തമിഴ് ബ്രാഹ്മണരുടെ കുടിയേറ്റങ്ങൾക്ക് പിന്നിലെ മനോവിചാരങ്ങൾ

തമിഴ് ബ്രാഹ്മണ സമൂഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയതിന്റെ കാരണങ്ങളെയും അവർ ആവാസസ്ഥലമായി പരിഗണിക്കാൻ തീരുമാനിച്ച സ്ഥലങ്ങളെയും അതിനെ നിർണയിച്ച മനോവിചാരങ്ങളെയും വിലയിരുത്തുകയാണ് ഡോ. റിച്ചാർഡ് സ്കറിയ. മനശാസ്ത്ര വിദഗ്ധരായ സ്കാനലും ഗിൽഫോർഡും 2021-ൽ വികസിപ്പിച്ച സിദ്ധാന്തത്തിൻെറ കൂടി സഹായത്തിലാണ് ഈ വിശകലനം.

“Human migration is an important part of our ancestral story. The place we inhabit shape us, while the places we leave behind contribute to our history”

കിർലെ ജെ. ഓൾഡ്സ്റ്റർ എന്ന ഗ്രന്ഥകാരൻ ‘Dead Toad Scrolls’ എന്ന പുസ്തകത്തിലെ വരികളിലൂടെ മനുഷ്യകുടിയേറ്റങ്ങളെ മാനവരുടെ ഉണ്മയുമായി (Being) ബന്ധപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുന്നുണ്ട്. പ്രവാസ ജീവിതങ്ങളെ പൊതുസമൂഹം നൊമ്പരപ്പെടുത്തുന്ന അതിജീവന ശ്രമങ്ങളായാണ് പരിഗണിക്കാറ്. അല്ലാത്തപക്ഷം ഗുണപരമായ സാമ്പത്തിക പ്രവർത്തനങ്ങളിലേക്കുള്ള ചുവടുവെപ്പായും കണക്കാക്കപ്പെടുന്നു. ഹോമോസാപ്പിയൻസ് എന്ന ആധുനിക മനുഷ്യവർഗ്ഗം ആഫ്രിക്കൻ വൻകരകളിൽ നിന്നുകൊണ്ട് പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് നടത്തിയ ദേശാന്തര ഗമനങ്ങളെ വൈകാരികവും സാമ്പത്തികവും മാത്രമായി വർത്തമാനലോകം കുടിയേറ്റങ്ങളെ കണക്കാക്കുന്ന നിഗമനങ്ങളിലേക്ക് ഒതുക്കുവാൻ സാധ്യമല്ല. ഒരുപക്ഷേ കിർലെ ജെ. ഓൾഡ്സ്റ്റർ മനുഷ്യരുടെ പാലായനങ്ങളെ പൂർവികരുമായുള്ള കെട്ടുപാടുകളെയും അതിലുപരി ഒരാളുടെ അനന്യതയുടെ രൂപീകരണത്തിലേക്ക് നയിക്കപ്പെടുന്ന ജൈവപ്രക്രിയയുടെ തലങ്ങളിലാണ് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടന 2025-ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മൊത്തം ലോകജനതയുടെ 30.4 കോടി പേർ (3.7%) 193 രാജ്യങ്ങളിലായി കുടിയേറ്റക്കാർ എന്ന നിർവചനത്തിൽ കഴിയുന്നവരാണ്. മനുഷ്യജാതിയുടെ ലോകസഞ്ചാരങ്ങളെ അതിജീവന ശ്രമങ്ങളുടെ പ്രതിഫലനങ്ങളായി വിലയിരുത്തപ്പെടുമ്പോഴും 11.7 കോടി ജനങ്ങൾ (38%) ജന്മഭൂമിയിൽ നിന്ന് നിർബന്ധിത പുറത്താക്കലുകളുടെ ഇരകളാണെന്നും യു.എൻ. പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. അതായത് മനുഷ്യരുടെ സ്വാഭാവിക തിരഞ്ഞെടുക്കലുകൾക്കും തീരുമാനങ്ങൾക്കും അപ്പുറം പ്രവാസ ജീവിതങ്ങൾ മത-രാഷ്ട്രീയ ഇരകളായിത്തീരുന്നു എന്ന് അർത്ഥമാക്കാം.

ഏകദേശം 80,000 വർഷങ്ങൾക്കു മുൻപ് ആഫ്രിക്കൻ വൻകരയുടെ പുൽമേടുകൾ ഉപേക്ഷിച്ചുകൊണ്ട് ലോകത്താകമാനം വ്യാപരിച്ചപ്പോൾ ഹോമോസാപ്പിയൻസ് എന്ന ആധുനിക മനുഷ്യവർഗ്ഗം പ്രവാസങ്ങളിലൂടെ സൃഷ്ടിച്ചെടുത്തത് ഒരു ജീവവർഗ്ഗത്തിനും സാധ്യമല്ലാത്ത പുതിയ ചരിത്രമായിരുന്നു.   Photo: Wikimedia Commons
ഏകദേശം 80,000 വർഷങ്ങൾക്കു മുൻപ് ആഫ്രിക്കൻ വൻകരയുടെ പുൽമേടുകൾ ഉപേക്ഷിച്ചുകൊണ്ട് ലോകത്താകമാനം വ്യാപരിച്ചപ്പോൾ ഹോമോസാപ്പിയൻസ് എന്ന ആധുനിക മനുഷ്യവർഗ്ഗം പ്രവാസങ്ങളിലൂടെ സൃഷ്ടിച്ചെടുത്തത് ഒരു ജീവവർഗ്ഗത്തിനും സാധ്യമല്ലാത്ത പുതിയ ചരിത്രമായിരുന്നു. Photo: Wikimedia Commons

