കുഞ്ഞാലി മരക്കാറുടെ ഒറിജിനൽ സ്‌ക്രിപ്റ്റ് ഇതാണ്

ഷ്യയിലെ തന്നെ കോളനി- സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭൂമിയായി കേരളം മാറിയതിനുപുറകിൽ കുഞ്ഞാലി മരക്കാർമാരുടെ പോരാട്ടവീര്യം കൂടിയുണ്ട്. പോർച്ചുഗീസുകാരുടെ വരവോടെ സംഘർഷമേഖലയായി മാറിയ ഇന്ത്യൻ സമുദ്രത്തിലേക്കാണ് കുഞ്ഞാലി മരക്കാർമാർ തങ്ങളുടെ ചെറുവള്ളങ്ങളുടെ നാവികശക്തിയോടെ രംഗപ്രവേശം ചെയ്യുന്നത്. കടലിന്റെ മർമമറിയുന്ന ആ നാവികസൈന്യം ഒരു നൂറ്റാണ്ടുകാലം കടലിനെ, സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതിരോധകേന്ദ്രമാക്കി മാറ്റി.

ഇന്ത്യയുടെ കോളനിവിരുദ്ധ സമരത്തിൽ കുഞ്ഞാലി മരക്കാർമാരുടെ പോരാട്ടവും രക്തസാക്ഷിത്വവും വഹിച്ച പങ്ക് ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഡോക്യുമെന്ററി രേഖകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. വാമൊഴിയായും അക്കാദമികമായും ലഭ്യമായ പാഠങ്ങൾ വച്ച് ചരിത്രപരമായ അന്വേഷണങ്ങൾ നടത്തി ഇവ ശാസ്ത്രീയമായി രേഖപ്പെടുത്തണം. പഴശ്ശി രേഖകൾ പോലെ, പോർച്ചുഗീസ് രേഖകളെയും സാമൂതിരിയുടെ കാലത്തെ വിവരങ്ങളെയും അടിസ്ഥാനമാക്കി മലയാളത്തിൽ കുഞ്ഞാലിമരക്കാർമാരുടെ ചരിത്രം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനുപകരം, മസാല സിനിമകളുടെ ചേരുവകളിലൂടെ കുഞ്ഞാലി മരക്കാറുടെ ചരിത്രം അവതരിപ്പിക്കുന്നത് ആശാസ്യമല്ല. മാപ്പിള പോരാളിയുടെ വേഷത്തിനുപകരം റോമൻ പടയാളിയുടേതുപോലുള്ള പടച്ചട്ടകൾ ധരിച്ചും മറ്റും ചരിത്രത്തിലെ ഒരു യോദ്ധാവിനെ വളച്ചൊടിക്കാൻ കഴിയുന്നത്, ശാസ്ത്രീയമായ ചരിത്രമെഴുത്തിന്റെ അഭാവം മൂലമാണ്.

ചരിത്രകാരനായ ഡോ. പി.ജെ. വിൻസെന്റ് സംസാരിക്കുന്നു.

Comments