിരുന്നു ഈ ലേഖന പരമ്പരയിലൂടെ ഷൂരി. 1942-ലെ ക്വിറ്റിന്ത്യാ സമരത്തിന്റേതായ രാഷ്ട്രീയ സാഹചര്യത്തെ തുടർന്നുള്ള സംഭവവികാസങ്ങളെയും അതിൽ കമ്യൂണിസ്റ്റ് ഇടപെടലുകളെയും സംബന്ധിച്ച് സമ്പൂർണ്ണ അജ്ഞത സൃഷ്ടിച്ചാണ് ഷൂരിയെപോലുള്ളവർ കമ്യൂണിസ്റ്റുകാർക്കെതിരെ നുണപ്രചാരണം നടത്തിയത്.

1942 ആഗസ്ത് എട്ടിന് ബോംബെ എ.ഐ.സി.സിയിൽ ക്വിറ്റിന്ത്യാ പ്രമേയം അവതരിപ്പിച്ച് മണിക്കൂറുകൾക്കകം ഗാന്ധിയുൾപ്പെടെ നേതാക്കൾ അറസ്റ്റു ചെയ്യപ്പെടുകയും എ.ഐ.സി.സി ഓഫിസു പോലും അടച്ചു പൂട്ടുകയും ചെയ്തു. ഒരു മുന്നൊരുക്കവും ആസൂത്രണവുമില്ലാതെയായിരുന്നു കോൺഗ്രസ് നേതൃത്വം അന്ത്യസമരത്തിന് ആഹ്വാനം ചെയ്തത്. ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്താകെ തങ്ങൾക്കാവുന്ന രീതിയിൽ ചില സായുധ ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് സോഷ്യലിസ്റ്റുകളായിരുന്നു. ഗാന്ധിജിയുടെ മോചനമടക്കമുള്ള ആവശ്യമുയർത്തി കിറ്റിന്ത്യാ സമരക്കാലത്തെ അടിച്ചമർത്തലുകളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു.

അരുൺ ഷൂരിയുടെ 'The Only Fatherland' പോലുള്ള നിലപാടുകൾ കുത്തിനിറച്ച ചവറ് സാഹിത്യത്തിൽ നിന്നും ചരിത്രം മനസിലാക്കുന്നതിനു മുമ്പ് കെ.പി.സി.സിയുടെ ഔദ്യോഗിക ചരിത്ര രേഖകളെങ്കിലും വായിക്കാൻ കോൺഗ്രസുകാർ ശ്രമിക്കേണ്ടതായിരുന്നു. പ്രചണ്ഡമായ പ്രചരണങ്ങളിലൂടെ നുണകളെയും അപവാദ പ്രചരണങ്ങളെയും ചരിത്രമാക്കാൻ ശ്രമിക്കുന്ന സത്യാനന്തരകാലത്തെ എല്ലാ പണ്ഡിതരും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെയും ചരിത്രരേഖകളെ ഭയപ്പെടുന്നവരാണ്. സംഘപരിവാറും ജമാ അത്തെ ഇസ്ലാമിയും ഉൾപ്പെടെയുള്ള വർഗീയ മതരാഷ്ട്രവാദികൾ ബ്രിട്ടനെതിരായ ദേശീയ സ്വാതന്ത്ര്യസമരം തന്നെ ആവശ്യമില്ലെന്ന് വാദിച്ചവരാണ്.

1945 സെപ്റ്റംബർ മാസത്തിൽ കെ.പി.സി.സി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മലബാറിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 650 സ്വാതന്ത്ര്യസമരസേനാനികളിൽ 300 പേരും കമ്യൂണിസ്റ്റുകാരായിരുന്നു.

