സ്വാമി ശ്രദ്ധാനന്ദയുടെ കൊലപാതകം നടന്നതിന് ശേഷം മഹാത്മാ ഗാന്ധി നടത്തിയ പ്രസംഗം വി.ഡി. സവർക്കറെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു പിന്നീട് സവർക്കറുടെ പ്രചാരണങ്ങൾ. നാഥുറാം വിനായക് ഗോഡ്സെയുമായുള്ള സവർക്കറുടെ ആദ്യത്തെ കൂടിക്കാഴ്ച, ഹിന്ദു മഹാസഭയുടെ തീവ്ര ഹിന്ദുത്വ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് 'സവർക്കർ എന്ന ചരിത്രദുഃസ്വപ്‌നം' പ്രഭാഷണപരമ്പരയിൽ പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. പരമ്പരയുടെ പത്താം ഭാഗം.
