‘മരണം വരിക്കാൻ
ഞാൻ വിസമ്മതിക്കുന്നു’

സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ അധികാരത്തോടും ഉച്ചനീചത്വങ്ങളോടും, മരണത്തോടുമെല്ലാം നിഷേധാത്മകത നിലനിർത്തിയ പ്രൊഫ. ജി.എൻ. സായിബാബയുടെ ജീവിതവും മരണവും, സഹജീവിസ്നേഹവും സ്വാതന്ത്ര്യബോധവും നമ്മുടെ രാജ്യത്ത് ഒരു കുറ്റകൃത്യമാണ് എന്ന് തെളിയിക്കുന്നു- കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

‘‘പൂർണമായും കാമ്പസുകളിലാണ് ഞാൻ ജീവിതം ചെലവഴിച്ചത്. അറിവും സ്വാതന്ത്ര്യവും മനുഷ്യസ്നേഹവും തേടിയുള്ള യാത്രയായിരുന്നു, പഠനവും അധ്യാപനവും കൂടികലർന്ന എൻ്റെ കാമ്പസ് ജീവിതം. ആ യാത്ര പതിയെ എന്നെ ഒരു തിരിച്ചറിവിലേക്ക് നയിച്ചു - 'ഒരു ന്യൂനപക്ഷത്തിന് മാത്രം ലഭ്യമാകുന്ന സ്വാതന്ത്ര്യം യഥാർത്ഥ സ്വാതന്ത്ര്യമല്ല' എന്ന തിരിച്ചറിവിലേക്ക്".

ജീവിതത്തെ സ്വാതന്ത്ര്യം തേടിയുള്ള യാത്രയായി മനസിലാക്കിയ എഴുത്തുകാരനാണ് പ്രൊഫ. ജി.എൻ സായിബാബ (Gokarakonda Naga Saibaba). കവിതയും, ലേഖനവും, കത്തുകളുമായി മാറിയ അദ്ദേഹത്തിന്റെ എല്ലാ എഴുത്തുകളും ആധുനിക മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വേഷണങ്ങളാണ്. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള ഓർമകളേയും ഭാവിയേയും ഒരേ അനുപാതത്തിൽ ഉൾച്ചേർക്കുന്ന ആഹ്വാനങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിൽ കണ്ടെത്താം. അവിടെ ആദിവാസികളും ദലിതരും സ്ത്രീകളും, ഭിന്നശേഷിക്കാരും 'കീഴാളർ' എന്ന വിശാലസഖ്യത്തിലേക്ക് വളരുന്നത് കാണാം.

90 ശതമാനവും തളർന്ന ശരീരവുമായി സായിബാബ അന്വേഷിച്ചിറങ്ങിയത് സഹജീവികളുടെ സ്വാതന്ത്ര്യമായിരുന്നു.
90 ശതമാനവും തളർന്ന ശരീരവുമായി സായിബാബ അന്വേഷിച്ചിറങ്ങിയത് സഹജീവികളുടെ സ്വാതന്ത്ര്യമായിരുന്നു.

വിപ്ലവത്തിന്റെ ഭാഷ സ്നേഹമാകുമ്പോൾ വെറുപ്പ് മാത്രമാണ് മനുഷ്യന്റെ ശത്രു. ദിനംപ്രതി വേഷം മാറുന്ന ആ ശത്രുവിനെതിരെ എഴുതുക എന്നത് ഓരോ വിപ്ലവകാരികളുടേയും കടമയും. 90 ശതമാനവും തളർന്ന ശരീരവുമായി സായിബാബ അന്വേഷിച്ചിറങ്ങിയത് സഹജീവികളുടെ സ്വാതന്ത്ര്യമായിരുന്നു. ജാത്യാടിസ്ഥാനത്തിൽ ശ്രേണീകരിക്കപ്പെട്ടതും സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളാൽ തളം കെട്ടി കിടക്കുന്നതുമായ ഒരു സമൂഹത്തിൽ, സ്വാതന്ത്ര്യം തേടിയിറങ്ങിയ വീൽചെയർ അദ്ദേഹം വേഗത്തിൽ തള്ളിനീക്കി. ഭീമ-കോറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികളായ മനുഷ്യാവകാശ പ്രവർത്തകരിൽ സ്റ്റാൻ സ്വാമിയും പാണ്ഡു നരോട്ടും രക്തസാക്ഷികളായപ്പോഴും സായിബാബ നിയമപോരാട്ടം തുടർന്നു. അഞ്ചാം വയസ്സിൽ ശരീരം തളർത്തിയ പോളിയോയെ പരാജയപ്പെടുത്തിയതുപോലെ ഭരണകൂടത്തെയും അദ്ദേഹം നിയമയുദ്ധത്തിൽ പരാജയപ്പെടുത്തി. മരണത്തോടുള്ള നിഷേധം പോരാട്ടത്തിലുടനീളം അദ്ദേഹത്തിന് ഊർജ്ജം നൽകിയിരുന്നു.

ഡോ. ബി.ആർ. അംബേദ്ക്കറെ നിഷേധിയായി കണ്ട് അഭിമാനം കൊണ്ട ഡോ. എം. കുഞ്ഞാമനെ ഓർമ്മിപ്പിക്കുന്നതാണ് സായിബാബയുടെ നിഷേധാത്മകത.
ഡോ. ബി.ആർ. അംബേദ്ക്കറെ നിഷേധിയായി കണ്ട് അഭിമാനം കൊണ്ട ഡോ. എം. കുഞ്ഞാമനെ ഓർമ്മിപ്പിക്കുന്നതാണ് സായിബാബയുടെ നിഷേധാത്മകത.