കേരളത്തിലെ കോൺഗ്രസുകാർ സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർക്ക് എന്ത് പങ്കെന്ന് ചോദിക്കുമ്പോൾ അവർ സ്വന്തം പാർട്ടിയുടെ ചരിത്രരേഖകളെങ്കിലും നോക്കേണ്ടതായിരുന്നു. 1945 സെപ്റ്റംബറിൽ കെ.പി.സി.സി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മലബാറിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 650 സ്വാതന്ത്ര്യസമരസേനാനികളിൽ 300 പേരും കമ്യൂണിസ്റ്റുകാരായിരുന്നു. ബാക്കി 350 പേരിൽ ഭൂരിക്ഷവും സോഷ്യലിസ്റ്റുകളായിരുന്നു. അവരിൽ വലിയൊരു വിഭാഗം പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി തീർന്നവരുമായിരുന്നു. ക്വിറ്റിന്ത്യാ സമരത്തോട് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിമർശനമുണ്ടായിരുന്നുവെങ്കിലും അതിനെ അടിച്ചമർത്തുന്ന ബ്രിട്ടീഷ് ഗവൺമെന്റിനെതിരായി രാജ്യവ്യാപകമായി കമ്യൂണിസ്റ്റ് പാർട്ടി മുൻകൈയെടുത്താണ് പ്രതിഷേധസമരങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്.

അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മറ്റി ഗാന്ധി ജയിലിൽ നിരാഹാരം തുടങ്ങിയതോടെ മഹാത്മാവിന്റെ ജീവൻ കൊണ്ട് പന്താടാൻ ബ്രിട്ടീഷുകാരെ അനുവദിക്കരുതെന്നും ഗാന്ധിജിയുടെ ജീവൻ രക്ഷിക്കാൻ സമരരംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തുകൊണ്ടിറക്കിയ പ്രസ്താവനയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളും അതിന്റെ ഭാഗമായി നടന്ന അറസ്റ്റും ജയിൽ നിറക്കലുമെല്ലാം ചരിത്രരേഖകളായി മുമ്പിലുണ്ട്. 1940-നും 47-നുമിടയിൽ 26000 കമ്യൂണിസ്റ്റുകാരാണ് തടവറകളിലുണ്ടായിരുന്നത്.

1940-ലെ സാമ്രാജ്യത്വവിരുദ്ധ ദിനാചരണ റാലിക്ക് നേരെ ബ്രിട്ടീഷ് പോലീസ് നടത്തിയ വെടിവെപ്പിലാണ് തലശ്ശേരി കടപ്പുറത്ത് അബുവും ചാത്തുക്കുട്ടിയും പിടഞ്ഞു വീണു മരിച്ചത്. മൊറാഴ സംഭവത്തിന്റെ പേരിലാണ് കെ.പി.ആറിന് വധശിക്ഷ വിധിച്ചത്. ബ്രിട്ടീഷ് പോലീസും ജന്മിമാരും അഴിച്ചുവിട്ട ഭീകരതക്കെതിരായ പ്രതിരോധ പ്രവർത്തങ്ങൾക്കിടയിലാണ് കള്ളക്കേസ് ചുമത്തി കയ്യൂർ സഖാക്കൾ അപ്പുവിനെയും ചിരുകണ്ടനെയും അബുവിനെയും തൂക്കിലേറ്റിയത്. കരിവള്ളൂരിലെ കയ്മ പാടത്തും തില്ലങ്കേരിലെ പാടവരമ്പത്തും ബ്രിട്ടീഷു പോലീസുകാരുടെ വെടിയേറ്റുവീണവർ കമ്യൂണിസ്റ്റു കർഷക പോരാളികളായിരുന്നു.

