1902-ൽ മോണോ റെയിൽ വരികയും 1909-ൽ തന്നെ നാരോ ഗേജിലേക്ക് മാറുകയും ചെയ്ത മലയോര മേഖലയാണ് മൂന്നാർ. ഉന്നത നിലവാരത്തിലുള്ള റോഡുകളും ടോപ്സ്റ്റേഷനിൽ നിന്നുള്ള റോപ് വേകളും ആധുനികമായ പാലങ്ങളും മികച്ച വാണിജ്യ കേന്ദ്രങ്ങളുമായി ആധുനികമായ ഒരു മൂന്നാറിനെ കെട്ടിപ്പടുത്തത് ടോബി മാർട്ടിൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്. എന്നാൽ ഇതേ ടോബി മാർട്ടിന് 1924-ലെ വെള്ളപ്പൊക്കത്തിൽ മൂന്നാർ കൺമുന്നിലൂടെ ഒഴുകിപ്പോകുന്ന കാഴ്ച്ചയും കാണേണ്ടി വന്നു. മൂന്നാറിന്റെ അറിയപ്പെടാത്ത ചരിത്രം പറയുകയാണ് സജി മാർക്കോസ്.