ആധുനിക യുഗം ‘നിയമപരമായ ശൂന്യത'യെ (legal vaccum) കൂടി പ്രതിനിധാനം ചെയ്യുന്നുവെന്നു വേണം കരുതാന്‍. ജനാധിപത്യ വാഴ്ചയുടെ പ്രതീതി സൃഷ്ടിച്ചുകൊണ്ടുകൂടിയാണ് ഈ നിയമശൂന്യത അരങ്ങേറുന്നത്. ഭക്ഷണത്തിനായി വരിനില്‍ക്കുന്ന പാലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കപ്പെടുന്നത് ഈ നിയമശൂന്യതയിലാണ്.
ഗാസയിലെ കൂട്ടക്കുരുതിക്കെതിരായി ആഗോളതലത്തില്‍ നടക്കുന്ന 'ഡിജിറ്റല്‍ സൈലന്‍സ്' ഈ നിയമപരമായ ശൂന്യതയ്‌ക്കെതിരായ ഡിജിറ്റല്‍ യുഗത്തിലെ പ്രതിരോധമായി വളര്‍ന്നുവരേണ്ടതുണ്ട്.