എന്റെ ജയില്‍വാസം സമരമായിരുന്നു, അതിൽ ഞാൻ വിജയിച്ചു

ജാമ്യം വേണ്ട എന്നു പറഞ്ഞ് ജയിലിൽ തുടരാൻ തീരുമാനിച്ചത് ഒരു സമര രീതി ആയിരുന്നെന്നും അതുകൊണ്ട് ഉദ്ദേശിച്ചത് നടന്നു എന്നും ജയിൽ മോചിതനായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. എട്ടു മാവോയിസ്റ്റുകളെ കേരളത്തിലെ ഇടതു ഭരണകൂടം വെടിവെച്ചു കൊന്ന സംഭവം മുഖ്യധാരാ ഇടതുപക്ഷത്തിന്റെ തന്ത്രങ്ങൾ കൊണ്ട് മറവിയിലേക്ക് തള്ളിയിടാൻ ശമിക്കുകയാണ്. ഇത് സംഭവിക്കരുത്. കേരള ജനതയുടെ മുമ്പാകെ ഈ കൊലപാതകങ്ങൾ സജീവ ചർച്ചയായി എത്തിക്കു എന്നതായിരുന്നു ജാമ്യം തിരസ്കരിച്ചതിലൂടെ ഉദ്ദേശിച്ചത്. അക്കാര്യത്തിൽ വിജയിച്ചതായി 47 ദിവസത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ 94 കാരനായ ഗ്രോ വാസു ട്രൂ കോപ്പിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗ്രോവാസുവുമായി കമൽറാം സജീവ് നടത്തിയ അഭിമുഖം കാണാം

Comments