കേരളം എന്ന ആർക്കിയോളജിക്കൽ സ്​പോട്ട്; കണ്ടെത്തലുകൾ, മറഞ്ഞുകിടക്കുന്ന തെളിവുകൾ

ആർക്കിയോളജിക്കൽ എക്സവേഷനുകളുടെയും ഗവേഷണങ്ങളുടെയും കാര്യത്തിൽ കേരളം എന്തുകൊണ്ട് അതിപ്രധാനമായ ഒരിടമാകുന്നു എന്ന ചോദ്യത്തിന് ശാസ്ത്രീയ വിശദീകരണം നൽകുന്ന അഭിമുഖം. പട്ടണം അടക്കം കേരളത്തിൽ ഇനിയും ആഴത്തിൽ എസ്കവേഷൻ നടക്കേണ്ട മേഖലകൾ, ഇതുവരെയുള്ള എസ്കവേഷനുകളിൽനിന്ന് കേരളത്തിന്റെ ഭൂതകാലത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചും എത്താവുന്ന നിഗമനങ്ങൾ, കേരളത്തിന്റെ മാരിടൈം ഹിസ്റ്ററിയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. കേരളത്തിലും തമിഴ്നാട്ടിലും നിരവധി ആർക്കിയോളജിക്കൽ എസ്കവേഷനുകളിൽ പങ്കാളിയായ, തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിലെ മാരിടൈം ഹിസ്റ്ററി ആന്റ് മറൈൻ ആർക്കിയോളജി ഡിപ്പാർട്ടുമെന്റ് മേധാവി ഡോ. സെൽവകുമാർ വി. യുമായി ആർക്കിയോളജി ഗവേഷക ഡോ. ജസീറ സി.എം സംസാരിക്കുന്നു.

Comments