മുസ്‌ലിം അന്യവത്കരണമെന്ന തീവ്രവലതു രാഷ്ട്രീയ ബൃഹദ്പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമാന്തര ചരിത്ര നിർമ്മാണമാണ് മലബാർ കലാപത്തെയും അതിന്റെ സമരപോരാളികളെയും സംബന്ധിച്ച് പ്രചരിക്കുന്ന വികലമായ ആഖ്യാനങ്ങൾക്ക് ആധാരം. മലബാർ കലാപത്തിന്റെ ചരിത്ര പശ്ചാത്തലം, കലാപത്തിന്റെ നാൾവഴികൾ, സാമൂഹിക രാഷ്ട്രീയ ചരിത്രം, കലാപത്തെക്കുറിച്ചുള്ള പല തരം നരേഷനുകൾ, സമകാലീന രാഷ്ട്രീയ വിവാദ കാരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഡോ. പി.പി. അബ്ദുൽ റസാഖിന്റെ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ മുൻ ചരിത്ര വിഭാഗം അധ്യക്ഷൻ ഡോ. പി.പി. അബ്ദുൽ റസാഖ്. സമാന്തര ചരിത്ര നിർമ്മാണത്തിന്റെയും, പ്രചാരണത്തിന്റെയും, അതിന്റെ പ്രബലതയുടെയും വ്യാജ സൈദ്ധാന്തിക അടിത്തറയുടെ പൊള്ളത്തരത്തെ ചരിത്രപരമായ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുകയാണ് ആദ്യ ഭാഗത്തിൽ