ഭിന്ന ശേഷിക്കാരായ എത്രയാളുകൾ ഉണ്ട് രാഷ്ട്രീയ - ഭരണ നേതൃത്വങ്ങളിൽ? കേരളത്തിൽ മാത്രമല്ല ലോകത്തു തന്നെ അങ്ങനെയൊരു കണക്കെടുപ്പ് നടത്തിയാൽ അതിലെ ഇല്ലായ്മയിൽ അവിശ്വസനീയത തോന്നും. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ സിബിൻ എൽദോസിൻ്റെ പഠനം ഈ വിഷയത്തിലാണ്. ഭിന്നശേഷിക്കാരനായ സിബിനെ സംബന്ധിച്ച് ഇത് ഒരു ഗവേഷണ വിഷയം മാത്രമല്ല ജീവിതവും രാഷ്ട്രീയവുമാണ്. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും എ.കെ. ആർ. എസ്. എ സംസ്ഥാന കൺവീനറുമായ സിബിൻ ജീവിതവും രാഷ്ട്രീയവും ഗവേഷണ വിഷയവും സംസാരിക്കുന്നു.