ക്വിറ്റിന്ത്യാ സമരാനന്തരവും നാടുവാഴിത്തത്തിനും ബ്രിട്ടീഷുകാർക്കുമെതിരെ പൊരുതിനിന്നവരാണ് തെലുങ്കാനയിലെ വിപ്ലവകാരികൾ. ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ 1946-ലെ റോയൽ നേവി കലാപത്തിൽ ഇന്ത്യൻ സൈനികർ ത്രിവർണ്ണ പതാകയോടൊപ്പം കമ്യൂണിസ്റ്റുകാരുടെ ചുവന്ന കൊടിയും മുസ്ലിം ലീഗിന്റെ പച്ചക്കൊടിയും ഉയർത്തി പിടിച്ചിരുന്നുവെന്ന കാര്യം കമ്യൂണിസ്റ്റുകാരെ അപഹസിക്കാനുള്ള അതിവ്യഗ്രതയിൽ വിസ്മരിച്ചു കളയരുതെന്നേ പറയാനുള്ളൂ. ക്വിറ്റിന്ത്യാ കാലത്ത് എടുത്തനിലപാടുകളുടെ പേരിൽ കമ്യൂണിസ്റ്റുകാരോട് ശക്തമായ വിമർശനം സൂക്ഷിച്ച ഗാന്ധിജി പിൽക്കാലത്ത് അത് മയപ്പെട്ടത്തുന്നുണ്ടെന്ന കാര്യം അരുൺ ഷൂരിയെ പോലുള്ളവർ കണ്ടതായി നടിക്കുന്നില്ല.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മലബാറിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 650 സ്വാതന്ത്ര്യസമരസേനാനികളിൽ 300 പേരും കമ്യൂണിസ്റ്റുകാരായിരുന്നു
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മലബാറിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 650 സ്വാതന്ത്ര്യസമരസേനാനികളിൽ 300 പേരും കമ്യൂണിസ്റ്റുകാരായിരുന്നു

പി.സി. ജോഷിയും ഗാന്ധിജിയും തമ്മിൽ നിന്ന കത്തിടപാടുകളിൽ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് തനിക്ക് ലഭിച്ച തെറ്റായ വിവരങ്ങളെക്കുറിച്ച് ജോഷിക്കെഴുതിയ കത്തുകളിൽ ഗാന്ധിജി സൂചിപ്പിക്കുന്നുണ്ട്. വിമർശനങ്ങളും വിയോജിപ്പുകളുമാകാം. എന്നാൽ ചരിത്രത്തിന്റെ അനിഷേധ്യ സത്യങ്ങളെ കുറിച്ച് അജ്ഞത പരത്തുന്ന ക്രൂരഫലിതങ്ങൾ സംവാദാത്മകത ആഗ്രഹിക്കുന്നവർക്ക് അഭിമതമാണോയെന്ന് സംഘപരിവാറുകാരുടെ വാദങ്ങളേറ്റുപിടിച്ച് കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുന്ന ജനാധിപത്യവാദികൾ ആലോചിക്കേണ്ടതുണ്ട്.

ബിപിൻചന്ദ്രയെ പോലുള്ള ചരിത്രകാരന്മാർ ബ്രിട്ടീഷ് ഇന്റലിജൻസ് രേഖകളും ആർ.എസ്.എസ് ആചാര്യന്മാരുടെ ലേഖനങ്ങളും ഉദ്ധരിച്ച് ഹിന്ദുത്വ ശക്തികളുടെ ദേശീയ വഞ്ചനയുടെയും ബ്രിട്ടീഷ് ദാസ്യവും തുറന്നു കാട്ടിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ പോകുന്നില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയൽ തന്ത്രത്തിന്റെ ഉപകരണമായിരുന്നു ഹിന്ദുത്വ വാദികൾ. ദേശീയ പ്രസ്ഥാനത്തിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്ന് മാറിനിന്ന് വർഗീയവൽക്കരണത്തിനും കലാപങ്ങളുണ്ടാക്കുന്നതിലും മാത്രമാണവർ കേന്ദ്രീകരിച്ചത്. ഈ രാജ്യദ്രോഹ ചരിത്രം മറച്ചു പിടിക്കാനുള്ള ചരിത്രത്തിന്റെ അപനിർമാണമാണ് ഷൂരിയെ പോലുള്ളവർ നടത്തിയ അപവാദ പ്രചാരണങ്ങൾ. ചരിത്രമെന്നത് അപവാദ പ്രചരണവും പരദൂഷണവുമല്ലായെന്ന് ഷൂരിക്ക് മറുപടി പറഞ്ഞ ബിപിൻചന്ദ്രയും ആർ.എസ്. ശർമയും ബസവപുന്നയ്യയുമൊക്കെ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Comments