അധിനിവേശങ്ങൾക്കെതിരായ ഏതു ചെറുത്തുനിൽപും സാർവലൗകികമാണ്. ദശകങ്ങൾ പിന്നിട്ട പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യപ്പോരാട്ടവും അതിനാൽ ആഗോളമാണ്. പലസ്തീൻദേശത്തെ കബറുകളെപ്പോലും വെറുതേവിടാത്ത ഇസ്രയേൽ വംശഹത്യയ്ക്കെതിരെ ഉയരുന്ന ഒരു നെടുവീർപ്പുപോലും പ്രധാനമാണ്, മാനവരാശിയെ നിലനിർത്തുന്ന മൂല്യങ്ങളുടെ അതിജീവനത്തിന് അനിവാര്യമാണത്.