മനുഷ്യകുലത്തിന്റെ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഗവേഷകരെ ചെന്നെത്തിക്കുന്നത് Out of Africa എന്ന സിദ്ധാന്തത്തിന്റെ കണ്ടെത്തലുകളിലേക്കാണ്. ഏകദേശം 80,000 വർഷങ്ങൾക്കു മുൻപ് ആഫ്രിക്കൻ വൻകരയുടെ പുൽമേടുകൾ ഉപേക്ഷിച്ചുകൊണ്ട് ലോകത്താകമാനം വ്യാപരിച്ചപ്പോൾ ഹോമോസാപ്പിയൻസ് എന്ന ആധുനിക മനുഷ്യവർഗ്ഗം പ്രവാസങ്ങളിലൂടെ സൃഷ്ടിച്ചെടുത്തത് ഒരു ജീവവർഗ്ഗത്തിനും സാധ്യമല്ലാത്ത പുതിയ ചരിത്രമായിരുന്നു. ഇന്നും ഓരോ മനുഷ്യനിലും കൈമോശം വരാത്ത നിരവധിയായ ജന്മവാസനകൾ ആഫ്രിക്കൻ ജനത ബാക്കിവെച്ചിട്ടുണ്ടെന്ന് ജീനോമിക പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ കാലങ്ങൾ എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും മായ്ക്കപ്പെടാത്ത രേഖാചിത്രങ്ങളായി ഓരോ മനുഷ്യ DNA-യിലും കുടികൊള്ളുന്നുവെങ്കിൽ ആഫ്രിക്ക എന്ന ജന്മനാട് എത്രകണ്ട് ലോകജനതയുടെ നിർമ്മിതിയിൽ സ്വാധീനിച്ചിരുന്നു എന്നുകൂടെ മനസിലാക്കണം. തുടർന്നുവരുന്ന ചിന്തകൾ കുടിയിറക്ക-കുടിയേറ്റങ്ങളുടെ സങ്കല്പങ്ങളിൽ ജന്മസ്ഥലങ്ങളുടെ സ്വാധീനങ്ങളെ മനശാസ്ത്ര വീക്ഷണകോണിൽ അവതരിപ്പിക്കപ്പെടാനുള്ള ശ്രമങ്ങളാണ്.

എ.ഡി. 1300-നും എ.ഡി. 1700-നും ഇടയിലുള്ള കാലഘട്ടത്തിലാണ് ഭാരതപ്പുഴയുടെ നീർത്തടങ്ങളെ ഉൾക്കൊള്ളുന്ന പാലക്കാട് ജില്ലയുടെ വിവിധ ദേശങ്ങളിലേക്ക് തമിഴ് ബ്രാഹ്മണർ കുടിയേറുന്നത്.

മനുഷ്യർ തന്റെ അതിജീവിതവുമായി ബന്ധപ്പെട്ടു നടത്തിയ ദേശാന്തരഗമനങ്ങൾ എണ്ണമറ്റതെങ്കിലും തങ്ങളുടെ സമൂഹങ്ങളുമായി ബന്ധപ്പെട്ട് പ്രവാസ ജീവിതങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ആരാണ് ഇന്ത്യക്കാർ എന്ന ചോദ്യത്തിന് ആധുനിക ജീനോമിക പഠനങ്ങൾ ശാസ്ത്രീയതയിൽ ഊന്നിക്കൊണ്ടുള്ള ഉത്തരങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ലക്ഷ്യം വെച്ചുകൊണ്ട് BC 40000 വർഷങ്ങൾ മുതൽ നടന്നതായ സുപ്രധാന പ്രവാസങ്ങൾ 140 കോടി വരുന്ന ഇന്ത്യക്കാരുടെയും ജീവിതത്തിൽ ഇഴപിരിയാതെ ലയിച്ചിരിക്കുന്നതായി പഠനങ്ങളിലൂടെ കാണാൻ കഴിയും. അതുകൊണ്ടുതന്നെ ആരാണ് ഇന്ത്യക്കാർ എന്ന ചോദ്യത്തിനുള്ള ഉത്തരം തുടങ്ങുന്നത് തന്നെ ആദ്യം ഈ മണ്ണിൽ എത്തിയവരും ഇന്ന് ഇവിടെ തുടരുന്നവരും തമ്മിലുള്ള ഇടകലരുകളുടെ പുരാവൃത്തങ്ങളിലൂടെയാണ്. അന്തർദേശീയ കുടിയേറ്റ സംഘടനയുടെ (IMO) 2024-ലെ കണക്കുകൾ പ്രകാരം 830 ബില്യൺ ഡോളറിന്റെ സാമ്പത്തിക ഇടപാടുകൾ കുടിയേറ്റക്കാരിലൂടെ ലോകരാജ്യങ്ങളിൽ നടന്നതായി കാണാൻ കഴിയും. 120 കോടി ബില്യൺ ഡോളറിന്റെ വരുമാനം 1.8 കോടി വരുന്ന ഇന്ത്യയിലെ കുടിയേറ്റക്കാരിലൂടെ നേടിയെടുത്തുകൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നതായി കണക്കുകൾ പറയുന്നുണ്ട്. പൊതുവിൽ മനുഷ്യരുടെ പ്രവാസ ജീവിതങ്ങളെക്കുറിച്ച് സാമൂഹിക-സാമ്പത്തിക പരിപ്രേക്ഷ്യങ്ങളിലൂടെ സാമൂഹ്യശാസ്ത്രജ്ഞർ (Ravenstein's laws of migration, Everett S. Lee migration theory, Gravity Model) ആഴത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

മനുഷ്യരുടെ യാത്രകളെ കേവലം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയുള്ള യാത്രകൾ എന്ന വീക്ഷണങ്ങളിലേക്ക് മാത്രം ചുരുക്കാൻ കഴിയുമോ? ഓരോ സമൂഹങ്ങളും ചരിത്രത്തിൽ പൂർത്തീകരിച്ചതും ഇന്ന് തുടരുന്നതുമായ പ്രവാസങ്ങളിൽ ഒരു പ്രത്യേക സ്ഥലങ്ങൾ മാത്രം ലക്ഷ്യം വെച്ചതിന്റെ, അവർ ചില ദേശങ്ങൾ തെരഞ്ഞെടുത്തതിന്റെ മാനസികവ്യവഹാരങ്ങൾ എന്തൊക്കെയാണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സാമ്പത്തിക രാഷ്ട്രീയ വിശദീകരണങ്ങൾക്കപ്പുറം സങ്കീർണമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ അകത്തും പുറത്തും വരുന്ന എല്ലാ കുടിയേറ്റങ്ങളുടെയും മാനസിക നിലകളെ പൊതുവായ സിദ്ധാന്തങ്ങളിലൂടെ നോക്കിക്കാണുക പ്രയാസമായതിനാൽ ഈ ലേഖനം തമിഴ് ബ്രാഹ്മണ സമൂഹങ്ങൾ കേരളത്തിലേക്ക് നടത്തിയ കുടിയേറ്റത്തെ മുൻനിർത്തിക്കൊണ്ടുള്ള പരിശോധനയാണ് നടത്തുന്നത്.

