കേരളത്തിലാണ്, ദിവസം 350 രൂപയ്ക്ക് പണിയെടുക്കുന്ന ഈ തൊഴിലാളികൾ

നിരവധി സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായ മനുഷ്യർ. ജീവിതത്തിന്റെ സങ്കീർണതകളോട് പൊരുതി കയർ പിരിച്ച് അന്നന്നത്തെ അന്നം കണ്ടെത്തിയ തൊഴിലാളിക്കൂട്ടം. കാലങ്ങളായി അവർ കടന്നുപോകുന്നത് അതിസങ്കീർണമായ ദുരിതത്തിലൂടെയാണ്. ജീവിക്കാൻ പോലും കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധി അവരെ മുറികി കഴിഞ്ഞു. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് കയർ തൊഴിലാളികളുടെ കൂലി 350 എന്ന നിലയിലേക്ക് വർധിപ്പിക്കുന്നത്. അതിനുശേഷം ഒരുതരത്തിലുള്ള കൂലി പരിഷ്കരണവും കയർ മേഖലയിൽ നടത്തിയിട്ടില്ല. വിലവർധനവിന്റെയും മുടങ്ങിപോകുന്ന പെൻഷനടക്കമുള്ള ആനുകൂല്യങ്ങളുടെയും കാലത്ത് തങ്ങൾഎങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ഇവിടുത്തെ ഇടത് സർക്കാരിനോട് കൊല്ലം ജില്ലയിലെ കയർ തൊഴിലാളികൾ ചോദിക്കുന്നത്.

Comments