SILENCE FOR GAZA
ബിഗ് ടെകുകൾക്കെതിരായ
പ്രതിഷേധം കൂടിയാണിത്…

‘‘ഒരാഗോളതല കൂട്ടായ്മയിലൂടെ ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ ഭീകരതയായ സയണിസ്റ്റ് വംശവെറി അവസാനിപ്പിക്കാനുള്ള ശബ്ദമുയർത്തുകയാണ്’’- ദാമോദർ പ്രസാദ്.

ഗൂഗിൾ, മെറ്റാ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ബിഗ് ടെകുകളുടെ പിന്തുണ ലഭിക്കുന്നുണ്ട്, ഗാസയിലെ ജനതക്കെതിരായ വംശഹത്യയുടെ രക്തക്കറ പുരണ്ട ഇസ്രായേലിലെ നെതന്യാഹു ഭരണകൂടത്തിന്. അതിനെതിരെയുള്ള ലോക ജനതയുടെ പ്രതിഷേധവും പ്രതിരോധവുമാണ് രാത്രി 9 മണി മുതൽ 9.30 വരെ ടെക്ക് പ്ലാറ്റ്ഫോമുകളെ ബഹിഷ്കരിക്കുന്നതിലൂടെ നമ്മൾ ചെയ്യുന്നത്. ആ അര മണിക്കൂർ വളരെ നിർണായകമാണ്. അതിൽ വലിയ സന്ദേശമുണ്ട്. ഒരാഗോളതല കൂട്ടായ്മയിലൂടെ ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ ഭീകരതയായ സയണിസ്റ്റ് വംശവെറി അവസാനിപ്പിക്കാനുള്ള ശബ്ദമുയർത്തുകയാണ്.

Comments