വെള്ളത്തിൽ ജീവിക്കുന്ന വെള്ളത്തിൽ സമരം ചെയ്യുന്ന താന്തോണിത്തുരുത്തിലെ 63 കുടുംബങ്ങൾ

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാല് വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപാണ് താന്തോണിതുരുത്ത്. വർഷം മുഴുവൻ വെള്ളത്തിൽ താമസിക്കുക എന്ന ദുരിതത്തിലാണ് അവിടുത്തെ 63 കുടുംബങ്ങൾ. സർക്കാർ സംവിധാനങ്ങളൊന്നും അവിടുത്തെ മനുഷ്യരെ തിരിഞ്ഞുനോക്കുന്നില്ല. 2012-ൽ അനുവദിച്ച ഔട്ടർ ബണ്ട് സാധ്യമായാൽ അവരുടെ പ്രശ്‌നങ്ങൾ പൂർണമായി ഇല്ലാതാകുമെന്നാണ് തുരുത്ത് നിവാസികൾ പറയുന്നത്. എന്നാൽ ഇത്തരം പദ്ധതികളെല്ലാം പേപ്പറിൽ മാത്രമാണ് നടപ്പിലാകുന്നത്.

Comments