ഡോ. ബി.ആർ. അംബേദ്ക്കറെ നിഷേധിയായി കണ്ട് അഭിമാനം കൊണ്ട ഡോ. എം. കുഞ്ഞാമനെ ഓർമ്മിപ്പിക്കുന്നതാണ് സായിബാബയുടെ നിഷേധാത്മകത. സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ അധികാരത്തോടും ഉച്ചനീചത്വങ്ങളോടും, മരണത്തോടുമെല്ലാം അദ്ദേഹം നിഷേധാത്മകത നിലനിർത്തി. നിഷേധാത്മകത വിപ്ലവത്തിന്റെ ഭാഗമാണ്, വിപ്ലവകാരികളുടേതും.
‘മരണം വരിക്കുവാൻ ഞാൻ വിസമ്മതിക്കുന്നു’- അദ്ദേഹം വായനക്കാരുടെ കാതുകളിലായി പതുക്കെയും, ഭരണകൂടത്തോടായി ഉറക്കെയും പാടി.

മരണമെന്നത് ശരീരം നിശ്ചലമാകുന്നതല്ല, ശ്വാസം നിലയ്ക്കുന്നതല്ല. മരണമെന്നത് ആത്മാവിന്റെ മരണമാണ്.
‘ആത്മാവ് മരിക്കാത്ത മനുഷ്യരേ, നിങ്ങൾ സഹജീവികളുടെ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുക, പോരാടുക’, അദ്ദേഹം പ്രത്യാശിച്ചു.
അത്തരം മനുഷ്യർക്ക് മൂലധനമായി മാറുന്നത് മനുഷ്യസ്നേഹവും സാഹിത്യവുമാണ്.

അധികാരികൾ നിർമിക്കുന്ന ചരിത്രത്തെ ചോദ്യം ചെയ്യുന്ന സാഹിത്യകൃതികൾ സായിബാബയ്ക്ക് എന്നും പ്രിയപെട്ടതായിരുന്നു. ഉന്നതപഠനത്തിനായി ഇംഗ്ലീഷ് സാഹിത്യം തെരെഞ്ഞെടുത്തത് രാഷ്ട്രീയമായ ആ ബോധ്യത്തിന്റെ പുറത്താണ്. കാല്പനികതയും വിപ്ലവവും പ്രണയവും ഇടകലരുമ്പോൾ ജീവിതത്തിൽ താൻ അനുഭവിക്കുന്ന സ്വാതന്ത്ര്യവും, സ്നേഹവും, അറിവും മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ടതാണ് എന്ന കണ്ടെത്തൽ ഒരു സാഹിത്യ വിദ്യാർത്ഥിക്ക്‌ മാത്രം സാധ്യമായ ഒന്നാണ്. വ്യവസ്ഥാപിത ചരിത്ര രചനകൾ ചൂഷണത്തിൻെറയും പീഡനങ്ങളുടെയും ഓർമ്മകൾ മനുഷ്യസമൂഹങ്ങൾക്കിടയിൽ നിന്ന് മായ്ച്ചുകളയുമ്പോൾ, കവിതകളിലൂടെയും സാഹിത്യത്തിലൂടെയും ഓർമ്മകൾ ഉയിർത്തെഴുന്നേൽക്കും, ഭരണകൂടങ്ങളോടായി ചോദ്യങ്ങൾ ചോദിക്കും. ജീവിതത്തിൽനിന്ന് ഓർമയിലേക്ക് ജി.എൻ. സായിബാബ സാഹിത്യം പോലെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ അനേകം മനുഷ്യർക്ക് ഉപകാരിയായി മാറേണ്ട ഒരു മനുഷ്യനെ ഭരണകൂടവും ജുഡീഷ്യറിയും ചേർന്ന് ഇതാ കൊലപ്പെടുത്തിയിരിക്കുന്നു.

അധ്യാപനം നടത്തിയിരുന്ന കോളേജിൽ നിന്ന് വീൽ ചെയർ വീട്ടിലേക്ക് കൊണ്ടുവന്നാൽ വെക്കാനിടമില്ലാത്തതു കൊണ്ട് അദ്ദേഹം കഴിയുന്നിടത്തെല്ലാം ഇഴഞ്ഞാണ് പോയിരുന്നത്.

പ്രൊഫ. ജി.എൻ. സായിബാബ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരിക അദ്ദേഹം ഉപയോഗിച്ചിരുന്ന വീൽ ചെയറാകും. 2008 വരെ അത്തരമൊരു വീൽ ചെയറിൽ അല്ല അദ്ദേഹം സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ പങ്കാളിയായ വസന്തി നമ്മെ തിരുത്തുന്നുണ്ട്. തന്റെ രണ്ട് കൈകളിലുമായി തേഞ്ഞുപോയ ഹവായ് ചാപ്പൽ തിരുകി അദ്ദേഹം നിലത്തായി കൈകൾ ഊന്നി ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. അധ്യാപനം നടത്തിയിരുന്ന കോളേജിൽ നിന്ന് വീൽ ചെയർ വീട്ടിലേക്ക് കൊണ്ടുവന്നാൽ വെക്കാനിടമില്ലാത്തതു കൊണ്ട് അദ്ദേഹം കഴിയുന്നിടത്തെല്ലാം ഇഴഞ്ഞാണ് പോയിരുന്നത്.

