കർഷക തൊഴിലാളി സമരചരിത്രത്തിലെ മുഹമ്മദ് അബ്ദുറഹ്‌മാൻ

“മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ 80-ാം ചരമവാർഷികദിനമായ ഈ നവംബർ 23 മതപരമായ വിഭജനചിന്തകൾക്കും വർഗീയതക്കുമെതിരായ പോരാട്ടത്തിന്റെ സന്ദേശമാണ് നമ്മളിലെല്ലാവരിലേക്കും എത്തിക്കുന്നത്,” കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

കേരളസിംഹമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് 1945 നവംബർ 23 നാണ് ലോകത്തോട് വിടപറയുന്നത്. 47 വർഷങ്ങൾ മാത്രം നീണ്ടു നിന്ന സമരതീക്ഷ്ണമായൊരു ജീവിതമായിരുന്നു ആ ധീര ദേശാഭിമാനിയുടേത്. അതിൽ തന്നെ 10 വർഷക്കാലം അദ്ദേഹം ജയിലിലുമായിരുന്നു. കൊളോണിയൽ വിരുദ്ധ സമരത്തിലൂടെ ഇന്ത്യയെ രൂപപ്പെടുത്തിയ സ്വാതന്ത്ര്യത്തിന്റെയും സ്വരാജിന്റെയും ആദർശാത്മകരാഷ്ട്രീയത്തിന്റെയും ആൾരൂപമായിരുന്നു അദ്ദേഹം. ഹിന്ദുക്കളും മുസ്ലിങ്ങളും ചേർന്നതാണ് ഇന്ത്യയെന്നും മുസ്ലിം വിരുദ്ധമെന്ന പോലെ ഹിന്ദുവിരുദ്ധവുമായ ഒന്നിനോടും യോജിക്കാനാവില്ലന്നും നിരന്തരമായി ഓർമ്മപ്പെടുത്തിയ മതനിരപേക്ഷ സംസ്‌കാരത്തിന്റെയും സാഹോദര്യ മൂല്യങ്ങളുടെയും സുവിശേഷകനായിരുന്നു. തന്റെ ജീവിതത്തിന്റെ അന്ത്യമണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം കൊടിയത്തൂരിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്; “അയൽവാസികളായ ഹിന്ദുക്കളെ ഒരിക്കലും സംശയിക്കരുതെന്നാണ്. ദൈവനാമത്തിലും നബി വചനങ്ങളിലുമല്ലാതെ മറ്റൊന്നിലും വിശ്വസിക്കരുതെന്നുമാണ്. 1945-ലെ വിഭജനവും വിദ്വേഷവും പടർത്തുന്ന സാഹചര്യത്തിലാണ് കൊടിയത്തൂരിൽ തന്നെ കേൾക്കാനെത്തിയ 6000-ലേറെ വരുന്ന മുസ്ലിം വിശ്വാസികൾ ഭൂരിപക്ഷമുള്ള ജനക്കൂട്ടത്തോട് അബ്ദുറഹ്‌മാൻ സാഹിബ് ഇങ്ങനെയൊരു അഭ്യർത്ഥന നടത്തിയത്.

മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ 80-ാം ചരമവാർഷികദിനമായ ഈ നവംബർ 23 മതപരമായ വിഭജനചിന്തകൾക്കും വർഗീയതക്കുമെതിരായ പോരാട്ടത്തിന്റെ സന്ദേശമാണ് നമ്മളിലെല്ലാവരിലേക്കും എത്തിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണ്ണയിച്ച മഹാനുഭാവരായ നേതാക്കളുടെ നിരയിൽ ജ്വലിച്ചുനിൽക്കുന്ന മഹാവ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

ഒന്നാം ലോക മഹായുദ്ധവും ഒക്ടോബർ വിപ്ലവവും രൂപപ്പെടുത്തിയ തിളച്ചുമറിയുന്ന രാഷ്ട്രീയസാഹചര്യം ജനനേതാക്കളുടെ ഒരു വലിയ നിരയെത്തന്നെ സൃഷ്ടിച്ചു. സാമൂഹ്യപരിഷ്കരണത്തിന് വേണ്ടിയും ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരായും ഉയർന്നുവന്ന സാമൂഹ്യപ്രസ്ഥാനങ്ങളുടെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും തീഷ്ണമായ അനുഭവങ്ങളിലൂടെയാണ് ഈ നേതാക്കളെല്ലാം വളർന്നുവന്നത്. കെ. കേളപ്പൻ, പി. കൃഷ്ണപ്പിള്ള, ഇ.എം.എസ്, കെ. ദാമോദരൻ, എ.കെ.ജി, മുഹമ്മദ് അബ്ദുറഹ്‌മാൻ തുടങ്ങിയ എത്രയോ മഹാവ്യക്തിത്വങ്ങൾ.

മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ 80-ാം ചരമവാർഷികദിനമായ ഈ നവംബർ 23 മതപരമായ വിഭജനചിന്തകൾക്കും വർഗീയതക്കുമെതിരായ പോരാട്ടത്തിന്റെ സന്ദേശമാണ് നമ്മളിലെല്ലാവരിലേക്കും എത്തിക്കുന്നത്.
മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ 80-ാം ചരമവാർഷികദിനമായ ഈ നവംബർ 23 മതപരമായ വിഭജനചിന്തകൾക്കും വർഗീയതക്കുമെതിരായ പോരാട്ടത്തിന്റെ സന്ദേശമാണ് നമ്മളിലെല്ലാവരിലേക്കും എത്തിക്കുന്നത്.

മുഹമ്മദ് അബ്ദുറഹ്‌മാൻ ജന്മംകൊണ്ട് കൊടുങ്ങല്ലൂർകാരനായിരുന്നു. കൊടുങ്ങല്ലൂരിനടുത്തുള്ള അഴീക്കോടാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. ഖിലാഫത്തിന്റെയും നിസ്സഹകരണപ്രസ്ഥാനത്തിന്റെയും ആഹ്വാനം കേട്ട് ദേശീയ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്ത് ചാടിയ അദ്ദേഹത്തിൻെറ രാഷ്ട്രീയപ്രവർത്തനങ്ങളുടെ കേന്ദ്രം കോഴിക്കോടായിരുന്നു. അദ്ദേഹത്തിന്റെ ഇതിഹാസതുല്യമായ പോരാട്ടങ്ങളുടെയും പ്രവർത്തനങ്ങളുടെയും ആസ്ഥാനം കോഴിക്കോട് നഗരമായിരുന്നു. അൽഅമീൻ ലോഡ്ജും ജോസ്‌വില്ലയും കേന്ദ്രീകരിച്ചാണ് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക്, മലബാറിലെ ദേശീയപ്രസ്ഥാനത്തിന് അദ്ദേഹം നേതൃത്വം നൽകിയത്. ഖിലാഫത്ത് കമ്മറ്റി സെക്രട്ടറി, കെ.പി.സി.സി അദ്ധ്യക്ഷൻ, തൊഴിലാളി നേതാവ്, കർഷക പ്രക്ഷോഭകൻ, സമുദായ പരിഷ്‌കർത്താവ്, പത്രാധിപർ എീ നിലകളിലെല്ലാം അദ്ദേഹം രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.

മദ്രാസ് ഗവ:പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ഐ.സി.എസ് മോഹങ്ങൾ ഉപേക്ഷിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിൻെറ പാതയിലേക്ക് വരുന്നത്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ബഹിഷ്‌കരണാഹ്വാനമനുസരിച്ച് അദ്ദേഹം കലാശാലാപഠനം ഉപേക്ഷിക്കുകയായിരുന്നു. മൗലാനാ അബ്ദുൾകലാം ആസാദിന്റെ 'ഖിലാഫത്ത് & ജസീറത്തുൽ അറബ്' എന്ന ലഘുഗ്രന്ഥമാണ് അദ്ദേഹത്തിലെ ദേശീയവാദിയെ ആവേശഭരിതനാക്കിയത്. രാഷ്ട്രീയാദർശങ്ങളിലേക്ക് അദ്ദേഹത്തിന്റെ വിജ്ഞാന തൃഷ്ണയെ ഉണർത്തിയെടുത്തത്. ദേശീയ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് കമ്മറ്റിയുടെയും ആഹ്വാനമനുസരിച്ച് സ്വാതന്ത്ര്യസമരത്തിന്റെ അഗ്‌നിപഥങ്ങളിലൂടെ നടന്നു നീങ്ങിയ അദ്ദേഹം പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല. പ്രിയതമയുടെ അകാലവേർപാട് ഉൾപ്പെടെ എല്ലാ വ്യക്തിപരമായ വേദനകളെയും വിഷമങ്ങളെയും മാറ്റിവെച്ച് നാടിന്റെ സ്വാതന്ത്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി.

