സവർക്കർ: ഹിന്ദു വംശീയതയുടെ അപ്പോസ്തലൻ

യില്‍മോചിതനായശേഷം 1924 മുതല്‍ 1932 വരെയുള്ള കാലത്ത് വി.ഡി. സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വ വംശീയതയുടെ പുത്തന്‍ പരീക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ, ഇന്നുവരെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകള്‍ തിരിച്ചറിയാനാകൂ. ബ്രിട്ടീഷ് അനുകൂലിയായി മാറി ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഹിന്ദു- മുസ്‌ലിം വൈരം ആളിക്കത്തിക്കുകയും ദേശീയപ്രസ്ഥാനത്തില്‍നിന്ന് പുറത്താക്കപ്പെട്ട ബ്രാഹ്മണിസത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന സവര്‍ക്കറെയാണ് ഈ കാലം സാക്ഷ്യപ്പെടുത്തുന്നത്. ഹിന്ദുത്വ ഭീകരതയുടെ ഐഡിയോളജിയായ 'ഹിന്ദുത്വ' എന്ന പുസ്തകം പുറത്തുവരികയും തുടര്‍ന്ന് 1925-ല്‍ ആര്‍.എസ്. എസ് രൂപീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്, 'സവര്‍ക്കര്‍ എന്ന ചരിത്രദുഃസ്വപ്‌നം' എന്ന പ്രഭാഷണപരമ്പരയില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ വിശദമാക്കുന്നത്. പരമ്പരയുടെ എട്ടാം ഭാഗം


Summary: VD Savarkar frontrunner of Hindu Nationalism, P.N. Gopikrishnan's talk series on Savarkar's life and Hindutva politics continues. Part 8.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments