ഇന്നു മുതൽ ഏഴു ദിവസം രാത്രി ഒമ്പത് മുതൽ ഒമ്പതര വരെയുള്ള ഡിജിറ്റൽ മൗനത്തിൽ ഞാനും പങ്കാളിയാവുകയാണ്.
ഗാസ നമ്മുടെയെല്ലാം ആത്മാവിൽ ഒരു വലിയ മുറിവായിട്ട് ഒട്ടേറെ സമയമായി. ഓരോ ദിവസവും സഹിക്കാൻ കഴിയാത്ത വാർത്തകളാണ് അവിടെ നിന്നു വരുന്നത്. ചോരയൊലിക്കുന്ന കുഞ്ഞുങ്ങൾ, കുഞ്ഞുങ്ങളെയും കൊണ്ട് ഓടുന്ന അമ്മമാരും അച്ഛന്മാരും, തകർന്നുവീഴുന്ന ആശുപത്രികളും സ്‌കൂളുകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ. ഇങ്ങനെ തികച്ചും, ‘കൂടുതകർന്ന കിളിയെ പോലെ, നാരുകൾ തേടി പറക്കുന്നവൾ’ എന്ന് ഗാസയിലെ അമ്മയെ കുറിച്ച് എന്നെക്കൊണ്ട് എഴുതിക്കും വിധം അതിഭീഷണമാണ് അവിടുത്തെ അവസ്ഥ, അവിടുത്തെ പട്ടിണി, അവിടുത്തെ നിരന്തരമായ നശീകരണം, പുറത്തും അകത്തുമുള്ള തകർച്ച, എല്ലാം.
അതുകൊണ്ട് ചെറിയ പ്രതിഷേധ പ്രതീകം എന്ന നിലയിൽ ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് ഞാനും ഡിജിറ്റൽ മൗനത്തിൽ പങ്കാളിയാവുകയാണ്. അര മണിക്കൂർ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഓഫ് ചെയ്ത് ഞാൻ അതിൽ പങ്കാളിയാകുന്നു. ഇതെങ്കിലും, ഇസ്രായേലിന്റെയും അമേരിക്കയുടെയും യുദ്ധപക്ഷത്ത് നിൽക്കുന്ന എല്ലാ മനുഷ്യരുടെയും കണ്ണ് തുറപ്പിക്കട്ടെ എന്ന ആഗ്രഹമാണ് എനിക്കുള്ളത്.