ദേശീയ അടിമത്വത്തിന്റെ അപമാനകരമായ സാഹചര്യങ്ങളിൽ നിന്നും രാജ്യത്തെയും ജനങ്ങളെയും മോചിപ്പിക്കാനുള്ള ത്യാഗനിർഭരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിർദ്ദയമായ മർദ്ദനമുറകൾക്ക് അദ്ദേഹം വിധേയനായി. കണ്ണൂർ, ബെല്ലാരി, ആലിപ്പൂർ, രാജമണ്ട്രി, വെല്ലൂർ തുടങ്ങിയ ജയിലറകളിൽ വർഷങ്ങളോളം കഴിയേണ്ടിവന്നു. തടവറകൾക്കും മർദ്ദനമുറകൾക്കും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യബോധത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ദേശാഭിമാനത്തിന്റെ ഇതിഹാസം സൃഷിച്ച അദ്ദേഹത്തിന്റെ ജീവിതവും സമരവും സാമ്രാജ്യത്വമൂലധനത്തിന്റെ നവകോളനിവൽക്കരണത്തിന്റേതായ വർത്തമാന സാഹചര്യത്തിൽ പുരോഗമനശക്തികൾക്ക് എന്നും മാർഗ്ഗദർശകമാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളുടെ ‘ഭിന്നിപ്പിക്കുക ഭരിക്കുക’ എന്ന കൊളോണിയൽ തന്ത്രമാണ് ഹിന്ദുവർഗ്ഗീയവാദത്തെയും മുസ്ലീം വർഗ്ഗീയവാദത്തെയും വളർത്തിയെടുത്തത്. ഹിന്ദു-മുസ്ലീം മൈത്രിക്കും ദേശീയപ്രസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിനും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്ന കണിശമായ നിലപാട് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് എപ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നു. ഖിലാഫത്തിന്റെയും മലബാർ കലാപത്തിന്റെയും മറവിൽ വളർന്നുവരുന്ന വർഗ്ഗീയ പ്രവണതകൾക്കെതിരെ അദ്ദേഹം എന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

അദ്ദേഹത്തിന്റെ പൂർവ്വികർ മലബാറിലെ പ്രസിദ്ധ നാവിക കുടുംബമായിരു കോട്ടക്കൽ മരക്കാർ വംശത്തിൽ പെട്ടവർ ആയിരുന്നു. സാമൂതിരിയുടെ പോർച്ചുഗീസ് സേവക്കെതിരെ കലാപം ചെയ്ത് മലബാറിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയ കലന്തൻ പോക്കറെ കൊടുങ്ങല്ലൂർ രാജാവ് എല്ലാ സൗകര്യങ്ങളും നൽകി അവിടെ താമസിപ്പിച്ചു. കൊച്ചി രാജ്യത്തെ പ്രദേശിക നാടുവാഴിയായ പാലിയത്തച്ചന്റെ സുഹൃത്തായിരുന്നു കലന്തൻപോക്കർ. അദ്ദേഹം പാലിയത്തച്ചന്റെ സൈന്യാധിപനായ കുഞ്ഞാലിയുടെ മകളെ വിവാഹം ചെയ്തു. ഇങ്ങനെയാണ് കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ കറുകപ്പാടം തറവാട് രൂപപ്പെട്ടതെന്നാണ് ചരിത്രം. മുഹമ്മദ് അബ്ദുറഹ്‌മാന് ജന്മം നൽകിയ ഈ തറവാട് വിദേശാധിപത്യത്തിനെതിരെ ജീവിതാന്ത്യം വരെ പോരാടിയ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ വംശാവലിയിൽ പെട്ടതാണെന്ന് ചുരുക്കം.

