യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂൺ 16ന് നടപ്പാക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലും അവരുടെ മോചനത്തിനായി പല തലങ്ങളിൽ നിരന്തര ശ്രമങ്ങൾ നടക്കുകയാണ്. വധശിക്ഷയിൽ നിന്ന് ഇളവു ലഭിക്കാനുള്ള സാധ്യതയെക്കുറിച്ചും മോചനത്തിനായുള്ള ശ്രമങ്ങളെക്കുറിച്ചും സംസാരിക്കുന്നു, യെമനിൽ പ്രവാസിയായിരുന്ന ലോകകേരള സഭാ അംഗം സജീവ് കുമാർ. പ്രവാസി സംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റായ അദ്ദേഹം നിമിഷപ്രിയയുടെ മോചനത്തിനായുള്ള ആക്ഷൻ കൗൺസിലിന്റെ കോർ കമ്മിറ്റി അംഗമാണ്.
