നഗരങ്ങളുടെ പ്രായം

നമ്മുടെ നഗരങ്ങൾ പ്രായമായവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമാണോ? നഗരാസൂത്രണം എങ്ങനെയാണ് എല്ലാത്തരം മനുഷ്യരേയും ഉൾക്കൊള്ളാനുള്ള തരത്തിൽ മാറേണ്ടത്? കോഴിക്കോട് എൻ.ഐ.ടിയില ആർക്കിടെക്ചർ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾ ഈ വിഷയത്തിൽ, കോഴിക്കോട് നഗരത്തെ മുൻനിർത്തി നടത്തിയ പഠനം നഗരങ്ങൾ വയോജന സൗഹൃദമാക്കേണ്ടതിന്റെ അക്കാദമികവും രാഷ്ട്രീയവുമായ ഉൾക്കാഴ്ച പകരുന്ന ഒന്നാണ്. ഒരു ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്നു എന്നതിന്റെ നല്ല ഉദാഹരണവും.

Comments