മൗലാനാ അബ്ദുൾകലാം ആസാദിന്റെ 'ഖിലാഫത്ത് & ജസീറത്തുൽ അറബ്' എന്ന ലഘുഗ്രന്ഥമാണ് അദ്ദേഹത്തിലെ ദേശീയവാദിയെ ആവേശഭരിതനാക്കിയത്.
മൗലാനാ അബ്ദുൾകലാം ആസാദിന്റെ 'ഖിലാഫത്ത് & ജസീറത്തുൽ അറബ്' എന്ന ലഘുഗ്രന്ഥമാണ് അദ്ദേഹത്തിലെ ദേശീയവാദിയെ ആവേശഭരിതനാക്കിയത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള ഘടകം രൂപംകൊള്ളുന്നത് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ ഇടപെടലോടെയാണ്. 1920 ഡിസംബറിൽ നാഗ്പ്പൂരിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മലബാർ ഖിലാഫത്ത് കമ്മറ്റിയുടെ പ്രതിനിധി എന്ന നിലയിലാണ് അദ്ദേഹം നാഗ്പ്പൂർ എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുത്തത്. അലിഗഢ് യൂനിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം നേരിട്ട് നാഗ്പ്പൂരിലെത്തുകയായിരുന്നു. നാഗ്പ്പൂർ എ.ഐ.സി.സിയിൽ പ്രസംഗിച്ച ഏറ്റവും പ്രായംകുറഞ്ഞ ആൾ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് ആയിരുന്നു. അദ്ദേഹവും സമ്മേളന പ്രതിനിധിയായ കെ. മാധവൻ നായരും ചേർന്ന് നൽകിയ നിവേദനത്തിലാണ് എ.ഐ.സി.സിയോട് കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി രൂപീകരിക്കണമെന്ന ആവശ്യം ഉയിച്ചത്. ഈ അവശ്യം എ.ഐ.സി.സിയെക്കൊണ്ട് അംഗീകരിപ്പിക്കാൻ അദ്ദേഹത്തിന്റെ ഇടപെടൽമൂലം കഴിഞ്ഞു. പിന്നീട് മൗലാനാം അബ്ദുൾകലാം ആസാദിന്റെ നിർദ്ദേശമനുസരിച്ചാണ് അദ്ദേഹം അലിഗറിലെ ചരിത്രപഠനം ഉപേക്ഷിച്ച് കേരളത്തിലേക്ക് തിരിക്കുന്നത്.

1921 ഏപ്രിൽ 23, 24 തിയ്യതികളിൽ ഒറ്റപ്പാലത്തു നടന്ന കോൺഗ്രസിന്റെ 1ാം രാഷ്ട്രീയ സമ്മേളനത്തിലൂടെയാണ് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള ഔപചാരികമായുള്ള കടന്നുവരവ്. കോഴിക്കോട് താമസമാക്കിയ അദ്ദേഹം മലബാറിലെ ദേശീയപ്രസ്ഥാനത്തിന് ഊർജ്ജസ്വലമായ നേതൃത്വം നൽകി. ചാലപ്പുറം കോൺഗ്രസ് എന്ന് പരിഹസിക്കപ്പെട്ടിരുന്ന കോൺഗ്രസിലെ ആഭിജാത നേതൃത്വത്തെ ചോദ്യം ചെയ്യുകയും കോൺഗ്രസിനെ ഒരു ബഹുജന പ്രസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അനുരഞ്ജനത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിച്ച് പരിചയമുണ്ടായിരുന്ന ഞായറാഴ്ച കോൺഗ്രസിനെ സമരോത്സുകമായ ഒരു പ്രസ്ഥാനമാക്കാൻ ദേശീയപ്രസ്ഥാനത്തിനകത്തെ എല്ലാ പ്രതികൂല ഘടകങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം മുന്നിട്ടിറങ്ങി.

