ഇന്നു രാത്രി ഒമ്പതു മണി മുതൽ ഒരാഴ്ചത്തേക്ക് ദിവസവും ഒമ്പതു മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ ഓഫാക്കി ലോകമെങ്ങും നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എല്ലാ ജനാധിപത്യവാദികളോടും അഭ്യർത്ഥിക്കുന്നു. ഈ സമയത്ത് ഫോണുകളും കമ്പ്യൂട്ടറുകളും ഓഫാക്കി വയ്ക്കുക. സാമൂഹ്യമാധ്യമങ്ങളോ സന്ദേശങ്ങളോ കമൻറുകളോ അരുത്. ഇതൊരു ഡിജിറ്റൽ നിരാഹാരമാണ്.
അധിനിവേശ ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ നമുക്കും എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന സന്ദേശം നല്കേണ്ടതുണ്ട്.
മൈക്രോസോഫ്റ്റ്, ഗൂഗിൾ (ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്), ആമസോൺ, ഐ ബി എം- ഒക്കെ ഈ വംശഹത്യയിൽ നിന്ന് ലാഭമുണ്ടാക്കുന്ന പങ്കാളികളാണെന്ന് പലസ്തീന്റെ കാര്യത്തിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റാപ്പോർട്ടിയർ ഫ്രാൻസെസ്ക അൽബനീസിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ സാഹചര്യത്തിൽ ഈ ഡിജിറ്റൽ നിരാഹാരം പ്രത്യേകം പ്രസക്തമാണ്.