ശാരീരിക പരിമിതികൾ നേരിടുന്ന മനുഷ്യരോട് ഏറ്റവും മോശമായി പെരുമാറുന്ന സമൂഹത്തിൽ, പരിമിതമായ സാഹചര്യത്തിൽ ജീവിക്കുന്ന സായിബാബ അക്കാദമിക് മേഖലയിൽ വലിയ വിജയങ്ങളാണ് നേടിയിട്ടുള്ളത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഇംഗ്ലീഷ് അധ്യാപനത്തിൽ ഡിപ്ലോമ കരസ്ഥമാക്കി. പിന്നീട് ദില്ലി സർവകലാശാലയ്ക്ക് കീഴിലെ രാം ലാൽ ആനന്ദ് കോളേജിൽ അധ്യാപകനായി. അഡ്മിഷൻ സമയത്ത് നടന്ന സംവരണ അട്ടിമറികൾക്കെതിരെ സമരം നടത്തി. ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലേക്ക് വരുന്ന ദലിത്- ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ട താമസസൗകര്യങ്ങൾ ഒരുക്കിനൽകുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ പെടുന്നതോടെ സർവകലാശാല അധികൃതർ അദ്ദേഹത്തെ അച്ചടക്കനടപടിയുടെ പേരിൽ 2021-ൽ ജോലിയിൽ നിന്ന് പുറത്താക്കി.

പ്രൊഫ. ജി.എൻ. സായിബാബ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരിക അദ്ദേഹം ഉപയോഗിച്ചിരുന്ന വീൽ ചെയറാകും. 2008 വരെ അത്തരമൊരു വീൽ ചെയറിൽ അല്ല അദ്ദേഹം സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ പങ്കാളിയായ വസന്തി നമ്മെ തിരുത്തുന്നുണ്ട്.
പ്രൊഫ. ജി.എൻ. സായിബാബ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരിക അദ്ദേഹം ഉപയോഗിച്ചിരുന്ന വീൽ ചെയറാകും. 2008 വരെ അത്തരമൊരു വീൽ ചെയറിൽ അല്ല അദ്ദേഹം സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ പങ്കാളിയായ വസന്തി നമ്മെ തിരുത്തുന്നുണ്ട്.

എൻ.ഐ.എ സായിബാബയുടെ യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിൽ നടത്തിയ തെരച്ചിൽ ആരെയും ഭയപ്പെടുത്തുന്നതാണ്. മഹാരാഷ്ട്രയിലെ അഹേരി എന്ന സഥലത്തുനിന്ന് മോഷ്ടിച്ച ഏതാനും വസ്തുക്കൾ തേടുകയാണ് എന്ന പേരിൽ നടന്ന തെരച്ചിലിൽ സായിബാബയുടെ ലാപ്ടോപ്പും, ഫോണുകളും, ഹാർഡ് ഡിസ്‌ക്കുമെല്ലാം സീൽ പോലും ചെയ്യാതെ എൻ.ഐ.എ ഉദ്യോഗസ്ഥർ കൊണ്ടുപോയി. ആദ്യം 2013-ലും പിന്നീട് 2014-ലും മൂന്ന് തവണയായി എൻ.ഐ. എ തെരച്ചിൽ നടത്തി. സായിബാബയുടെ സ്വകാര്യജീവിത്തിന്റെ ഭാഗമായ പല കാര്യങ്ങളും, നാളുകളായി തയാറാക്കി വെച്ചിരുന്ന നോട്ടുകളും കുറിപ്പുകളുമെല്ലാം അവർ കൊണ്ടുപോയി. പുതിയ പുസ്തകങ്ങൾ രചിക്കുവാനുള്ള നോട്ടുകൾ മുതൽ സ്വകാര്യ ആൽബം വരെ, എന്തിന് മകളുടെ പഠന സാമഗ്രികൾ വരെ എൻ.ഐ.എ ഉദ്യോഗസ്ഥർ കൈവശമാക്കി.
നാലാം തവണ എൻ.ഐ.എ വന്നത് സായിബാബയെ അറസ്റ്റ് ചെയ്യാനാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സായിബാബയെ അറസ്റ്റ് ചെയ്യുന്നതായി മറാത്തി മാധ്യമങ്ങളിൽ അവർ വാർത്ത നൽകി. 90 ശതമാനത്തോളം തളർന്നു കിടക്കുന്ന മനുഷ്യനെ അറസ്റ്റ് ചെയ്യാൻ നിരവധി കമാൻഡോകളും. മറ്റ് ഫോഴ്‌സുകളുമെത്തി. അദ്ദേഹത്തിന്റെ വീൽ ചെയർ പൂർണമായും തകർക്കുകയും, ഒരു ചാക്ക് എടുത്തെറിയുന്ന ലാഘവത്തോടെ പോലീസ് വാനിലേക്ക് എറിയുകയും ചെയ്തു. ഭിന്നശേഷിക്കാരോട് ഏതുരീതിയിലാണ് നമ്മുടെ ഭരണകൂടം പെരുമാറുക എന്ന് ശ്രദ്ധിക്കുക. ചെയ്ത കുറ്റകൃത്യം എന്തുമായിക്കൊള്ളട്ടെ, അദ്ദേഹത്തിനുവേണ്ട മാനുഷിക പരിഗണനയോ, വൈദ്യസഹായമായോ ഭരണകൂടം നൽകിയില്ല. പകരം വേദനാസംഹാരികൾ നൽകി ബുദ്ധിമുട്ടിച്ചു.

നരേന്ദ്രമോദി കേന്ദ്രത്തിൽ ഭരണം ആരംഭിക്കുന്ന വർഷത്തിൽ,  2014 മെയ് ഒമ്പതിന്, മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത സായിബാബ നാഗ്‌പൂർ സെൻട്രൽ ജയിലിൽ ജാമ്യം കിട്ടാതെ രണ്ട് കൊല്ലമാണ് കഴിഞ്ഞത്.
നരേന്ദ്രമോദി കേന്ദ്രത്തിൽ ഭരണം ആരംഭിക്കുന്ന വർഷത്തിൽ, 2014 മെയ് ഒമ്പതിന്, മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത സായിബാബ നാഗ്‌പൂർ സെൻട്രൽ ജയിലിൽ ജാമ്യം കിട്ടാതെ രണ്ട് കൊല്ലമാണ് കഴിഞ്ഞത്.

മനുഷ്യാവകാശ ലംഘനങ്ങൾ പലത് നടക്കുമ്പോൾ, അവയെല്ലാം ദിനംതോറും മാറിമറിയുന്ന പ്രൈം ടൈം വാർത്തകൾക്കിടയിൽ മറഞ്ഞുപോകും. ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു, കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് മാവോവാദികളോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തി എന്നെല്ലാമുളള ചാർജുകൾ ചുമത്തിയാണ് സായിബാബയെ തുറങ്കിലടച്ചത്. നരേന്ദ്രമോദി കേന്ദ്രത്തിൽ ഭരണം ആരംഭിക്കുന്ന വർഷത്തിൽ, 2014 മെയ് ഒമ്പതിന്, മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത സായിബാബ നാഗ്‌പൂർ സെൻട്രൽ ജയിലിൽ ജാമ്യം കിട്ടാതെ രണ്ട് കൊല്ലമാണ് കഴിഞ്ഞത്. 2017 മാർച്ച് ഏഴിന് കോടതി ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചു. 2022 ഒക്ടോബർ 14-ന് ബോംബെ ഹൈ കോടതി അദ്ദേഹത്തെ വെറുതെ വിടുകയും സുപ്രീം കോടതി ഇടപെട്ട് വീണ്ടും തുറങ്കിലടക്കുകയും ചെയ്തു. 2024 മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഏതാനും മാവോവാദി സാഹിത്യം കൈവശം വെച്ചതുകൊണ്ടുമാത്രം ഇത്തരം കരിനിയമങ്ങൾ ചുമത്താനാകില്ല എന്നും കോടതി നീരിക്ഷിച്ചു. കാര്യമായ ഒരു തെളിവുമില്ലാത്ത കേസെന്ന് ബോംബെ ഹൈക്കോടതി വിധി പറയുമ്പോൾ സായിബാബ വിചാരണയില്ലാതെ ജയിലിൽ ചെലവഴിച്ചത് 2014 മുതൽ 2024 വരെ പത്ത് കൊല്ലമാണ്.

"ഏകനായി പറക്കുന്ന പക്ഷി
ഇന്ന് മൃതിയടഞ്ഞാൽ,
ഏകാന്തതയിലാകും
ആരാലുമറിയാത്ത ആ പക്ഷിയുടെ മരണം.
ആ പക്ഷി ശക്തിയുപയോഗിച്ച്
പറന്ന് പൊങ്ങിയാൽ
അത് നേരിടുക
ആൾക്കൂട്ടങ്ങളുടെ ആക്രമണമാകും"

സായിബാബയുടെ കവിതയിൽ നിഴലിക്കുന്ന നിസ്സഹായത, സ്വാതന്ത്ര്യം ഇഷ്ട​പ്പെടുന്ന, സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഏതൊരു മനുഷ്യനെയും നിരാശപ്പെടുത്തുന്നതാണ്.

"ആ പക്ഷിയുടെ മരണം ആരെയാകും വേദനിപ്പിക്കുക. ആരാലും ശ്രദ്ധിക്കപ്പെടാതെ അത് ഏകാന്തമരണം വരിക്കുന്നു. മരണം നടക്കുമ്പോഴും ആളുകൾക്ക് പക്ഷിയുടെ വർഗ്ഗീകരണത്തിലാണ് താൽപര്യം, ഇതൊരു പ്രാവോ, അതോ പ്രാപിടിയനോ?".

ആദിവാസി ഭൂമി ഭരണകൂട സഹായത്തോടെ കയ്യേറുന്ന കോർപറേറ്റുകൾക്കെതിരെ നടന്ന സമരങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള ആളാണ് സായിബാബ.
ആദിവാസി ഭൂമി ഭരണകൂട സഹായത്തോടെ കയ്യേറുന്ന കോർപറേറ്റുകൾക്കെതിരെ നടന്ന സമരങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള ആളാണ് സായിബാബ.

ആദിവാസി ഭൂമി ഭരണകൂട സഹായത്തോടെ കയ്യേറുന്ന കോർപറേറ്റുകൾക്കെതിരെ നടന്ന സമരങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള ആളാണ് സായിബാബ. രാജ്യാതിർത്തികളിൽ കാണാനാകാത്ത ആർമിയെ രാജ്യത്തിനുള്ളിൽ കാണാനാകുമെന്ന് സായിബാബ കണ്ടെത്തുന്നു. സ്വന്തം രാജ്യത്തിലെ ജനങ്ങൾക്കുനേരെ ആയുധം പ്രയോഗിക്കുന്ന ഭരണകൂടം ഇന്ത്യയുടെ സ്വഭാവമാണ്. സാധാരണ ജനങ്ങൾ ജീവിക്കുന്ന ഭൂമിയും അവർ ഉപയോഗിക്കുന്ന വിഭവങ്ങളും കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന ദല്ലാളായി പലപ്പോഴും നമ്മുടെ ഭരണകൂടം പ്രവർത്തിക്കാറുണ്ട്. മാറിമാറി ഭരിച്ച രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് ചൂഷണം ചെയ്യുന്ന ജനങ്ങളുടെ പക്ഷത്തുനിന്നാണ് സായിബാബ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്. അടിച്ചമർത്തപ്പെട്ട മനുഷ്യർക്കുവേണ്ടി വാദിക്കുന്ന സായിബാബയെ തീവ്രവാദിയായി മുദ്രകുത്തുന്ന ഭരണകൂടം സ്ത്രീകളെ പീഡിപ്പിക്കുന്ന, ദുരഭിമാന കൊലകൾ നടത്തുന്ന മനുഷ്യരെ സംരക്ഷിച്ചു നിർത്തുന്നു.

വർഗീയ ധ്രുവീകരണം നടത്തുന്ന ആർ.എസ്.എസ് - ബി.ജെ,പി നേതാക്കൾ കേസുകളിൽ നിന്നും തെളിവിന്റെ അഭാവത്തിൽ തടവറകളിൽ നിന്നും രക്ഷ നേടുമ്പോൾ, പുറത്തിറങ്ങുന്ന നേരം അവർക്കായി ഫാഷിസ്റ്റ് ആൾക്കൂട്ടങ്ങൾ സ്വീകരണചടങ്ങുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ സായിബാബ ചോദിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്:

‘‘ഇന്ന് ഭരണകൂടം എന്നെ വേട്ടയാടുന്നു, നാളെ ചിലപ്പോൾ ആൾക്കൂട്ടങ്ങൾ എന്നെ വേട്ടയാടും. എന്റെ മരണം സംഭവിക്കുമ്പോഴും അവർ എന്റെ വർഗത്തെക്കുറിച്ചും, അസ്തിത്വത്തെക്കുറിച്ചുമാകും ചിന്തിക്കുക’’.

ഇന്ന് ഭരണകൂടം എന്നെ വേട്ടയാടുന്നു, നാളെ ചിലപ്പോൾ ആൾക്കൂട്ടങ്ങൾ എന്നെ വേട്ടയാടും. എന്റെ മരണം സംഭവിക്കുമ്പോഴും അവർ എന്റെ വർഗത്തെക്കുറിച്ചും, അസ്തിത്വത്തെക്കുറിച്ചുമാകും ചിന്തിക്കുക. ഞാൻ മാവോവാദിയാണോ, ദലിതനാണോ, പാവപ്പെട്ടവനാണോ, മുസ്ലീമാണോ എന്നതെല്ലാമാണ് അവരുടെ ചിന്ത. എന്റെ മരണത്തിന്റെ മൂല്യം എന്റെ അസ്തിത്വവുമായി ചേർന്നുനിൽക്കുന്നു. ഞാൻ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളെ, മനുഷ്യാവകാശ പ്രവർത്തനങ്ങളെ ആരും കാണുന്നില്ല, മനസിലാക്കുന്നില്ല.

അടിസ്ഥാനവർഗ്ഗത്തിൽ നിന്ന് ഉന്നതവിജയം നേടി സമൂഹത്തിലെത്തി, അവിടെ നന്മകൾ മാത്രം ചെയ്യുന്ന മനുഷ്യരെ കൊന്നുതള്ളുക എന്നത് ഭരണകൂടവും ആൾക്കൂട്ടങ്ങളും നടപ്പിലാക്കികൊണ്ടിരിക്കുന്ന സമകാലിക നീതിയാണ്. ബ്രാഹ്മണ്യമെന്നോ മനുവാദമെന്നോ അതിന് പേരിടാം. സായിബാബ അടിസ്ഥാന വർഗ്ഗത്തിൽ നിന്നുള്ള ഏതൊരു മനുഷ്യന്റെയും മാതൃകയാണ്. ആ മാതൃകയെയാണ് ഭരണകൂടം ഇല്ലാതാക്കിയത്. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി വരുന്ന ധാരാളം കീഴാള യുവതി - യുവാക്കൾക്ക് ആശ്രയവും അത്താണിയുമായി മാറേണ്ട അധ്യാപകരെ, മനുഷ്യാവകാശ പ്രവർത്തകരെ നിഷ്ടൂരം കൊന്നുതള്ളുന്ന ഒരു ഭീകരയന്ത്രമായാണ് ഇന്ന് ഭരണകൂടവും ജുഡീഷ്യറിയും പ്രവർത്തിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏത് മനുഷ്യനേയും വിചാരണ കൂടാതെ തടവിലിടുന്ന നിയമസംവിധാനം ഭരിക്കുന്ന പാർട്ടിക്കോ, ഭരിക്കുന്ന ആശയസംവിധാനത്തിനോ, കോർപ്പറേറ്റ് മുതലാളിമാർക്കോ ശത്രുവായി നിൽക്കുന്ന ഏത് മനുഷ്യന്റെയും ജീവിതം ഇല്ലാതാക്കാം എന്ന നിസ്സഹായമായ ബോധ്യത്തിന് അടിവരയിടുന്നു.

"രാഷ്ട്രത്തിൽ എങ്ങും പടർന്നുപിടിക്കുന്ന ഒരു രോഗം എൻ്റെ മുന്നിൽ പറന്നുപൊങ്ങുന്ന പക്ഷിയേയും ബാധിച്ചിരിക്കുന്നു. അതിൻ്റെ തിളക്കമേറിയ തൂവലുകൾ ആ രോഗത്തിൻ്റെ പിടിയിലാണ്’’.
"രാഷ്ട്രത്തിൽ എങ്ങും പടർന്നുപിടിക്കുന്ന ഒരു രോഗം എൻ്റെ മുന്നിൽ പറന്നുപൊങ്ങുന്ന പക്ഷിയേയും ബാധിച്ചിരിക്കുന്നു. അതിൻ്റെ തിളക്കമേറിയ തൂവലുകൾ ആ രോഗത്തിൻ്റെ പിടിയിലാണ്’’.

"രാഷ്ട്രത്തിൽ എങ്ങും പടർന്നുപിടിക്കുന്ന ഒരു രോഗം എൻ്റെ മുന്നിൽ പറന്നുപൊങ്ങുന്ന പക്ഷിയേയും ബാധിച്ചിരിക്കുന്നു. അതിൻ്റെ തിളക്കമേറിയ തൂവലുകൾ ആ രോഗത്തിൻ്റെ പിടിയിലാണ്’’.

പറന്നുപൊങ്ങുവാൻ കഴിയാതെ ഓരോ കീഴാള മനുഷ്യനേയും നിയന്ത്രിച്ചുനിർത്തുന്ന ബ്രാഹ്മണ്യ ഭരണം ഇന്ന് പടർന്നു പിടിക്കുന്ന രോഗമായി മാറിയിരിക്കുന്നു. ജാതിശ്രേണിയിൽ താഴെ നിന്ന് മുകളിലേക്കും മുകളിൽ നിന്ന് താഴേക്കും കാര്യങ്ങൾ നിയന്ത്രിക്കുന്നത് ബ്രാഹ്മണ്യമാണ്. ആദിവാസികളാണ് ഈ ശ്രേണിയിൽ ഏറ്റവും താഴെ. അവരിൽനിന്ന് ഭൂമിയും വിഭവങ്ങളും മോഷ്ടിക്കുന്നതിനോടൊപ്പം, ആ ജനതയെ പതിയെ ഉന്മൂലനം ചെയ്യുക എന്ന പദ്ധതി കൂടി ഇന്ത്യയിൽ ഇന്ന് പുരോഗമനം എന്ന പേരിൽ നടക്കുന്നുണ്ട്.

ദിനംതോറും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ജനതയ്ക്ക്‌ ശബ്ദാമായി എന്ന കുറ്റത്തിന് സായിബാബ അനുഭവിക്കേണ്ട നരകയാതനകളെക്കുറിച്ച് ഓർക്കുക.
അമ്മയുടെ ശവസംസ്കാരത്തിന് പോലും പരോൾ അനുവദിക്കാതെ സായിബാബയെ അവർ ദ്രോഹിച്ചു.

"തടവറകൾ വളരെ മോശം വ്യവസ്ഥിതിയാണ്. ഏറ്റവും കൊടിയ കുറ്റവാളിയേക്കാൾ വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്ഥാപനവൽക്കരിക്കപ്പെട്ട കുറ്റകൃത്യമാണത്. മനുഷ്യചരിത്രത്തിലെ മായ്ക്കാനാവാത്ത കറ’’.

"തടവറകൾ വളരെ മോശം വ്യവസ്ഥിതിയാണ്. ഏറ്റവും കൊടിയ കുറ്റവാളിയേക്കാൾ വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്ഥാപനവൽക്കരിക്കപ്പെട്ട കുറ്റകൃത്യമാണത്. മനുഷ്യചരിത്രത്തിലെ മായ്ക്കാനാവാത്ത കറ. തടവറയ്ക്കുള്ളിൽ ജീവൻ നിലനിർത്തുക എന്നതുതന്നെ ശ്രമകരമായ കാര്യമാണ്’’- സായിബാബയുടെ വാക്കുകൾ.

തന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ സ്വപനങ്ങളായി കണ്ട് അദ്ദേഹം തടവറയിൽ ജീവൻ നിലനിർത്തി. ഒരു കോളേജ് അധ്യാപകൻ എന്ന അസ്‌തിത്വമാണ് പലപ്പോഴും സായിബാബയുടെ ജീവൻ നിലനിർത്തിയതെന്ന് സോഷ്യോളജിസ്റ്റും ‘ഫ്രീ സായിബാബ കോയലേഷൻ’ (Free Saibaba Coalition) അംഗവുമായ അശോക് കംബാമു അഭിപ്രായപ്പെടുന്നുണ്ട്: "അദ്ദേഹത്തിന്റെ സ്‌ഥാനത്ത്‌ ഈ രാജ്യത്തെ ഒരു സാധാരണ കർഷകനോ, ആദിവാസിയോ ആയിരുന്നെങ്കിൽ ഇതിനകം അയാൾ കൊലപ്പെടുമായിരുന്നു. മാവോയിസ്റ്റ് കൊല്ലപ്പെടുന്നത് ഏറ്റുമുട്ടലിലാണ് എന്ന് വിധിയെഴുതുന്ന എത്രയോ വാർത്തകൾ നാം ഇതിനകം കണ്ടിരിക്കുന്നു’’.

മുസ്സോളിനിയുടെ തടവറയിൽ ജീവിച്ച അന്റോണിയോ ഗ്രാംഷിയെ പോലെ, മോദിയുടെ തടവറയിൽ ജി.എൻ. സായിബാബ രാജ്യത്തെ ബാധിച്ച രോഗത്തെപ്പറ്റി നിർത്താതെ എഴുതി
മുസ്സോളിനിയുടെ തടവറയിൽ ജീവിച്ച അന്റോണിയോ ഗ്രാംഷിയെ പോലെ, മോദിയുടെ തടവറയിൽ ജി.എൻ. സായിബാബ രാജ്യത്തെ ബാധിച്ച രോഗത്തെപ്പറ്റി നിർത്താതെ എഴുതി

രാജ്യത്ത് തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാൾ മാത്രമാണ് സായിബാബ. ഭീകരമായ വേദനയിലും അദ്ദേഹം എഴുത്തും ചിന്തയും തുടർന്നു. മാതൃഭാഷയായ തെലുങ്കിലല്ല ഹിന്ദിയിലോ, ഇംഗ്ലീഷിലോ ആണ് അദ്ദേഹത്തിന് എഴുതുവാൻ അനുവാദമുള്ളത്. മാതൃഭാഷയിലൂടെയുള്ള ആശയവിനിമയം തടവറകളിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. മാതൃഭാഷയിൽ നിന്നും സ്വന്തം അമ്മയിൽ നിന്നും ഭരണകൂടം ആ മനുഷ്യനെ എന്നന്നേക്കുമായി വേർപെടുത്തിനിർത്തി. പ്രത്യാശകൾ നഷ്ടപ്പെടുന്ന എല്ലാ അവസരത്തിലും സായിബാബ എഴുത്ത് തുടർന്നു. ഒരു ഭ്രാന്തൻ പക്ഷി തനിക്ക് പറന്നിറങ്ങാൻ തടസ്സം നിൽക്കുന്ന മതിലിനെ നോക്കി പാടുന്നപോലെ അദ്ദേഹം ഓരോ കവിതയും പൂർത്തിയാക്കി.
മുസ്സോളിനിയുടെ തടവറയിൽ ജീവിച്ച അന്റോണിയോ ഗ്രാംഷിയെ പോലെ, മോദിയുടെ തടവറയിൽ ജി.എൻ. സായിബാബ രാജ്യത്തെ ബാധിച്ച രോഗത്തെപ്പറ്റി നിർത്താതെ എഴുതി. ഫാഷിസ്റ്റ് ഭരണം വിപ്ലവകാരികളെ, മർദ്ദിതരുടെ ശബ്‍ദമാകുന്നവരെ എന്നും തടവറയിലാക്കും, ചരിത്രമിവിടെ അതേപടി ഇവിടെയും ആവർത്തിക്കുകയാണ്.

ഇന്ത്യയിലെ തടവറകൾ കൊളോണിയൽ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സ്ഥാപനങ്ങളാണെന്ന വസ്തുതകൂടി നാം മനസിലാക്കണം. അവിടെ ഒരു സമയത്തെ, കാലത്തെ തടഞ്ഞുനിർത്തുമ്പോൾ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാതെ മനുഷ്യർ നരകയാതന അനുഭവിക്കുന്നു. വിചാരണ കൂടാതെ തടവിൽ കഴിയുന്നവരുടെ ജീവിതം നാൾക്കുനാൾ ഇല്ലാതാവുന്നു. കുറ്റം തെളിയിക്കപ്പെട്ടാലല്ല, കുറ്റം ആരോപിക്കപ്പെട്ടാൽ തന്നെ ശിക്ഷാനടപടികൾ ആരംഭിക്കുന്നു. ജയിൽവാസവുമായി ബന്ധപ്പെട്ട നടപടികൾ തന്നെ ഏറ്റവും വലിയ ശിക്ഷയായി മാറുന്നു. പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞാലും, ആ ശിക്ഷയുടെ അനന്തരഫലം ഓരോ മനുഷ്യനേയും വിടാതെ പിന്തുടരുന്നു.

അധികാരം കൈയ്യാളുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ ജനാധിപത്യവാദികളെ തുറങ്കിലടക്കുമ്പോൾ, അവരുടെ വിചാരണ വൈകിപ്പിക്കുമ്പോൾ, സായിബാബ എഴുതുന്ന കവിതകൾ ഇന്ത്യൻ ജനതയെ ഇങ്ങനെ ഓർമപ്പെടുത്തുന്നു:

‘‘സംശയമേതുമില്ലാതെ പറയാം, നമ്മുടെ മുൻപിൽ ഇന്നൊരു യുദ്ധം നടക്കുന്നു. സ്നേഹവും വിദ്വേഷവും തമ്മിൽ. സ്നേഹത്തിന്റെ പക്ഷത്താണ് നിൽക്കുന്നതെന്ന് ഉറപ്പായശേഷവും എന്തേ, നിങ്ങൾ സ്നേഹമാകുന്ന വാൾ കൈകളിൽ എടുക്കുന്നില്ല?’’

പ്രതിരോധശേഷിയില്ലാത്ത ഒരു ജനത വളർന്നുവരുമ്പോൾ വിപ്ലവകാരികൾ തടവറകളിൽ ഏകാകികളായി മരിച്ച് ജീവിക്കും.
പ്രതിരോധശേഷിയില്ലാത്ത ഒരു ജനത വളർന്നുവരുമ്പോൾ വിപ്ലവകാരികൾ തടവറകളിൽ ഏകാകികളായി മരിച്ച് ജീവിക്കും.

പല മനുഷ്യാവകാശ പ്രവർത്തകരെയും ഭരണകൂടം വേട്ടയാടുമ്പോൾ സായിബാബ പ്രതീക്ഷിച്ചിരുന്നത്, ഒരുനാൾ ഇന്ത്യൻ ജനത ഒന്നാകെ ഇതിനെതിരെ തെരുവുകളിൽ പ്രക്ഷോഭങ്ങൾ നയിക്കുമെന്നാണ്. പ്രക്ഷോഭങ്ങൾ നടന്നിരുന്നു. മോദി വിരുദ്ധ വികാരം ഇന്ത്യയാകെ ആളിപ്പടർന്ന ഒരു കാലം നമ്മുടെ ഓർമയിലുണ്ട്. വിദ്യാർത്ഥികൾ കൂട്ടമായി തെരുവുകളിൽ നിറഞ്ഞ കാലം. പക്ഷെ സമരങ്ങൾക്കും കാലാവധിയുണ്ട്. കൊറോണ വൈറസ് പടരുന്നതിനിടെ അധികാരികൾ രോഗ നിയന്ത്രണത്തിന്റെ പേരിൽ രാജ്യമാകെ അടച്ചുപൂട്ടി. കൊറോണ വ്യാപനം കാട്ടി സായിബാബയുടെ പരോളും ഭരണകൂടം ഇല്ലാതാക്കിയിരുന്നു.