മലബാറിലെയും കൊച്ചിരാജ്യത്തെയും മുക്കിലും മൂലയിലും സഞ്ചരിച്ച് ഖിലാഫത്തിന്റെയും നിസ്സഹകരണത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. സ്വന്തം സമുദായത്തിലെ അവശതകൾക്കും യാഥാസ്ഥിതികതക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. മുസ്ലീം ജനസമൂഹത്തെ ദേശീയപ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചു. സമുദായസംഘടനകളുടെ പ്രവർത്തനങ്ങൾ ഒരിക്കലും ബ്രിട്ടനുമായി സന്ധിചെയ്യുന്ന തരത്തിലാവരുതെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. സമുദായ സൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ മതസംഘടനകളുടെ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് കോൺഗ്രസിലെ ദേശീയവാദികളെ അദ്ദേഹം എല്ലായ്പോഴും ഓർമ്മിപ്പിച്ചു. ഇതുകൊണ്ടൊക്കെത്തന്നെ കോൺഗ്രസിലെ വലതുപക്ഷക്കാർക്കും മുസ്ലീംലീഗെന്ന സാമുദായിക സംഘടനക്കും അബ്ദു റഹ്‌മാൻ സാഹിബിനെ സഹിക്കാൻ കഴിയുമായിരുന്നില്ല.

1921-ൽ തിരൂരങ്ങാടിയിലും പൂക്കോട്ടൂരുമെല്ലാം മാപ്പിളകൃഷിക്കാർ ബ്രിട്ടീഷ് പട്ടാളക്കാരാൽ കൊലചെയ്യപ്പെട്ടപ്പോൾ അവിടങ്ങളിലെല്ലാം എല്ലാ ഭരണകൂട നിരോധനങ്ങളെയും തൃണവൽക്കരിച്ചുകൊണ്ട് അദ്ദേഹം ഓടിയെത്തി. കോൺഗ്രസിന്റെ ആഭിജാത വിഭാഗങ്ങൾ മലബാറിലെ മാപ്പിളമാർക്ക് നേരെ നടക്കുന്ന കൂട്ടക്കൊലകൾക്ക് നേരെ കുറ്റകരമായ മൗനം പാലിച്ചത് അദ്ദേഹത്തെ രോഷാകുലനാക്കി. മലബാറിലെ മാപ്പിള കർഷകരെ വേട്ടയാടുന്ന അത്യന്തം ദാരുണമായ സംഭവഗതികളെക്കുറിച്ച് ഒന്ന് അന്വേഷിക്കാനോ ഭരണകൂടഭീകരതയിൽ അനാഥരാക്കപ്പെട്ടവരെ ആശ്വസിപ്പിക്കാനോ പോലുമുള്ള സന്മനസ്സ് പല കോൺഗ്രസ് നേതാക്കൾക്കും ഉണ്ടായില്ല.

ഉപ്പിനുപോലും നികുതികൂട്ടി ജനങ്ങളെയാകെ കൊള്ളയടിക്കുന്ന ബ്രിട്ടീഷ് നയങ്ങൾക്കെതിരെ നിയമലംഘന പ്രസ്ഥാനമാരംഭിക്കാൻ ഐ.ഐ.സി.സി തീരുമാനിച്ചതോടെ കേരളത്തിലും ഉപ്പുസത്യാഗ്രഹം ആരംഭിക്കാൻ കെ.പി.സി.സി തയ്യാറെടുത്തു. പയ്യൂരിലായിരുന്നു തുടക്കം. 1930 ഏപ്രിൽ മാസത്തിൽ പയ്യന്നൂരിലാരംഭിച്ച ഉപ്പുസത്യാഗ്രഹം പ്രതീക്ഷിച്ചത്ര ബഹുജനശ്രദ്ധ നേടുന്നില്ലെന്ന് വന്നപ്പോഴാണ് കോഴിക്കോട് കടപ്പുറത്ത് ഉപ്പുനിയമം ലംഘിക്കാൻ തീരുമാനമുണ്ടായത്. ഇടതുപക്ഷ കോൺഗ്രസുകാരുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഉപ്പുസത്യഗ്രഹത്തിന്റെ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബായിരുന്നു. കെ. കേളപ്പനും കൃഷ്ണപ്പിള്ളയും മുഹമ്മദ് അബ്ദുറഹ്‌മാനും തുടങ്ങി ഉന്നത കോൺഗ്രസ് നേതാക്കളും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആമുവിന്റെ നേതൃത്വത്തിലുള്ള പോലീസ് വ്യൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് ഉപ്പുകുറുക്കി. നിർദ്ദയമായ പോലീസ് നടപടിയിൽ സത്യാഗ്രഹികൾ പിടഞ്ഞുവീണു. മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന് നേരെ പൈശാചികമായ മർദ്ദനമാണ് നടന്നത്. ബ്രിട്ടീഷ് പോലീസിൽ നിന്നും സ. കൃഷ്ണപ്പിള്ള ത്രിവർണ്ണ പതാക മാറോട് ചേർത്ത് പിടിച്ച് സംരക്ഷിച്ചു. കേരളത്തിന്റെ ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തപങ്കിലവും ത്യാഗനിർഭരവുമായ നിരവധി അദ്ധ്യായങ്ങൾ എഴുതി ചേർത്ത മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ഇതിഹാസതുല്യമായ ചരിത്രത്തിൽ ഒരു അഗ്‌നി നക്ഷത്രം പോലെ മുഹമ്മദ് അബ്ദുറഹ്‌മാൻ ജ്വലിച്ചു നിൽക്കുന്നു. സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള മർദ്ദിത ജനതകളുടെ പോരാട്ടത്തിന് വഴികാട്ടിയായി.

സ്വാതന്ത്ര്യത്തിന്റെ അർത്ഥം എല്ലാവിഭാഗം ജനങ്ങളുടെയും സാമ്പത്തിക തുല്യതയാണെന്ന് അബ്ദുറഹ്‌മാൻ സാഹിബ് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹമെന്നും കോൺഗ്രസിലെ സോഷ്യലിസ്റ്റുകളോട് ഒപ്പമായിരുന്നു. എ.ഐ.സി.സി അംഗമെന്ന നിലക്ക് അദ്ദേഹം എം.എൻ. റോയി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരോടൊപ്പം ചേർന്ന് കോൺഗ്രസിന്റെ ബൂർഷ്വാ ഭൂപ്രഭുവർഗ്ഗ നിലപാടുകളെ എതിർത്തിരുന്നു. കേരളത്തിൽ ഇടതുപക്ഷ കെ.പി.സി.സിയുടെ അദ്ധ്യക്ഷനായിരുന്നല്ലോ അദ്ദേഹം. 1936-ൽ കെ.ദാമോദരൻ മലയാളത്തിലാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അച്ചടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അൽ-അമീൻ പ്രസ്സിലാണ് നടന്നത്. മാതൃഭൂമി ഉൾപ്പെടെയുള്ള പ്രസ്സുകൾ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ അച്ചടി ജോലി ഏറ്റെടുക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മലയാളത്തിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്റെ പ്രസ്സിൽ അച്ചടിച്ചു കൊടുത്തത്.

1936-ൽ കെ.ദാമോദരൻ മലയാളത്തിലാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അച്ചടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അൽ-അമീൻ പ്രസ്സിലാണ് നടന്നത്.
1936-ൽ കെ.ദാമോദരൻ മലയാളത്തിലാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അച്ചടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അൽ-അമീൻ പ്രസ്സിലാണ് നടന്നത്.