തമിഴ് ബ്രാഹ്മണ സമൂഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയതിന്റെ കാരണങ്ങളും അവർ ആവാസസ്ഥലമായി പരിഗണിക്കാൻ തീരുമാനിച്ചതിന്റെ മനോവിചാരങ്ങളെയും 2021-ൽ മനശാസ്ത്ര വിദഗ്ധരായ സ്കാനലും ഗിൽഫോർഡും വികസിപ്പിച്ച സിദ്ധാന്തത്തിലൂടെയാണ് വിലയിരുത്താൻ ഉദ്ദേശിക്കുന്നത്.
തമിഴ് ബ്രാഹ്മണ സമൂഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയതിന്റെ കാരണങ്ങളും അവർ ആവാസസ്ഥലമായി പരിഗണിക്കാൻ തീരുമാനിച്ചതിന്റെ മനോവിചാരങ്ങളെയും 2021-ൽ മനശാസ്ത്ര വിദഗ്ധരായ സ്കാനലും ഗിൽഫോർഡും വികസിപ്പിച്ച സിദ്ധാന്തത്തിലൂടെയാണ് വിലയിരുത്താൻ ഉദ്ദേശിക്കുന്നത്.

സമയദൂരങ്ങളുടെ അളവുകോലുകൾക്കപ്പുറം കുടിയിറക്കങ്ങൾ തുടങ്ങുന്നതും കുടിയേറ്റങ്ങൾ ഒടുങ്ങുന്നതുമായ സ്ഥലങ്ങൾ (ഭൂസ്ഥാനങ്ങൾ) തമ്മിലുള്ള വ്യത്യാസം എന്താണ്? എന്നുള്ള ചോദ്യമാണ് കുടിയേറ്റത്തെ സാമ്പത്തിക-രാഷ്ട്രീയ പരികല്പനകൾക്കപ്പുറം മനുഷ്യമനസ്സുകളുടെ തീരുമാനങ്ങളുടെയും ഓർമ്മക്കുറിപ്പുകളുടെയും ശേഷിപ്പുകളായി മാറ്റുന്നത്. തമിഴ് ബ്രാഹ്മണ സമൂഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയതിന്റെ കാരണങ്ങളും അവർ ആവാസസ്ഥലമായി പരിഗണിക്കാൻ തീരുമാനിച്ചതിന്റെ മനോവിചാരങ്ങളെയും 2021-ൽ മനശാസ്ത്ര വിദഗ്ധരായ സ്കാനലും ഗിൽഫോർഡും വികസിപ്പിച്ച സിദ്ധാന്തത്തിലൂടെയാണ് വിലയിരുത്താൻ ഉദ്ദേശിക്കുന്നത്.

എ.ഡി. 1300-നും എ.ഡി. 1700-നും ഇടയിലുള്ള കാലഘട്ടത്തിലാണ് ഭാരതപ്പുഴയുടെ നീർത്തടങ്ങളെ ഉൾക്കൊള്ളുന്ന പാലക്കാട് ജില്ലയുടെ വിവിധ ദേശങ്ങളിലേക്ക് തമിഴ് ബ്രാഹ്മണർ കുടിയേറുന്നത്. തമിഴ് ബ്രാഹ്മണർ (വ്യക്തിയും സമൂഹവും) എങ്ങനെ ചില സ്ഥലങ്ങളോട് (Place) താരതമ്യം പ്രാപിക്കുന്നുവെന്നും, ചില ഭൂസ്ഥാനങ്ങൾ മാത്രം കുടിയേറ്റങ്ങൾക്കായി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ് എന്നീ ചോദ്യങ്ങളെ സ്കാനലും ഗിൽഫോർഡും ‘Three dimensional structure of place attachment’ എന്ന മനശാസ്ത്ര സിദ്ധാന്തങ്ങളിലൂടെയാണ് പരിശോധിക്കുന്നത്. ഇവർ അവതരിപ്പിച്ച സ്ഥലത്തിനോടുള്ള ബന്ധം (Place attachment) എന്ന നൂതന സങ്കല്പത്തിൽ പ്രധാനമായും മൂന്നു ഉപസങ്കൽപനങ്ങളായ വ്യക്തിയും സമൂഹവും (Person and community), മനശാസ്ത്രപ്രക്രിയകൾ (Psychological process), സ്ഥലങ്ങളുടെ ഭൂമിശാസ്ത്ര സവിശേഷതകൾ (Geographical settings) എന്നിവയെ ഉൾക്കൊള്ളുന്നതായി കാണാൻ കഴിയും.

മുകളിൽ സൂചിപ്പിച്ചതായ മനശാസ്ത്ര സങ്കല്പങ്ങൾ പ്രവാസജീവിതം നയിക്കുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും തീരുമാനങ്ങളിൽ എങ്ങനെ ഇടപെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ കുടിയേറ്റ സ്ഥാനങ്ങളെയും (Migrant places) നിർണയിക്കുന്നത് എന്നാണ് സ്കാനലും സംഘവും (2010) പറഞ്ഞുവെക്കുന്നത്. അതുകൊണ്ട് കേരളത്തിലേക്കുള്ള തമിഴ് ബ്രാഹ്മണ കുടിയേറ്റങ്ങളെ സ്കാനലിന്റെ മനശാസ്ത്ര സിദ്ധാന്ത പ്രകാരം സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കുമ്പോൾ മധുര, തഞ്ചാവൂർ, കുംഭകോണം, തിരുച്ചി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് എ.ഡി. 1300 മുതൽ 1700 വരെയുള്ള കാലഘട്ടങ്ങളിൽ കുടുംബങ്ങൾ ഉൾപ്പെടുന്ന സംഘങ്ങളായാണ് തമിഴ് ബ്രാഹ്മണർ ചേക്കേറിയതെന്ന് വ്യക്തമാവും. ജോലിക്കായി ചില വ്യക്തികൾ മാത്രം നഗരങ്ങളിലേക്ക് നടത്താറുള്ള കുടിയേറ്റങ്ങൾ പോലെയല്ല ഇതെന്ന് അർത്ഥം. വ്യക്തിപരമായ തീരുമാനങ്ങളിലേക്ക് തമിഴ് ബ്രാഹ്മണർ എത്തിച്ചേർന്നതിനുള്ള കാരണം അന്ന് അവരുടെ ജന്മനാട്ടിൽ നിലനിന്നിരുന്ന സാമൂഹിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ആയിരുന്നു.