നിയമവ്യവസ്ഥ അധികാരത്തിന് വഴിമാറുന്ന സമയം ചൂഷണത്തിനും അടിച്ചമർത്തലിനും ന്യായീകരണത്തിന്റെ ഭാഷ കൈവരും.

"മോശം ഭാഷയാണ് പവിത്രമായ നമ്മുടെ ജനാധിപത്യത്തെ നിർവചിക്കുന്നത്"- സായിബാബ ഓർമ്മിപ്പിക്കുന്നു. ജനങ്ങൾ വോട്ട് ചെയ്യുന്ന ജന്തുക്കളായി ജീവിതം തള്ളിനീക്കുമ്പോൾ, തൊഴിലിനുവേണ്ടി അലയുമ്പോൾ, ഭക്ഷണത്തിന് കഷ്ടപ്പെടുമ്പോൾ ചൂഷണവും, അടിച്ചമർത്തലും തുടരും. പ്രതിരോധശേഷിയില്ലാത്ത ഒരു ജനത വളർന്നുവരുമ്പോൾ വിപ്ലവകാരികൾ തടവറകളിൽ ഏകാകികളായി മരിച്ച് ജീവിക്കും. സായിബാബ മുന്നോട്ടുവെക്കുന്ന കാൽപനികമായ ജീവിതദർശനം മനുഷ്യസ്നേഹത്തിൽ തീവ്രമായ വിശ്വാസം നിലനിർത്തുന്നതായി കാണാം. അടിസ്ഥാനവർഗത്തിനുമേൽ പൂർണമായ വിശ്വാസവും പ്രത്യാശയും അദ്ദേഹം കണ്ടെത്തുന്നു. മാർക്‌സും അംബേദ്കറും ഇടകലരുന്ന ലോകത്ത് അടിച്ചമർത്തൽ നേരിടുന്ന എല്ലാ മനുഷ്യരും ചേർന്ന് വിശാലമായ സഖ്യം വളരുന്നു.

ഒരു മനുഷ്യജീവിതത്തിന്റെ  നല്ലൊരു ഭാഗവും  ഭരണകൂടവും ജുഡീഷ്യറിയും ചേർന്ന് അപഹരിച്ചപ്പോൾ രാജ്യത്തിന് നഷ്ടമായത് നല്ലൊരു അധ്യാപകനെ കൂടിയാണ്.
ഒരു മനുഷ്യജീവിതത്തിന്റെ നല്ലൊരു ഭാഗവും ഭരണകൂടവും ജുഡീഷ്യറിയും ചേർന്ന് അപഹരിച്ചപ്പോൾ രാജ്യത്തിന് നഷ്ടമായത് നല്ലൊരു അധ്യാപകനെ കൂടിയാണ്.

ഒരു മനുഷ്യജീവിതത്തിന്റെ നല്ലൊരു ഭാഗവും ഭരണകൂടവും ജുഡീഷ്യറിയും ചേർന്ന് അപഹരിച്ചപ്പോൾ രാജ്യത്തിന് നഷ്ടമായത് നല്ലൊരു അധ്യാപകനെ കൂടിയാണ്. ഒരുപക്ഷെ ഭരണകൂടം രാജ്യത്തെ ഏറ്റവും മികച്ച എഴുത്തുകാരെയും, അധ്യാപകരെയും, മാധ്യമപ്രവർത്തകരെയും, മനുഷ്യാവകാശപ്രവർത്തകരെയും തുറങ്കിലടക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത് അത്തരം മനുഷ്യരുടെ പൂർണമായ ഉന്മൂലനമാകുമോ?
മനുഷ്യാവകാശ പ്രവർത്തനം ഭീകരപ്രവർത്തനമായി ഭരണകൂടങ്ങൾ കാണുമ്പോൾ, കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ ഭൂമിയും, ചൂഷണം ചെയ്യാൻ സാധാരണ മനുഷ്യരുടെ അധ്വാനവും ലഭ്യമാകുന്നു. അവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്ത, സമരം ചെയ്യാനറിയാത്ത ഒരു തലമുറ ഇവിടെ വളർന്നു വരും.

സായിബാബയുടെ ജീവിതം ഒരു മാതൃകയായി മാറേണ്ടതാണ്. മാതൃകയാക്കാൻ ഓരോ മനുഷ്യനും ശ്രമിക്കുമ്പോൾ ഭരണകൂടം അയാളെ ഓർമിപ്പിക്കും, സായിബാബയുടെ കുറ്റകൃത്യത്തെക്കുറിച്ച്.

‘ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം പൂർണമാകണമെങ്കിൽ എന്റെ സഹജീവികളും സ്വാതന്ത്രരാകണം’ എന്ന വിശ്വാസം.
അതെ, സഹജീവിസ്നേഹവും സ്വാതന്ത്ര്യബോധവും നമ്മുടെ രാജ്യത്ത് ഒരു കുറ്റകൃത്യമാണ്. ആ കുറ്റകൃത്യത്തിനുള്ള ശിക്ഷ പ്രൊഫ. ജി.എൻ. സായിബാബ അനുഭവിച്ചുതീർത്തു. ചരിത്രം മറന്നുപോകുന്ന അനേകം വിപ്ലവകാരികളുടെ ഇടയിലേക്ക് അദ്ദേഹം കടന്നുപോയിരിക്കുന്നു.

Comments