കോൺഗ്രസിനെ ശക്തിപ്പെടുത്തി സ്വാതന്ത്ര്യസമരത്തിന്റെ ഗതിവേഗം കൂട്ടണമെങ്കിൽ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കണമെന്നും ദുർബല ജനവിഭാഗങ്ങളുടെ അവശതകൾ പരിഹരിക്കാനുള്ള സമരങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. വിദ്യാർത്ഥികളെയും യുവജനങ്ങളെയുമെല്ലാം സംഘടിതരാക്കി ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ അണിനിരത്തണമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി സംഘടനയായ കേരളവിദ്യാർത്ഥി സംഘത്തിന്റെ അഖിലകേരള സമ്മേളനത്തിന്റെ സ്വാഗതസംഘ അദ്ധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1937-ൽ സൗമേന്ദ്രനാഥ ടാഗോറിന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് നടന്ന കേരള വിദ്യാർത്ഥി ഫെഡറേഷന്റെ 1ാം സമ്മേളനത്തിന്റെ ഉദ്ഘാടകൻ അദ്ദേഹമായിരുന്നു. കോഴിക്കോട്ടെ മുൻസിപ്പാലിറ്റി നടത്തിയിരുന്ന സ്‌കൂളുകളിലെ അദ്ധ്യാപകരെ സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു. കാലിക്കറ്റ് മുൻസിപ്പൽ ടീച്ചേഴ്സ് യൂനിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ്. മലബാർ ഡിസ്ട്രിക്ട് ബോർഡ് അദ്ധ്യാപക യൂനിയന്റെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ ഔദ്യോഗിക ജീവചരിത്രകാരർ വേണ്ടത്ര പരിഗണിച്ചിട്ടില്ലാത്തതാണ് അദ്ദേഹത്തിന്റെ ട്രേഡ്‌യൂനിയൻ രംഗത്തെ പ്രവർത്തനങ്ങൾ. അഖില മലബാർ മോട്ടോർ തൊഴിലാളി യൂനിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. വയനാട്ടിലെയും ഏറനാട് വള്ളുവനാട് താലൂക്കുകളിലെയും തോട്ടം തൊഴിലാളികളെ ട്രേഡ് യൂനിയൻ അടിസ്ഥാനത്തിൽ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് നടത്തിയിരുന്നു. ചരിത്രത്തിലാദ്യമായി കെ.പി.സി.സിക്ക് ഒരു തൊഴിലാളി വിഭാഗം ഉണ്ടാക്കിയത് അബ്ദുറഹ്‌മാൻ സാഹിബ് പ്രസിഡന്റായതിന് ശേഷമാണ്. കോഴിക്കോട്ടെയും കണ്ണൂരിലെയും ഫാക്ടറി തൊഴിലാളി പണിമുടക്കുകൾ തൊഴിലാളികൾക്ക് അനുകൂലമായി ഒത്തുതീർപ്പാക്കുന്നതിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് ഇടപെട്ടിരുന്നു. തൊഴിലാളികളെ വർഗ്ഗപരമായി സംഘടിപ്പിക്കാൻ കമ്മ്യൂണിസ്റ്റുകാർ നടത്തിയ എല്ലാ പ്രവർത്തനങ്ങളോടും അനുഭാവപൂർവ്വമായ നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലക്ക് അദ്ദേഹം സ്വീകരിച്ചിരുന്നത്.

കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു. 1924-ൽ മലബാറിൽ ഉയർന്നുവന്ന കുടിയാൻ പ്രക്ഷോഭത്തിന് അദ്ദേഹം സജീവ പിന്തുണ നൽകി. കൊച്ചി രാജ്യം കുടിയാൻ സംഘത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. 1932-ൽ കൊടുങ്ങല്ലൂരിൽ നടന്ന കർഷക തൊഴിലാളി പ്രക്ഷോഭത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. അന്നത്തെ കൊച്ചി ദിവാനുമായി ചർച്ചനടത്തി ആ സമരം വിജയത്തിലെത്തിച്ചത് അബ്ദുറഹ്‌മാൻ സാഹിബ് ആയിരുന്നു.

മലബാർ കുടിയായ്മാ നിയമത്തിൽ കുടയാൻമാർക്കനുകൂലമായ ഭേദഗതികൾ നടത്താൻ അദ്ദേഹം മദ്രാസ് ഗവൺമെന്റിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കുട്ടികൃഷ്ണമേനോന്റെ നേതൃത്വത്തിലുള്ള മലബാർ കുടിയായ്മാ കമ്മറ്റിയുടെ ധനിക കർഷകർക്കനുകൂലമായ റിപ്പോർട്ടിന് എതിരായി ഇ.എം.എസിനൊപ്പം അബ്ദുറഹ്‌മാൻ സാഹിബും വിയോജനക്കുറിപ്പ് എഴുതുകയുണ്ടായി. കണ്ണൂരിലും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മലമേഖലകളിലും നടന്ന കർഷകസമരത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുത്തു. കെ.എ. കേരളീയൻ, സി.എച്ച്. കണാരൻ തുടങ്ങിയ കർഷകനേതാക്കളോടൊപ്പം മലബാറിലെ കാർഷികസമരങ്ങളിൽ സാഹിബ് മുൻപന്തിയിലുണ്ടായിരുന്നു.

Comments