സവർക്കർ എന്ന ചരിത്ര ദുഃസ്വപ്നം

മറവിയിൽ മുങ്ങി മരിച്ച ഒരോർമ്മയായിരുന്നു, വിനായക് ദാമോദർ സവർക്കർ. ഗാന്ധി വധത്തിൽ പ്രതി ചേർക്കപ്പെട്ടതോടെ അങ്ങേയറ്റം ജനവിരുദ്ധനായി അസ്തമിച്ച ഒരാൾ. എന്നാൽ ഹിന്ദുത്വവാദികൾ അധികാരമേറിയതോടെ പുതിയൊരു സവർക്കർ നിർമ്മിതി സംഭവിച്ചു കൊണ്ടിരിക്കുന്നത് നിമിഷം പ്രതി നാം കണ്ടുകൊണ്ടിരിക്കുന്നു. ഭരണകൂടവും അതിൻ്റെ സാംസ്ക്കാരിക കൈകളും പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആ ഔദ്യോഗിക സവർക്കർ ബിംബത്തെ നേരിടാൻ, യഥാർത്ഥ സവർക്കറെ നാം ചരിത്രത്തിൽ നിന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.

ആ യഥാർത്ഥചരിത്രം പറയുന്ന പി.എൻ. ഗോപീകൃഷ്ണൻ്റെ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു “ സവർക്കർ എന്ന ചരിത്ര ദു:സ്വപ്നം “.


Summary: What was the real story of Vinayak Damodar Savarkar, poet and activist PN Gopikrishnan talks. Savarkar a nightmare of history video series part 1.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments