ദ്വീപുകാരുടെ ആശ്രയം കടലാണ്, അവരെ ഊട്ടുന്നതും സംരക്ഷിക്കുന്നതും കടൽ തന്നെ

ലക്ഷദ്വീപിലെ മണ്ണും മനുഷ്യരും

ജീവിതത്തിലെ പലതരം സമൃദ്ധികളുടെ നാടാണ് ലക്ഷദ്വീപ്. മത്സ്യബന്ധനവും ആടുവളർത്തലും തെങ്ങുകൃഷിയുമെല്ലാം പ്രകൃതിയോട് ഒട്ടും ഇടയാതെ ഈ മനുഷ്യർ നടത്തിക്കൊണ്ടുപോകുന്നു. വികസനത്തിന്റെ പേരിലുള്ള മനുഷ്യവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ നിർമിതികളെ ഈ മണ്ണിൽനിന്ന് ഒഴിച്ചുനിർത്താൻ ഇതുവരെ ഇവർക്കായി. ഒരു മണ്ണും ഒരു ജീവിതവും സുരക്ഷിതമല്ലാത്ത ഭാവി, ലക്ഷദ്വീപിലെ ഈ മനുഷ്യരെയും ഇന്ന് ആശങ്കയിലാഴ്ത്തുന്നുണ്ട്. ചില ദ്വീപ് ജീവിതക്കാഴ്ചകൾ


ദ്വീപിൽ ഏറ്റവും നന്നായി വിളയുന്നത് തെങ്ങാണ്. ചകിരിനാര് പിരിച്ചുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ദ്വീപിന്റെ സവിശേഷതയാണ്. എന്നാൽ, തദ്ദേശീയ ഉൽപ്പന്നങ്ങളുടെ സംഭരണത്തിനും സംരംഭകത്വത്തിനും ഫലപ്രദമായ പദ്ധതികളില്ല.

കടലിനോട് ഒട്ടിച്ചേർന്നതാണ് ദ്വീപുനിവാസികളുടെ ജീവിതം. ഇവരുടെ വിയർപ്പിൽ കുതിർന്നതാണ് ഈ തീരവും.

ദ്വീപിലേക്ക് ഒരു ബോട്ടുയാത്ര

ദ്വീപിന്റെ കവാടം

ദ്വീപുനിവാസികളുടെ പ്രധാന തൊഴിലുകളിൽ ഒന്നാണ് മൃഗപരിപാലനം. സർക്കാർ ഡയറി ഫാമുകൾ പൂട്ടാനുള്ള പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് ഇവരുടെ ജീവിതമാർഗം ഇല്ലാതാക്കും.

ദ്വീപിലെ ശാന്തമായ ഒരു തീരം

ദ്വീപിൽനിന്നുള്ള കാഴ്ച

കടലോരത്ത് ഒരു സ്‌നേഹനിമിഷം

തീരത്തടിഞ്ഞ പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങൾ

തദ്ദേശീയ രീതികളിലൂടെയാണ് ദ്വീപുകാർ മത്സ്യബന്ധനം നടത്തുന്നത്. അതുകൊണ്ടുതന്നെ, മത്സ്യസമ്പത്തിന്റെ ആവാസവ്യവസ്ഥക്ക് ഇത് ഭീഷണിയാകുന്നില്ല.

ദ്വീപുവാസികൾ മീൻ പിടിക്കുന്നത് ആവശ്യത്തിനുമാത്രം. കൂടുതൽ വരുന്നത് സംസ്‌കരിക്കാൻ തീരത്തെ ഷെഡ്ഡുകളിലേക്ക് മാറ്റും. ഈ ഷെഡ്ഡുകളാണ് ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റർ ഇടപെട്ട് പൊളിച്ചത്.


ബിജു ഇബ്രാഹിം

​ ഫോ​ട്ടോഗ്രാഫർ, യാത്രികൻ മ‍ട്ടാഞ്ചേരിയിലെ ഒരു നിശ്ചിത ഭൂപരിധിക്കുള്ളിൽ ജീവിക്കുന്ന വിവിധ കുടിയേറ്റ വിഭാ​ഗങ്ങളുടെ ജീവിതവും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അതുവഴി മട്ടാഞ്ചേരിയുടെ സാമൂഹിക സവിശേഷതകളെയും സമ​ഗ്രമായി അടയാളപ്പെടുത്തിയ ട്രാൻസെന്റൻസ് എന്ന ബിജു ഇബ്രാഹിമിന്റെ ഫോട്ടോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments