ഭരണകൂട ശ്രദ്ധ കാത്ത് എൻഡോസൾഫാൻ
ദുരിതബാധിതർ

ഇപ്പോഴും കൃത്യമായ ചികിത്സയും മരുന്നും ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന കാസർകോട്ടെ പതിനായിരത്തിലേറെ എൻഡോസൾഫാൻ ദുരന്തബാധിതരുടെ മനുഷ്യാവകാശലംഘനങ്ങളിലേക്ക് വരാനിരിക്കുന്ന സർക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്, ‘സെർവ് കളക്റ്റീവ്’ (CERV COLLECTIVE) എന്ന കൂട്ടായ്മ.

രാജ്യാന്തര നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും ഉറപ്പുനൽകുന്ന, ജീവിക്കാനുള്ള പൗരരുടെ അവകാശത്തിനുമേൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്പോൺസർ ചെയ്ത ഹീനമായ മനുഷ്യാവകാശലംഘനത്തിൻ്റെ തിക്തഫലമാണ് ഇരകളാക്കപ്പെട്ട കാസർഗോട്ടെ പതിനായിരലധികം വരുന്ന മനുഷ്യർ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതജീവിതം. 2010-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും നീതിന്യായ കോടതികളും നിർദ്ദേശിച്ച ആശ്വാസധനം പൂർണ്ണമായും ലഭിക്കാൻ 12 വർഷം കാത്തിരിക്കേണ്ടിവന്നു. സുപ്രീംകോടതിയിൽ നിരവധി നിയമവ്യവഹാരത്തിനൊടുവിൽ സർക്കാരിന് ഒഴിയാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ വന്നപ്പോൾ മാത്രമാണ്, 2022 ജൂൺ മാസത്തോടെ, അന്നുവരെ ലിസ്റ്റുചെയ്യപ്പെട്ട 6727 രോഗികൾക്കും ആശ്വാസധനം പൂർണമായും കൊടുക്കുന്നത്.

മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച സെൻട്രലൈസ്ഡ് പാലിയേറ്റീവ് കെയർ ആശുപത്രി ഇപ്പോഴും, സുപ്രീംകോടതി ആർട്ടിക്കിൾ 226 അനുസരിച്ച് സ്ഥാപിച്ച കേരള ഹൈക്കോടതി ബെഞ്ചിൽ നിന്ന് വിധി വരുന്നതും കാത്തിരിക്കുകയാണ്.

റഫറൽ ആശുപത്രികളിൽ ചികിത്സയില്ലാത്ത ആയിരക്കണക്കിനു രോഗികൾ. വേദനിക്കുന്ന ഓരോ മനുഷ്യൻ്റെയും വേദനാനിവാരണം - പാലിയേറ്റീവ് പരിചരണം - ലഭിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് WHO നിർവചിച്ചിട്ട് കാലമേറെയായെങ്കിലും നമ്മുടെ സർക്കാരുകൾ ഇതൊന്നും അറിഞ്ഞിട്ടേയില്ല.

1992-ലെ റിയോ സമ്മിറ്റിൽ, ഇന്ത്യ ഒപ്പുവച്ച അന്താരാഷ്ട്ര കരാറനുസരിച്ച് 1995- ൽ നമ്മുടെ ഭരണഘടനയിൽ എൻഡോഴ്സ് ചെയ്യപ്പെട്ട നാഷണൽ എൻവയോൺമെൻ്റ് ട്രിബ്യൂണൽ ആക്റ്റ് അനുസരിച്ച്, ശാശ്വത നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ ട്രിബ്യൂണൽ സ്ഥാപിക്കുന്നതിന് NHRC നിരവധി തവണ കത്തുകളിലൂടെ സർക്കാരിനെ ഓർമ്മിപ്പിച്ചെങ്കിലും അവർ അതു കണ്ടതായി ഭാവിക്കുന്നില്ല. ഇത് ആരുടെയും ഔദാര്യമായി ലഭിക്കേണ്ടതല്ല, മറിച്ച് ദുരിതബാധിതരുടെ ഭരണഘടനാവകാശമാണ്. എൻഡോസൾഫാൻ എന്ന മാരകവിഷം UN പഠനങ്ങളിൽ Genotoxicity / mutagenicity, bioconcentration, and biomagnification, teratogenic ആണ് എന്നു അടിവരയിട്ടു ചൂണ്ടിക്കാണിക്കുമ്പോൾ, യാതൊരു ശാസ്ത്രീയാടിത്തറയുമില്ലാതെ 2011- നുശേഷം എൻഡോസൾഫാൻ രോഗികളില്ല എന്ന ആരോഗ്യവകുപ്പിൻ്റെ ഉത്തരവ് അങ്ങേയറ്റം പരിഹാസ്യവും ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളോടും, അവരുടെ ഭരണഘനാവകാശങ്ങളോടും, രാജ്യാന്തര നിയമങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.

2011- നുശേഷം എൻഡോസൾഫാൻ രോഗികളില്ല എന്ന ആരോഗ്യവകുപ്പിൻ്റെ ഉത്തരവ് അങ്ങേയറ്റം പരിഹാസ്യവും ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളോടും, അവരുടെ ഭരണഘനാവകാശങ്ങളോടും, രാജ്യാന്തര നിയമങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.
2011- നുശേഷം എൻഡോസൾഫാൻ രോഗികളില്ല എന്ന ആരോഗ്യവകുപ്പിൻ്റെ ഉത്തരവ് അങ്ങേയറ്റം പരിഹാസ്യവും ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളോടും, അവരുടെ ഭരണഘനാവകാശങ്ങളോടും, രാജ്യാന്തര നിയമങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.

കഴിഞ്ഞ വർഷം നടത്തിയ മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ രോഗികളുടെ ലിസ്റ്റ് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. 2006 മുതൽ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി രൂപീകരിക്കപ്പെട്ട റെമഡിയൽ സെൽ കഴിഞ്ഞ അഞ്ചു വർഷമായി നോക്കുകുത്തിയാണ്. നാലു യോഗങ്ങളാണ് അഞ്ചു വർഷത്തിനുള്ളിൽ ആകെ ചേർന്നത്. അതിൽ തന്നെ അവസാനത്തേത് ഓൺലൈൻ മീറ്റിംഗും. ആദ്യത്തേത് വിക്ടിംസ് പ്രതിനിധികളായ പൊതു പ്രവർത്തകരെ ഒഴിവാക്കിക്കൊണ്ടുള്ളതുമായിരുന്നു.

2022-23 ൽ NHM ഫണ്ട് നിർത്തലാക്കിയതോടെ രോഗികൾക്കുള്ള ചികിത്സയും മരുന്നും പൂർണമായി മുടങ്ങി. എം.പാനൽ ചെയ്ത ആശുപത്രികളിൽ പോലും ചികിത്സയും മരുന്നും ലഭിക്കാതായി. അതോടെ സർക്കാരിൻ്റെ എം. പാനൽ സംവിധാനം തട്ടിപ്പാണെന്ന് കാസർഗോട്ടെ ജനങ്ങൾക്ക് ബോധ്യമായി. ചികിത്സയും മരുന്നും നിഷേധിക്കുന്നത് രോഗികളോടുള്ള ക്രൂരതയാണ്. ഇതിനു കൂട്ടുനിന്ന സംഘടനകളും വ്യക്തികളും ഈ വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്. ഓരോ ആഴ്ചയിലും കൃത്യമായ മരുന്നും ചികിത്സയും ലഭിക്കാതെ രോഗികൾ മരിച്ചുവീഴുന്നത് വാർത്തകളല്ലാതായി മാറിക്കഴിഞ്ഞു. മാറി മാറി വരുന്ന സർക്കാറു​കളുടെ ദുരിതബാധിതരോടുള്ള നിയമവിരുദ്ധവും നിരുത്തരവാദപരവുമായ സമീപനം എങ്ങനെ മറികടക്കാം എന്നിടത്താണ് നമ്മുടെ നീതിബോധവും പൗരബോധവും ഉണരേണ്ടത്.

ഇരകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ശാശ്വത പൂർത്തീകരണത്തിനു വേണ്ട നൈതിക ഇടപെടലുകളിലാണ് ഇനി വരുന്ന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിയേണ്ടത്.

Comments