പ്രളയം തകർത്തെറിഞ്ഞ 53 ദളിത് കുടുംബങ്ങൾ

2021 ഒകോടോബർ 16ന് കോട്ടയം ഇടുക്കി ജില്ലകളുടെ അതിർഥി പ്രദേശമായ കൊക്കയാർ കൂട്ടിക്കൽ പഞ്ചായത്തിലുണ്ടായ ഉരുൾപ്പൊട്ടൽ ഒരു കുടുംബത്തിലെ ഏഴുപേരുടെ ജീവനടക്കം 21 മരണത്തിന് കാരണമായി. ദുരിത പെയ്ത്തൊഴിഞ്ഞ് രണ്ട് വർഷത്തിലേക്ക് കിടക്കുമ്പോഴും, അതേ മഴയിൽ ആരോരുമില്ലാതെ നനഞ്ഞ് നിൽക്കുകയാണ് ആവിടുത്തെ മനുഷ്യർ ഇന്നും. ഉരുൾപ്പൊട്ടൽ നേരിട്ട് ബാധിച്ച മുനുഷ്യരാകട്ടെ നാടും വീടുംവിട്ട് പലവഴിക്ക് ചിതറിപ്പോയി കഴിഞ്ഞു. ഈ ഉരുൾപ്പൊട്ടലിന്റെ ഫലമായി പുല്ലകയാറിന്റെ തീരത്തുള്ള മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ മുറികല്ലുംപുറത്തെ ആറ്റിലുണ്ടായ വെള്ളപ്പൊക്കം ആറ്റിറമ്പ് പുറമ്പോക്കിലെ 53 ദളിത് കുടുംബങ്ങൾക്ക് വീട് നഷ്ടമാകുന്നതിന് കാരണമായി.സംഭവം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴും പ്രദേശവാസികളുടെ പുനരധിവാസം സാധ്യമായിട്ടില്ല. പ്രളയം തകർത്തെറിഞ്ഞ മണ്ണിൽ ഒരു കൈത്താങ്ങിനായി കൈനീട്ടി പകച്ച് നിൽക്കുകയാണ് ആ മനുഷ്യർ ഇന്നും.

Comments