എ.ഡി. 1300-നും എ.ഡി. 1700-നും ഇടയിലുള്ള കാലഘട്ടത്തിലാണ് ഭാരതപ്പുഴയുടെ നീർത്തടങ്ങളെ ഉൾക്കൊള്ളുന്ന പാലക്കാട് ജില്ലയുടെ വിവിധ ദേശങ്ങളിലേക്ക് തമിഴ് ബ്രാഹ്മണർ കുടിയേറുന്നത്.
എ.ഡി. 1300-നും എ.ഡി. 1700-നും ഇടയിലുള്ള കാലഘട്ടത്തിലാണ് ഭാരതപ്പുഴയുടെ നീർത്തടങ്ങളെ ഉൾക്കൊള്ളുന്ന പാലക്കാട് ജില്ലയുടെ വിവിധ ദേശങ്ങളിലേക്ക് തമിഴ് ബ്രാഹ്മണർ കുടിയേറുന്നത്.

എ.ഡി. 1313ന് ശേഷമുള്ള കാലഘട്ടത്തിൽ ഡൽഹി സുൽത്താനേറ്റായിരുന്ന അലാവുദ്ദീൻ ഖിൽജി മധുര ഉൾപ്പെടെയുള്ള പാണ്ഡ്യ ദേശത്തിലേക്ക് നടത്തിയ പടയോട്ടങ്ങളിൽ തുടങ്ങുന്നു തമിഴ് ബ്രാഹ്മണരുടെ ദേശാടനത്തിന്റെ ചരിത്രം. എ.ഡി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ ഡെക്കാൻ സുൽത്താനേറ്റിനോടുള്ള തോൽവിയോടെ വിജയനഗരസാമ്രാജ്യത്തിന്റെ പതനം പൂർത്തിയായി. തെക്കേ ഇന്ത്യയിലെ ബ്രാഹ്മണ സമൂഹങ്ങളുടെ പദവിയ്ക്കും പ്രതാപത്തിനും സംരക്ഷണ കവചമായിരുന്ന വിജയനഗരസാമ്രാജ്യത്തിന്റെ തകർച്ച തമിഴ് ബ്രാഹ്മണ സമൂഹത്തിലെ തഞ്ചാവൂർ, തിരുച്ചി തുടങ്ങിയ ബ്രാഹ്മണ കേന്ദ്രങ്ങളിൽ നിന്നും പടിയിറങ്ങേണ്ടതായ സാഹചര്യവും വന്നുചേർന്നു. ഭാരതപ്പുഴയുടെ സമതലങ്ങളിലേക്ക് ബ്രാഹ്മണർ ചേക്കേറിയതിനുള്ള മറ്റൊരു കാരണം, പാലക്കാട് ദേശത്തിലെ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിയാണ്. കേരളത്തിലേക്കുള്ള തമിഴ് ബ്രാഹ്മണരുടെ കവാടമായി നിലനിന്നിരുന്നത് സഹ്യപർവ്വതനിരകൾക്കിടയിൽ 32 കിലോമീറ്റർ വീതിയുള്ള ചുരമായിരുന്നു. പാലക്കാട് ചുരം സംഘകാല കൃതികളിൽ ഉൾപ്പെടെ പരാമർശിക്കപ്പെട്ട ചൂർണ്ണിപ്പുഴയിലേക്കും, മുസവരിലേക്കും ചേരമാൻ രാജാവും കണ്ണകിയും നടന്നുനീങ്ങിയ ചരിത്രപാതയായിരുന്നു എന്നുള്ളതാണ് വാസ്തവം. അതുകൊണ്ടുതന്നെ പാലക്കാട് ചുരവും അതുവഴിയുള്ള മലയാള മണ്ണിലേക്കുള്ള പ്രവേശനവും അവർക്ക് പുതുമയുള്ള അറിവായിരുന്നില്ല. അത് മാത്രമല്ല, എ.ഡി. 1000-1100 കാലങ്ങളിൽ കരൂർ തലസ്ഥാനമായ ചേരനാടിന്റെ ഭാഗമായിട്ടല്ലാതെ കൊടുങ്ങല്ലൂർ വരെയുള്ള ഇന്നത്തെ കേരളദേശത്തെ തമിഴകത്തിന്റെ ഭാഗമായിട്ടല്ലാതെ മനസ്സിലാക്കാനും കഴിയുന്നതല്ല.

പക്ഷേ എ.ഡി. 1500-ആം ആണ്ടോടെ ആയിരക്കണക്കിന് തമിഴ് ബ്രാഹ്മണർ താമസിക്കുന്ന പാലക്കാട് ദേശം ശേഖരീവർമ്മന്റെ കീഴിലായിരുന്നു എന്നതാണ് വാസ്തവം. എ.ഡി. 900 വരെ ചരിത്രപഠനങ്ങൾ നൽകുന്ന വസ്തുതകളുടെ വെളിച്ചത്തിൽ പാലക്കാട് ദേശം രണ്ട് ഭരണാധികാരികൾ ആയിരുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കളുടെയും, ശേഖരീവർമ്മമാർ, എന്നിവരുടെയും അധീനതയിലായിരുന്നു. പാലക്കാട് രാജാക്കന്മാരായ ശേരീവർമ്മമാർ അവരുടെ കൈവശമുണ്ടായിരുന്ന പൊന്നാനി ദേശം ആഴ്വാഞ്ചേരി തമ്പ്രാക്കന്മാർക്ക് കൈമാറ്റം ചെയ്തു നേടിയതാണ് പാലക്കാട് ദേശം. എ.ഡി. 917-ൽ നടന്നതായ പോർക്കളത്തിൽ പ്രത്യേകിച്ചു ശേഖരീവർമ്മന്റെ കീഴിലുള്ള ചിറ്റൂർ ദേശം തമിഴ്നാട്ടിൽ നിന്നുള്ള കൊങ്ങൻ സൈന്യത്താൽ ആക്രമിക്കപ്പെടുകയും രാജ്യരക്ഷാർത്ഥം കൊച്ചി രാജാവിന്റെ സഹായത്തിൽ കൊങ്ങൻ പടയെ പരാജയപ്പെടുത്തി പാലക്കാട് ദേശത്തെ രക്ഷിച്ചു എന്നൊക്കെയാണ് ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നത്. ലഭിച്ച സഹായത്തിനുള്ള നന്ദി സൂചകമായി ഇന്നത്തെ ചിറ്റൂർ താലൂക്കിൽപ്പെട്ട നല്ലേപ്പിള്ളി, തത്തമംഗലം, പട്ടഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ കൊച്ചി രാജാവിന് ദാനമായി നൽകി എന്നും പുരാവൃത്തങ്ങൾ പറയുന്നു. അങ്ങനെ തമിഴ് ബ്രാഹ്മണർ കേരളത്തിലേക്ക് കുടിയേറിയ ചിറ്റൂർ ഉൾപ്പെടുന്ന പാലക്കാടിന്റെ വിവിധ ഭാഗങ്ങൾ എ.ഡി. 1400-കളോടെ കൊച്ചി രാജ്യത്തിന്റെ ഭാഗം കൂടിയായിരുന്നു. എഴുത്തുകാരനായ നാരായണമൂർത്തിയുടെ കണ്ടെത്തലുകൾ പ്രകാരം എ.ഡി. 1400-കളിൽ പാലക്കാട് ഭരിച്ചിരുന്ന ശേഖരീവർമ്മൻ രാജാവ് ഒരു ഗോത്ര വിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്യുകയും അന്നത്തെ പുരോഹിത വർഗ്ഗമായ കേരളത്തിലെ നമ്പൂതിരി വിഭാഗങ്ങളുടെ എതിർപ്പിലേക്കും അമ്പലങ്ങളിലെ പൂജാദി കർമ്മങ്ങളിൽ നിന്നുള്ള നിസ്സഹകരണത്തിലേക്കും നയിക്കപ്പെട്ടതായി സൂചിപ്പിക്കുന്നുണ്ട്. ഈ ആരാധന-അനിശ്ചിതത്വം മറികടക്കാനായി രാജാവ് തമിഴ് ബ്രാഹ്മണ സമൂഹത്തെ എല്ലാ ആധാരങ്ങളോടെ തമിഴ്നാട്ടിലെ മധുര, തഞ്ചാവൂർ കാഞ്ചീപുരം എന്നിവിടങ്ങളിൽ നിന്ന് കൽപ്പാത്തി ഉൾപ്പെടെയുള്ള ഭാരതപ്പുഴയുടെ തീരങ്ങളിൽ കുടിയിരുത്തിയതായും പറയപ്പെടുന്നുണ്ട്. പാലക്കാട് രാജാവ് നൽകിയ വലിയ വിഭവസാധ്യതകളും ഉയർന്ന സാമൂഹ്യസ്ഥാനവും പാലക്കാട് കൽപ്പാത്തി ദേശത്തേക്ക് തമിഴ് ബ്രാഹ്മണരുടെ ആദ്യകാല കുടിയേറ്റത്തിലേക്ക് നയിക്കപ്പെട്ടതായി വിലയിരുത്തപ്പെടാവുന്നതാണ്. എ.ഡി. 1400 കാലഘട്ടങ്ങളിൽ ഭാരതപ്പുഴയുടെ തീരമായ തിരുനാവായ ക്ഷേത്ര പരിസരങ്ങളിൽ എല്ലാവർഷവും നടന്നുവന്നിരുന്നതായ വേദപണ്ഡിത സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്ന തമിഴകത്തെ ബ്രാഹ്മണ സമൂഹത്തിന് പാലക്കാട് ദേശത്തിന്റെ ഭൂമിശാസ്ത്രം പരിചിതമായിരുന്നതും അവരെ ഈ ദേശത്തേക്ക് പ്രവാസം നടത്താൻ ആകർഷിച്ചു എന്നതാവും മറ്റൊരു കാരണം. 16-ആം നൂറ്റാണ്ടിൽ ഇന്നത്തെ തിരുച്ചിയിൽ നിന്ന് ചിറ്റൂർ പുഴയുടെ (ശോകനാശിനി) തീരത്ത് കുടിയിരുന്നുകൊണ്ടാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ മലയാളഭാഷയ്ക്ക് പിറവി കൊടുത്തത്. ചിറ്റൂരിലെ ശ്രീരാമക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തുന്നതിന് സ്വകാര്യ പിണക്കങ്ങളുമായി നിലകൊള്ളുന്ന നമ്പൂതിരി സമുദായത്തെ പരിഗണിക്കാതെ എഴുത്തച്ഛൻ തമിഴ്നാട് തഞ്ചാവൂരിൽ നിന്ന് 9 ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ടുവരികയും ചെയ്തു എന്നാണ് ചരിത്രം. ഈ 9 കുടുംബങ്ങളുടെ താമസത്തിനായി തെക്കേഗ്രാമത്ത് വീടുകൾ നിർമ്മിക്കുകയും ഇത് ഇന്നും നവഗ്രഹ സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നത് ആദ്യകാല ബ്രാഹ്മണ കുടിയേറ്റത്തിന്റെ തെളിവായി കൂടി പരിഗണിക്കാവുന്നതാണ്. ഇങ്ങനെ പാലക്കാട് ചുരം കടന്ന് കേരള മണ്ണിൽ നിലയുറപ്പിച്ച തമിഴ് ബ്രാഹ്മണ സമൂഹങ്ങളുടെ കുടിയേറ്റം ഏഴ് പതിറ്റാണ്ടുകൾ പിന്നിടുന്നു.

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ താമസിച്ച പാലക്കാട് ചിറ്റൂരിലെ ഗുരുമഠം.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ താമസിച്ച പാലക്കാട് ചിറ്റൂരിലെ ഗുരുമഠം.

സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികൾ ഓരോ മനുഷ്യജീവിതങ്ങളുടെയും (ആവാസസ്ഥാനങ്ങൾ) ജന്മനാടുകളിൽ നിന്ന് പലായനം ചെയ്യപ്പെടാനുള്ള നിർബന്ധിത സാഹചര്യം ഉണ്ടാക്കുന്നു എന്നതാണ് വാസ്തവം. ജന്മനാടുകളിലെ അസ്ഥിരാവസ്ഥ ഓരോ മനുഷ്യരുടെയും ജീവിതങ്ങളെ നിർണയിച്ചിരുന്നതായ ആവാസകേന്ദ്രങ്ങളിൽ നിന്നുള്ള പടിയിറക്കങ്ങൾ ആയിരുന്നു. ഒരുപക്ഷേ യുദ്ധവും, കലാപവും എല്ലാം സൃഷ്ടിക്കുന്ന രാഷ്ട്രീയ കോലാഹലൾ ജനതയുടെ പലായനങ്ങളിലേക്ക് നയിക്കുമെങ്കിൽ അത് കേവലം ഒരു സ്ഥലംമാറ്റം മാത്രമല്ല അവരെ സംബന്ധിച്ചിടത്തോളം, ആ യാത്ര താൻ ആരാണെന്നുള്ള തീരുമാനത്തെ (Self identity) നിർണയിച്ചതായ ജന്മ ദേശങ്ങളിൽ നിന്നുള്ള പുറത്താക്കൽ കൂടിയായിരുന്നു. ഓരോ ജന്മസ്ഥലങ്ങളും ഭൗതിക സ്ഥാനങ്ങൾക്കപ്പുറം അവന്റെ തന്നെ അജൈവ ശരീരങ്ങളാവുമ്പോൾ അത്രമേൽ മാനസിക സമ്മർദ്ദങ്ങളിലൂടെ ആയിരിക്കും ഓരോ പ്രവാസ ജീവിതവും നടന്നുനീങ്ങുന്നത്.

