പങ്കജ കസ്തൂരിയുടെ
മരുന്നു പരസ്യത്തിനെതിരെ നടപടി;
റൂൾ 170 പ്രകാരമുള്ള രാജ്യത്തെ ആദ്യ പരാതി, ​നടപടി

ആയുർവേദ മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിന് പങ്കജ കസ്തൂരിക്കെതിരെ നടപടി. ആയുർവേദ മരുന്നുകളുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള റൂൾ 170 പ്രകാരം, രാജ്യത്ത് ആദ്യമായാണ് ഒരു ആയുർവേദ മരുന്നുകമ്പനിക്കെതിരെ പരാതി നൽകുന്നതും നടപടിയുണ്ടാകുന്നതും.

News Desk

യുർവേദ മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിന് പങ്കജ കസ്തൂരിക്കെതിരെ നടപടി. വിവരാവകാശപ്രവർത്തകനും പതഞ്ജലി അടക്കമുള്ള ആയുർവേദ കമ്പനികളുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ തുടർച്ചയായി നിയമപോരാട്ടം നടത്തുകയും ചെയ്യുന്ന ഡോ. കെ.വി. ബാബു നൽകിയ പരാതിയിലാണ് കേരള ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) അന്വേഷണം നടത്തി പങ്കജ കസ്തൂരി ഹെർബൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ശക്തമായ മുന്നറിയിപ്പ് നൽകിയത്.

ഇനി ഇത്തരം നിയമലംഘനമുണ്ടായാൽ, മരുന്നിന്റെ നിർമാണാനുമതി റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിയെടുക്കുമെന്ന് താക്കീത് നൽകിയതായി ഡ്രഗ്‌സ് കൺട്രോളർ ഉത്തരവിൽ പറയുന്നു. ആയുർവേദ മരുന്നുകളുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള റൂൾ 170 പ്രകാരം, രാജ്യത്ത് ആദ്യമായാണ് ഒരു ആയുർവേദ മരുന്നുകമ്പനിക്കെതിരെ പരാതി നൽകുന്നതും നടപടിയുണ്ടാകുന്നതും.

റൂൾ 170-യെ ചോദ്യം ചെയ്ത് കഴിഞ്ഞ 14ന് 10 മരുന്നുകമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അവർക്ക് സ്റ്റേ കിട്ടിയിട്ടില്ല.

മലയാള മനോരമ പത്രത്തിൽ കഴിഞ്ഞ ജനുവരിയിലാണ് പങ്കജ കസ്തൂരിയുടെ ഓർത്തോ ഹെർബ് എന്ന മരുന്നിന്റെ പരസ്യം വന്നത്. പത്തനംതിട്ട കോന്നി പഞ്ചായത്ത് അംഗമായിരുന്ന 71 വയസ്സുള്ള ഏലിയാമ്മ വർഗീസിന്റെ ചിത്രവും അവരുടെ അനുഭവമെന്ന മട്ടിലുള്ള ടെക്‌സ്റ്റുമായാണ് പരസ്യം വന്നത്. പരസ്യത്തിന് സ്‌റ്റേറ്റ് ഡ്രഗ്‌സ് (ആയുർവേദം) അതോറിറ്റിയുടെ അനുമതിയുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡ്രഗ്‌സ് കൺട്രോളറുടെ ഉത്തരവിൽ പറയുന്നു. ഈ പരസ്യം പിൻവലിക്കുന്നതായും മുൻകൂർ അനുമതി നേടിയ ശേഷമേ ഇനി പരസ്യങ്ങൾ നൽകൂ എന്നും പങ്കജ കസ്തൂരി ഡ്രഗ്‌സ് കൺട്രോളർക്ക് നൽകിയ വിശദീകരണത്തിൽ ഉറപ്പുനൽകി.

മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച പങ്കജ കസ്തൂരിയുടെ ഈ മരുന്നുപരസ്യത്തിനെതിരെയാണ് കേരള ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) നടപടിയെടുത്തത്.
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച പങ്കജ കസ്തൂരിയുടെ ഈ മരുന്നുപരസ്യത്തിനെതിരെയാണ് കേരള ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) നടപടിയെടുത്തത്.

ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനാണ്, 1945-ലെ Drugs and Cosmetics Rules-ൽ റൂൾ 170 എന്ന വ്യവസ്ഥ കൂട്ടിച്ചേർത്തത്. ഇതനുസരിച്ച് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അംഗീകാരമില്ലാതെയും പ്രത്യേകമായ തിരിച്ചറിൽ നമ്പറില്ലാതെയും മരുന്നുകളുടെ പരസ്യങ്ങൾ പാടില്ല. റൂൾ 170 അനുസരിച്ച് മരുന്നു പരസ്യങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന ഡോ. കെ.വി. ബാബു, ഈ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ട്രൂകോപ്പി തിങ്കുമായി സംസാരിക്കുന്നു:

‘‘2018 മാർച്ചിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ, ആയുർവേദ മരുന്നുകളുടെ തെറ്റിധരിപ്പിക്കുന്ന മരുന്നുകളുടെ പരസ്യങ്ങൾ നിയന്ത്രിക്കാനുള്ള ശക്തമായ നിയമം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും ആയുഷ് മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് 2018 ഡിസംബർ 24ന് റൂൾ 170 എന്ന സെക്ഷൻ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് ആക്റ്റിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ആയുഷ് മരുന്നുകമ്പനികളുടെ സംഘടന 2019 ജനുവരിയിൽ ഡൽഹി ഹൈക്കോടതിയിലും ഫെബ്രുവരിയിൽ മുംബൈ ഹൈക്കോടതിയിൽനിന്നും ഇതിനെതിരെ സ്‌റ്റേ വാങ്ങി. ഇതിനിടെ, 2023 ആഗസ്റ്റിൽ കേന്ദ്ര ആയുഷ് മന്ത്രാലയം റൂൾ 170 പിൻവലിക്കാൻ തീരുമാനിച്ചു. ഈ സമയത്താണ്, തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് പതഞ്ജലി ആയുർവേദിക്‌സിനെതിരെ ഐ.എം.എ നൽകിയ കേസ് സുപ്രീംകോടതിയിൽ പരിഗണനയ്ക്കു വന്നത്. ഇത്തരം പരസ്യങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയം പരിഗണിച്ചപ്പോൾ റൂൾ 170-ന്റെ ഇപ്പോഴത്തെ സ്ഥിതി വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാറിനോട് കോടതി നിർദേശിച്ചു. എന്നാൽ, റൂൾ 170 പിൻവലിച്ചു എന്ന സത്യവാങ്മൂലമാണ് നൽകിയത്. ഇത് കോടതിയെ ചൊടിപ്പിച്ചു. ആഗസ്റ്റ് 27-ലെ ഹിംയറിംഗിൽ കേന്ദ്ര സർക്കാറിന്റെ ഈ തീരുമാനം കോടതി സ്‌റ്റേ ചെയ്യുകയും റൂൾ 170 പുനഃസ്ഥാപിക്കുകയും ചെയ്തു. അതനുസരിച്ച്, ആയുർവേദ മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് സ്‌റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിയുടെ അപ്രൂവൽ വേണമെന്നായി. 2022 ഒക്‌ടോബർ മുതൽ പങ്കജ കസ്തൂരിയുടെ മരുന്നുകളുടെ പരസ്യങ്ങൾക്കെതിരെ എന്റെ പരാതികൾസ്‌റ്റേറ്റ് ലൈസൻസിങ് അതോറിറ്റിയിലുണ്ട്. അതിൽ നടപടിയുണ്ടായിരുന്നില്ല. പരസ്യങ്ങളിൽ ഡ്രഗ്‌സ് ആന്റ് മാജിക് റമഡീസ് ആക്റ്റിന്റെ (Drugs and Magic Remedies -Objectionable Advertisement- Act, 1954) കൃത്യമായ ലംഘനം ഇല്ല എന്നു പറഞ്ഞാണ് നടപടി നീട്ടിക്കൊണ്ടുപോയത്. അതിനിടയിലാണ് 2025 ജനുവരിയിൽ മലയാള മനോരമയിൽ പങ്കജ കസ്തൂരിയുടെ പരസ്യം വന്നത്. ഏത് ആയുർവേദ മരുന്നിന്റെയും പരസ്യത്തിന് അപ്രൂവൽ വേണമെന്ന വ്യവസ്ഥയനുസരിച്ച് ഞാൻ ഫെബ്രുവരി 11ന് സ്‌റ്റേറ്റ് ലൈസൻസിങ് അതോറിറ്റിയ്ക്ക് പരാതി കൊടുത്തു. കേരള സ്‌റ്റേറ്റ് ലൈസൻസിങ് അതോറിറ്റിയുടെ മെയ് എട്ടിന്റെ ഉത്തരവിൽ പറയുന്നത്, പങ്കജ് കസ്തൂരിയ്ക്ക് താക്കീത് നൽകാൻ തീരുമാനിച്ചു എന്നും ഇനി മുതൽ അപ്രൂവലില്ലാതെ പരസ്യം ചെയ്യില്ല എന്ന് കമ്പനി സമ്മതിച്ചു എന്നുമാണ്. റൂൾ 170 പ്രായോഗികമായി 2018 ഡിസംബർ 24ന് ഗസറ്റിൽവിജ്ഞാപനം ചെയ്തുവെങ്കിലും അത് പ്രാബല്യത്തിൽവന്നത് 2024 ആഗസ്റ്റ് 27-ലെ സുപ്രീംകോടതി വിധിയെ തുടർന്നാണ്. അതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി വന്ന പരാതിയും നടപടിയും പങ്കജ് കസ്തൂരിയുടെ പരസ്യത്തിനെതിരെയുള്ളതാണ് എന്നതാണ് ഇതിന്റെ പ്രാധാന്യം''- ഡോ. കെ.വി. ബാബു പറഞ്ഞു.

ഡോ. കെ.വി. ബാബു
ഡോ. കെ.വി. ബാബു

തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് നിരോധനമേർപ്പെടുത്തുന്ന റൂൾ 170 പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ 2024-ൽ സുപ്രീംകോടതി നിശിതമായി വിമർശിച്ചിരുന്നു: ''ഇത് അമ്പരപ്പിക്കുന്ന തീരുമാനമാണ്. നിങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവുതന്നെയാണ് ലംഘിക്കുന്നത്'' എന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്‌ലി പറഞ്ഞത്.

2018 മാർച്ചിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലും തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരായ കേന്ദ്ര ആരോഗ്യ- ആയുഷ് മന്ത്രാലയങ്ങളുടെ മെല്ലെപ്പോക്കിനെ വിമർശിച്ചിരുന്നു.

തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് നിരോധനമേർപ്പെടുത്തുന്ന റൂൾ 170 പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ 2024-ൽ സുപ്രീംകോടതി നിശിതമായി വിമർശിച്ചിരുന്നു

റൂൾ 170-യെ ചോദ്യം ചെയ്ത് കഴിഞ്ഞ 14ന് 10 മരുന്നുകമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അവർക്ക് സ്റ്റേ കിട്ടിയിട്ടില്ല.

Drugs and Magic Remedies (Objectionable Advertisement) Act നടപ്പാക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതി കഴിഞ്ഞ മാർച്ച് 26ന് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരസ്യങ്ങളെക്കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഓരോ സംസ്ഥാനവും അത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നൽകിക്കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് ഒന്നിന് ഇതിന്മേൽ വാദം കേൾക്കും.

സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ പരസ്യം പ്രസിദ്ധീകരിച്ചതിന് പങ്കജ കസ്തൂരിക്കെതിരെ നടപടിയെടുത്തതായി വ്യക്തമാക്കുന്ന ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ ഉത്തരവ്.
സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ പരസ്യം പ്രസിദ്ധീകരിച്ചതിന് പങ്കജ കസ്തൂരിക്കെതിരെ നടപടിയെടുത്തതായി വ്യക്തമാക്കുന്ന ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ ഉത്തരവ്.
ആയുർവേദ മരുന്നുകളുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള റൂൾ 170 എന്ന സെക്ഷൻ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് ആക്റ്റിൽ ഉൾപ്പെടുത്തിയതിന്റെ ഗസറ്റ് വിജ്ഞാപനം (2018 ഡിസംബർ 24).
ആയുർവേദ മരുന്നുകളുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള റൂൾ 170 എന്ന സെക്ഷൻ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് ആക്റ്റിൽ ഉൾപ്പെടുത്തിയതിന്റെ ഗസറ്റ് വിജ്ഞാപനം (2018 ഡിസംബർ 24).
ആയുർവേദ മരുന്നുകളുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള റൂൾ 170 പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽനിന്ന്.
ആയുർവേദ മരുന്നുകളുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള റൂൾ 170 പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽനിന്ന്.

Comments