ആറ് ലക്ഷം രൂപ, 100 വർഷം; കോഴിക്കോടിന്റെ കടൽപ്പാലം

ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് കോഴിക്കോട് നഗരകേന്ദ്രത്തിലെ കടൽപ്പാലങ്ങൾക്ക്. ഇന്നിപ്പോൾ കടൽപ്പാലം എന്ന് പേരേയുള്ളൂ. കുറച്ച് ഇരുമ്പുകാലുകൾ മാത്രമാണ് ബാക്കി. ബ്രിട്ടീഷ് ഭരണകാലത്തും അതിനു ശേഷവും വിദേശരാജ്യങ്ങളുമായും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായും കപ്പലിലൂടെയുള്ള വ്യാപാര വാണിജ്യവ്യവഹാരം കേരളം നടത്തിയിരുന്നതിൽ ഈ കടൽപ്പാലങ്ങൾക്ക് വലിയ പങ്കുണ്ട്. കടൽപ്പാലത്തിന്റെയും പാണ്ടികശാലകളുടെയും പ്രതാപകാലത്ത് ഇവിടെ ജോലിചെയ്തിരുന്ന പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരുടെ ഓർമ്മകളിലൂടെ, അനുഭവങ്ങളിലൂടെ ആ ചരിത്രം രേഖപ്പെടുത്തുകയാണ്.

Comments