രണ്ടാമത്തെ സങ്കല്പമായ മനശാസ്ത്ര പ്രക്രിയയിൽ (Psychological Process) ഓരോ കുടിയേറ്റ ജനതയിലും ജന്മസ്ഥലവും കുടിയേറിയതായ ഇടവും ഉളവാക്കുന്നതായ മാനസിക വ്യവഹാരങ്ങളുടെ വിശകലനം സാധ്യത തുറന്നു നൽകുന്നുണ്ട്. തമിഴ് ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം, ബ്രാഹ്മണർ എന്ന സ്വത്വത്തെ (Identity) പേറുന്നതിന് അവർ കർശനമായും കൊണ്ടുനടക്കേണ്ടതായ ആചാരക്രമങ്ങളും ജീവിതചര്യകളുമാണ് ഷോഡശ സംസ്കാരം എന്ന് പറയുന്നത്. വേദഗ്രന്ഥങ്ങളായ അപസ്താംപ സൂത്ര, ബൗദ്ധയാന സൂത്ര എന്നിവയിൽ സൂചിപ്പിച്ചിട്ടുള്ള ഗർഭധാരണം മുതൽ അന്തേഷ്ടി വരെയുള്ള 16 അനുഷ്ഠാനങ്ങളിലൂടെയും ആചാര ക്രമീകരണങ്ങളുടെയും ആകെത്തുകയാണ് ഓരോ ബ്രാഹ്മണ ശരീരങ്ങളും. അതുകൊണ്ടുതന്നെ ബ്രാഹ്മണരുടെ ഓരോ അഗ്രഹാരങ്ങളും അവരുടെ ഭൂമിശാസ്ത്ര സവിശേഷതകളും 16 ഷോഡശ സംസ്കാരങ്ങൾക്ക് മുടക്കം വരാത്തതായ സാഹചര്യങ്ങളെ പിന്തുടരുന്നതായി കാണാൻ കഴിയും.

എ.ഡി. 1300 മുതൽ തമിഴ് ബ്രാഹ്മണർ ഭാരതപ്പുഴയുടെ നീർത്തടങ്ങളിലേക്ക് കുടിയേറിപ്പാർക്കാൻ തുടങ്ങിയപ്പോൾ അവരുടെ പ്രഥമ പരിഗണന എന്ന് പറയുന്നത് ആചാരാനുഷ്ഠാനങ്ങൾക്കും ജീവിതരീതികൾക്കും വിഘ്നം വരുത്താത്ത ഭൗതിക സാഹചര്യങ്ങൾ (Place) ആയിരിക്കുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഷോഡശ സംസ്കാരങ്ങളുടെ തുടർച്ചയ്ക്ക് കേരളത്തിൽ എത്തപ്പെട്ട തമിഴ് ബ്രാഹ്മണർക്ക് ഏതെങ്കിലും തരത്തിലുള്ള ഭംഗം ഉണ്ടായിരുന്നുവെങ്കിൽ, ജന്മനാട്ടിൽ ജീവിച്ചിരുന്ന സാഹചര്യങ്ങളിൽ നിന്ന് വിഭിന്നമായി, കേരളീയ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായിത്തീർന്നേനെ. എന്നാൽ ഇന്നും ഭാഷയിൽ, ആചാരങ്ങളിൽ, വിശ്വാസങ്ങളിൽ, ജീവിതരീതിയിൽ, സൗന്ദര്യ സങ്കല്പങ്ങളിൽ പോലും ജന്മനാടായ തഞ്ചാവൂർ, കുംഭകോണം, മധുര തുടങ്ങിയിവിടങ്ങളിലെ ബ്രാഹ്മണ ജീവിതങ്ങളോട് സാമ്യത പുലർത്തുന്നതായി കാണാൻ കഴിയും. അഗ്രഹാരങ്ങളുടെ വാസ്തുകലകളിൽ (Settlement pattern, Architecture), ക്ഷേത്രങ്ങളുടെ സ്ഥാനങ്ങളിൽ, സ്ഥലനാമകരണങ്ങളിൽ (Place names), ആഘോഷങ്ങളിൽ, വസ്ത്രധാരണങ്ങളിൽ, ഭക്ഷണരീതികളിൽ ഉൾപ്പെടെ കേരളത്തിൽ എത്തിപ്പെട്ട തമിഴ് ബ്രാഹ്മണർ അവരുടെ ജന്മനാടിന്റെ ഓർമ്മകളെ പേറുകയും അതിനു സമാനമായ ഭൗതിക നിർമ്മിതികൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ചെയ്യുന്നതായും കാണാവുന്നതാണ്. അതായത് ഓരോ വ്യക്തിയുടെയും മാനസികവ്യവഹാരങ്ങളിൽ തന്റെ ജന്മനാട് സൃഷ്ടിച്ചതായ അടയാളങ്ങൾ ഒരു കോട്ടവും തട്ടാതെ നിലനിൽക്കുന്നുണ്ട് എന്നർത്ഥം.

ചിറ്റൂരിലെ ശ്രീരാമക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തുന്നതിന് സ്വകാര്യ പിണക്കങ്ങളുമായി നിലകൊള്ളുന്ന നമ്പൂതിരി സമുദായത്തെ പരിഗണിക്കാതെ എഴുത്തച്ഛൻ തമിഴ്നാട് തഞ്ചാവൂരിൽ നിന്ന് 9 ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ടുവരികയും ചെയ്തു എന്നാണ് ചരിത്രം. ഈ 9 കുടുംബങ്ങളുടെ താമസത്തിനായി തെക്കേഗ്രാമത്ത് വീടുകൾ നിർമ്മിക്കുകയും ഇത് ഇന്നും നവഗ്രഹ സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നത് ആദ്യകാല ബ്രാഹ്മണ കുടിയേറ്റത്തിന്റെ  തെളിവായി കൂടി പരിഗണിക്കാവുന്നതാണ്.
ചിറ്റൂരിലെ ശ്രീരാമക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തുന്നതിന് സ്വകാര്യ പിണക്കങ്ങളുമായി നിലകൊള്ളുന്ന നമ്പൂതിരി സമുദായത്തെ പരിഗണിക്കാതെ എഴുത്തച്ഛൻ തമിഴ്നാട് തഞ്ചാവൂരിൽ നിന്ന് 9 ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ടുവരികയും ചെയ്തു എന്നാണ് ചരിത്രം. ഈ 9 കുടുംബങ്ങളുടെ താമസത്തിനായി തെക്കേഗ്രാമത്ത് വീടുകൾ നിർമ്മിക്കുകയും ഇത് ഇന്നും നവഗ്രഹ സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നത് ആദ്യകാല ബ്രാഹ്മണ കുടിയേറ്റത്തിന്റെ തെളിവായി കൂടി പരിഗണിക്കാവുന്നതാണ്.

