നീതിന്യായത്തിന്റെ അനീതി നിറഞ്ഞ നടത്തിപ്പിന്നിരയായി വർഷങ്ങൾ അഴിക്കുള്ളിൽ ഇല്ലാതായിപ്പോകുന്ന അനവധി മനുഷ്യരിൽ ഒരാളാണ് ജ്യേതികുമാർ. ഒടുവിൽ, തടവിൽനിന്ന് പുറത്തിറങ്ങിയാലും ഇവർ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും. ജ്യോതികുമാറിന് തടവറയിൽ നഷ്ടമായ വർഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നമ്മുടെ ഒരു സംവിധാനവും മുന്നോട്ടുവരില്ല. അതുകൊണ്ടുതന്നെ അവ നഷ്ടപരിഹാരം അസാധ്യമായ അനീതിയുടെ രൂപത്തിൽ അനന്തമായി തുടരും. സാധാരണ മനുഷ്യരോട് നിയമവും അതിന്റെ സംവിധാനങ്ങളും പുലർത്തുന്ന ക്രിമിനലിസത്തിന്റെ പ്രതീകമാണ് ജ്യോതികുമാർ.