ഉദ്യോഗാർത്ഥികളില്ലെന്ന വാദം പച്ചക്കള്ളം,
എയ്ഡഡ് മാനേജ്‌മെന്റ് കാണാത്ത ഭിന്നശേഷിക്കാർ ഇവിടെയുണ്ട്

ന്നര നൂറ്റാണ്ട് പിന്നിടുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം ഏർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ്. 1996 മുതൽ മൂന്ന് ശതമാനവും 2016 മുതൽ നാല് ശതമാനവും ഭിന്നശേഷിക്കാർക്കായി സംവരണം ഏർപ്പെടുത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ വ്യാപകമായി ലംഘിക്കപ്പെടുന്നതോടൊപ്പം ഭിന്നശേഷി സംവരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെയും എയിഡഡ് മേഖലയെയും നശിപ്പിക്കുന്നുവെന്ന തരത്തിലുള്ള പ്രൊപ്പഗാന്റയും മാധ്യമങ്ങളെ കൂട്ടുപിടിച്ച് പല മാനേജ്മെന്റുകളും നടത്തുന്നുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികളെ കിട്ടാനില്ല എന്നതടക്കമുള്ള നുണ പ്രചാരണം നടക്കുമ്പോഴും ഞങ്ങളിവിടെയുണ്ടെന്ന് ഓർമപ്പെടുത്തുകയാണ് ഒരു കൂട്ടം ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ.

Comments