ഐ.സി.യു പീഡനകേസ്:
തോറ്റുപോകാതിരിക്കാൻ തെരുവിലിരുന്ന്
ഒരു സ്ത്രീ സമരം ചെയ്യുന്നു

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ വെച്ച് പീഡനത്തിനിരയായ യുവതി അന്വേഷണത്തിന്റെ ഭാഗമായി തന്റെ മൊഴിയെടുത്ത ഡോകടർ, ശരിയായ രീതിയിലല്ല മൊഴി രേഖപ്പെടുത്തിയതെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.

അന്വേഷണറിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണർ ഓഫീസിന് മുന്നിൽ ഇവർ അനിശ്ചിതകാല സമരത്തിലാണ്. അഞ്ചുദിവസം നീണ്ട സമരങ്ങൾക്ക് ശേഷം ഐ.സി.യു പീഡനക്കേസിന്റെ തുടരന്വേഷണ ചുമതല ഉത്തരമേഖലാ ഐ.ജിയെ ഏൽപ്പിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർദ്ദേശിച്ചിരുന്നു്. എന്നാൽ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് അതിജീവിതയുടെ തീരുമാനം.

2023 മാർച്ച് 18നാണ് ആശുപത്രി ജീവനക്കാരനാൽ യുവതി ശാരീരികമായി പീഡിപ്പിക്കപ്പെടുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കുന്ന ഒരു രോഗിയെ ലൈംഗികമായി അതിക്രമിക്കുകയെന്ന അങ്ങേയറ്റം ക്രൂരമായ പ്രവൃത്തിയ്ക്ക് ശേഷവും സർക്കാരും ആശുപത്രി ജീവനക്കാരും പ്രതിയെ സംരക്ഷിച്ചു നിർത്താനാണ് ശ്രമിച്ചത്. നേരിട്ട അതിക്രമങ്ങൾ തുറന്നുപറഞ്ഞും അധികൃതരുടെ നിരുത്തരവാദിത്ത സമീപനങ്ങളെ വിമർശിച്ചും ഒരു വർഷത്തിലധികമായി അതിജീവിത നീതിക്കായുള്ള സമരം തുടരുകയാണ്

Comments