കോളക്കമ്പനി കുടിവെള്ളം മുട്ടിച്ച പ്ലാച്ചിമട

1999 മുതൽ 2004 വരെ പ്ലാച്ചിമടയിൽ പ്രവർത്തിച്ച കോളക്കമ്പനിക്കെതിരേ നടന്ന ജനകീയ സമരം ലോകശ്രദ്ധ പിടിച്ച് പറ്റിയതായിരുന്നു. ജീവിക്കാനുള്ള അവകാശത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ഗ്രാമീണ ജനത നടത്തിയ സന്ധിയില്ലാ സമരത്തിന് മുന്നിൽ ബഹുരാഷ്ട്ര കുത്തക തോറ്റു പിന്മാറിയ ചരിത്രം കൂടിയാണ് പ്ലാച്ചിമടയുടേത്. 1999ലാണ് കേരള-തമിഴ്‌നാട് അതിർത്തിക്കടുത്തുള്ളൊരു കാർഷിക ഗ്രാമമായ പ്ലാച്ചിമടയിൽ ഫാക്ടറി സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പെരുമാട്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്. 2000ത്തിൽ പഞ്ചായത്ത് ലൈസൻസ് നൽകി. പ്ലാന്റ് പ്രവർത്തനമാരംഭിച്ചതോടെ പ്ലാച്ചിമടയിലെ ഗ്രാമീണരുടെ ജീവിതം താറുമാറായി. രൂക്ഷമായ കുടിവെള്ള ക്ഷാമവും മലിനീകരണവും നേരിട്ടു. ഇതോടെയാണ് ആദിവാസികൾ ഉൾപ്പെടെയുള്ള പ്ലാച്ചിമട പ്രദേശവാസികൾ ആ ഐതിഹാസിക സമരത്തിന് തുടക്കം കുറിച്ചത്.

Comments