ജയിൽ മോചിതനായതിന് ശേഷം രത്നഗിരി ജില്ലയിൽ പ്രവർത്തിച്ചാണ് സവർക്കർ പ്രായോഗികമായി ഹിന്ദുത്വരാഷ്ട്രീയ വംശീയ പരീക്ഷണങ്ങൾ നടത്തി തുടങ്ങുന്നത്. ഹിന്ദു വംശീയത വികസിക്കണമെങ്കിൽ ബ്രാഹ്മണിസത്തോടൊപ്പം ദലിതരെയും പിന്നാക്കക്കാരെയും ഒപ്പംചേർക്കണമെന്നും യാഥാസ്ഥിതിക ബ്രാഹ്മണിസത്തിനുള്ളിൽ നിലനിൽക്കുന്ന വിലക്കുകളെ മാറ്റണമെന്നും മനസ്സിലാക്കി കൊണ്ടാണ് ഈ ഘട്ടത്തിലെ പ്രവർത്തനം. 'സവർക്കർ എന്ന ചരിത്രദുഃസ്വപ്‌നം' പ്രഭാഷണപരമ്പരയിൽ പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. പരമ്പരയുടെ ഒമ്പതാം ഭാഗം.