ഓരോ വ്യക്തിയും ആർജ്ജിച്ചതായ അറിവുകൾ തന്റെ ജന്മനാടിന്റേയും തന്നെ ഉൾക്കൊള്ളുന്ന സമൂഹങ്ങളുടെയും അകെത്തുകയാണെങ്കിൽ കുടിയിറങ്ങുന്ന ഓരോ മനുഷ്യനും തന്റെ ശരീരത്തോടൊപ്പം തന്റെ ജന്മനാടിനെയും അദൃശ്യമായി കൊണ്ടുനടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോ പ്രവാസ ജീവിതവും അന്വേഷിക്കുന്നത് താൻ അധിവസിച്ച ജന്മസ്ഥലങ്ങളോട് സാമ്യത പുലർത്തുന്ന ഭൂസ്ഥാനങ്ങളായിരിക്കും.

ജന്മനാടിന്റെ ഗൃഹാതുരത്വങ്ങൾ, അവന്റെ മാനസിക വ്യവഹാരങ്ങളെ നിയന്ത്രിക്കുമ്പോഴെല്ലാം തന്നെ കുടിയേറ്റ മനുഷ്യർ പുതിയ ഇടങ്ങളിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അവരുടെ ജന്മനാടിന്റെ ഓർമ്മക്കുറിപ്പുകളുടെ തുടർച്ചയായിരിക്കുമെന്ന് തമിഴ് ബ്രാഹ്മണ സമൂഹങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കാൻ കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമാണ് കുടിയിറങ്ങിയ ഇടവും, കുടിയേറിയ ഇടവും തമ്മിലുള്ള ഭൂമിശാസ്ത്ര സമാനതകൾ. സ്കാനലും ഗിൽഫോർഡും (2021) അവതരിപ്പിച്ച സ്ഥലബന്ധ സിദ്ധാന്തത്തിന്റെ മൂന്നാമത്തെ ഘടകമായി വരുന്നതും കുടിയേറിയ സ്ഥലത്തിന്റെ ഭൗമ സവിശേഷതകൾ ആയിരുന്നു. തമിഴകത്തെ കാവേരി നദിയുടെയും വൈഗ നദിയുടെയും തീരങ്ങളിൽ ആണ് കൂട്ടമായി ബ്രാഹ്മണർ താമസിച്ചിരുന്നത് എങ്കിൽ ഇതിന് സമാനമായി കേരള മണ്ണിൽ ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് എത്തിച്ചേർന്നതായ തമിഴ് ബ്രാഹ്മണർ തെരഞ്ഞെടുത്തത് ചിറ്റൂർ പുഴ, കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ എന്നിവയുടെ തീരങ്ങൾ ആയിരുന്നു. അതുകൂടാതെ ഭൂമിയുടെ തരം, ചെരുവ്, ഭൂവിനിയോഗം, കാലാവസ്ഥ എന്നിവയെ മുൻനിർത്തിക്കൊണ്ടുള്ള താരതമ്യ പഠനം നൽകുന്ന കണ്ടെത്തലുകളിലും കുടിയിറങ്ങിയ സ്ഥലങ്ങളും കുടിയേറിയ സ്ഥലങ്ങളും തമ്മിലുള്ള സാമ്യതകൾ കാണാൻ കഴിയും. ചെരിവ് കുറഞ്ഞതും സമുദ്രനിരപ്പിൽ നിന്ന് 50 മീറ്റർ താഴെ ഉയരം ഉള്ളതും കൃഷിയിൽ ഊന്നിയ സമ്പദ് വ്യവസ്ഥയും ആയിരുന്നു ഈ രണ്ടു ദേശങ്ങളിലും അന്നത്തെയും ഇന്നത്തെയും ഭൂസവിശേഷതകൾ. ICAR ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്റെ വിലയിരുത്തലിൽ പാലക്കാട്, തഞ്ചാവൂർ, മധുര എന്നീ പ്രദേശങ്ങൾ (Rice Region) നെൽകൃഷിയുടെ സ്ഥലങ്ങൾ എന്ന വിഭാഗത്തിൽപ്പെടുന്നു എന്നതും ഈ രണ്ട് ദേശങ്ങളിൽ തമ്മിലുള്ള സ്ഥലപരമായ സാധ്യതകളെ കാണിച്ചു തരുന്നുണ്ട്.

തമിഴകത്തെ കാവേരി നദിയുടെയും വൈഗ നദിയുടെയും തീരങ്ങളിൽ ആണ് കൂട്ടമായി ബ്രാഹ്മണർ താമസിച്ചിരുന്നത് എങ്കിൽ ഇതിന് സമാനമായി കേരള മണ്ണിൽ ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് എത്തിച്ചേർന്നതായ തമിഴ് ബ്രാഹ്മണർ തെരഞ്ഞെടുത്തത് ചിറ്റൂർ പുഴ, കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ എന്നിവയുടെ തീരങ്ങൾ ആയിരുന്നു.
തമിഴകത്തെ കാവേരി നദിയുടെയും വൈഗ നദിയുടെയും തീരങ്ങളിൽ ആണ് കൂട്ടമായി ബ്രാഹ്മണർ താമസിച്ചിരുന്നത് എങ്കിൽ ഇതിന് സമാനമായി കേരള മണ്ണിൽ ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് എത്തിച്ചേർന്നതായ തമിഴ് ബ്രാഹ്മണർ തെരഞ്ഞെടുത്തത് ചിറ്റൂർ പുഴ, കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ എന്നിവയുടെ തീരങ്ങൾ ആയിരുന്നു.

കുടിയിറങ്ങിയ സമൂഹം പുതിയ ദേശത്തേക്ക് കുടിയേറുമ്പോൾ അവർ പേറിയതായ ഓർമ്മകളും, അറിവുകളും അവരുടെ പുതിയ ദേശത്തേക്കും പുനർസൃഷ്ടിക്കാനുള്ള സാഹചര്യം നൽകുന്നുവെങ്കിൽ കൂടിയേറ്റപ്രക്രിയ ഒരു സമൂഹത്തിന്റെയും സ്വത്വത്തെ നഷ്ടപ്പെടുത്തുന്നില്ല എന്ന് പറയാൻ കഴിയും. അതോടൊപ്പം പാലായനസമൂഹം പാർശ്വവൽകൃതസമൂഹമായി മാറാതെ ഉയർന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലേക്ക് മാറുവാനുള്ള സാധ്യതയുമുണ്ട്. തമിഴ് ബ്രാഹ്മണ സമൂഹം രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പേരിൽ പലായനം ചെയ്യപ്പെട്ടവർ ആയിരുന്നുവെങ്കിലും അവർ തിരഞ്ഞെടുത്ത സ്ഥലത്തിന്റെ സമാനതകളും വന്നുചേർന്ന ദേശത്തിലുള്ള സ്വീകാര്യതയും അവരെ വീണ്ടും സാമൂഹികവും സാമ്പത്തികവും ആയി ഉയർന്ന വിഭാഗമായി തുടരുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു എന്ന് മനസ്സിലാക്കണം. തമിഴ് ബ്രാഹ്മണ സമൂഹങ്ങളിൽ നിന്ന് ഉയർന്നു വരുന്ന ചിന്തകളും ആചാര-അനുഷ്ഠാനങ്ങളും കെട്ടിടം നിർമ്മിതങ്ങളിലുമെല്ലാം കാണാവുന്ന സാമ്യങ്ങൾ സ്ഥലനാമത്തിലുള്ള വ്യത്യാസവും സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും അല്ലാതെ കുംഭകോണത്തിലെ അഗ്രഹാരവും കൽപ്പാത്തി ഗ്രാമത്തിലെ ആഗ്രഹാരങ്ങൾ തമ്മിലും വലിയ വ്യത്യാസം കാണാൻ കഴിയില്ല എന്നതാണ് വാസ്തവം. മനുഷ്യരുടെ സ്വതന്ത്രമായ യാത്രകളിൽ അവർ ഉരുവായ സ്ഥലങ്ങളുടെയും സമൂഹങ്ങളുടെയും അർത്ഥങ്ങളെ ഉൾക്കൊള്ളുകയും അതിനു സമാനമായ നിർമ്മിതികളിലേക്കുള്ള ശ്രമങ്ങളും മനുഷ്യചരിത്രത്തിലുടനീളം കാണാൻ കഴിയും.

ഏകദേശം ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയ ആധുനിക മനുഷ്യനായ ഹോമോസാപ്പിയൻസ് എന്ന ജീവവർഗ്ഗം തിരഞ്ഞെടുത്തത് എല്ലാ ഭൂഖണ്ഡങ്ങളിലും തന്റെ ജന്മനാടിനു സമാനമായ പുൽമേടുകളായിരുന്നു എന്നത് വളരെ കൗതുകം സൃഷ്ടിക്കുന്ന കാര്യമാണ്. സംസ്കാരങ്ങളും നാഗരികതയും ലോകത്താകമാനം വളർന്നതും പോഷിക്കപ്പെട്ടതും നദീതടങ്ങളിൽ ആയിരുന്നു എന്ന് പറയുമ്പോൾ സ്ഥലനാമങ്ങളിലെ വ്യത്യാസങ്ങൾക്കപ്പുറം ഒന്നും തന്നെയില്ല. അതായത് യൂഫ്രട്ടിസ് സിന്ധു ആയാലും, ഗംഗ നൈൽ ആയാലും, പേരിൽ ഉള്ള വ്യത്യാസം അല്ലാതെ ഭൗമ പരിസ്ഥിതികളിൽ വലിയ വ്യത്യാസം ഇല്ല എന്നാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ആധുനിക കാലഘട്ടത്തിലെ മനുഷ്യസമൂഹങ്ങളുടെ ജീവിതയാത്രകളിൽ ഭൂപ്രദേശങ്ങളുടെ സ്വാധീനം ശീതികരിച്ച മണിമാളികകളിൽ ആവുമ്പോൾ ഒരുപക്ഷെ സ്ഥലത്തിന്റെ സ്വാധീനം എന്ന് പറയുന്നതിന്റെ യുക്തി മനസിലാക്കാതെ ഇരിക്കാം. പക്ഷെ ഓരോ നഗരത്തിലെ ഭൗതിക സൃഷ്ടികളും ഓരോ നഗര നിവാസികളെയും സ്വാധീനിക്കുന്നതായി അതിന്റെ സൂക്ഷ്മ പരിശോധനയിൽ മനഃശാസ്ത്രഞ്ജരും സാമൂഹ്യശാസ്ത്രഞ്ജരും പരാമർശിക്കുന്നുണ്ട്. അതോടൊപ്പം വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്ന ആദിവാസികൾ, തീരദേശവാസികൾ ഉൾപ്പെടുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് നഷ്ടപ്പെടുന്നത് കേവലം ഒരു ഭൗതിക സ്ഥലം അല്ല മറിച്ച് അവരുടെ മനസ്സും ശരീരവും പേറുന്ന അവരുടെ തന്നെ അദൃശ്യ ദേഹമാണ് എന്നുകൂടി മനസ്സിലാക്കാൻ കഴിഞ്ഞാൽ, വികസന പരിപ്രേക്ഷ്യങ്ങൾക്ക് മാനവികതയുടെ മുഖം കൂടി വന്നുചേരും. മനുഷ്യജാതിയുടെ ചരിത്രത്തിൽ നടന്നതായ ദേശാന്തര ഗമനങ്ങളിൽ നിന്നും സമയം, ദൂരം തുടങ്ങിയ അളവുകോലുകളെ മാറ്റിനിർത്തിയാൽ കുടിയേറിയ ഇടങ്ങൾ എല്ലാം തന്നെ ജന്മസ്ഥലങ്ങളുടെ തനിപ്പകർപ്പായിരുന്നു എന്ന് മനസിലാക്കാം. ആയതിനാൽ മനുഷ്യരുടെ യാത്രയിലെ അദൃശ്യ സഞ്ചാരിയാണ് അവരുടെ ജന്മദേശങ്ങൾ. ഇനിയും ചില ഭൂസ്ഥാനങ്ങളെ മാത്രം പുണ്യസ്ഥലം, പാവനദേശം തുടങ്ങിയ മതാത്മക ചിന്തകളിലേക്ക് മനുഷ്യജാതിയുടെ സ്ഥലബോധങ്ങളെ പരിമിതപ്പെടുത്താതിരിക്കട്ടെ.

കൃതജ്ഞത:

ഗവേഷകരായ നീമ ജി. കൃഷ്ണ, അമൃത എൻ, ആതിര സി, ഷഹനാസ് കെ.ബി.

Comments