വ്യവസായ മന്ത്രിയുടെ കൈയിൽ വിശ്രമിക്കുന്ന പ്രൊജക്റ്റ് റിപ്പോർട്ടും കോംട്രസ്റ്റ് തൊഴിലാളികളുടെ ജീവിതവും

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ അത് ഏറ്റവും പ്രതീക്ഷയോടെ കേട്ടിരുന്ന ഒരു വിഭാഗം കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. 16 വര്‍ഷങ്ങളായി തുടരുന്ന തങ്ങളുടെ കാത്തിരിപ്പിന് ഇത്തവണയെങ്കിലും ഫലമുണ്ടാകുമോ എന്നറിയാനുള്ള കാത്തിരിപ്പായിരുന്നു അത്. എന്നാല്‍ ഇത്തവണയും കോംട്രസ്റ്റിന് നിരാശയായിരുന്നു ഫലം. കെട്ടിടം പുനരുദ്ധരിക്കുന്നതില്‍ സര്‍ക്കാര്‍ ബജറ്റില്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷ ഇത്തവണയും നിരാശയില്‍ കലാശിക്കുകായാണ് ചെയ്തത്. 2012ല്‍ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് 6 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസമെടുക്കുന്നത് കോംട്രസ്റ്റിനെ വീണ്ടും വീണ്ടും തകര്‍ച്ചയിലേക്ക് നയിക്കുകയാണ്.

Comments