സായിബാബ മരിച്ചു,
അതിനുമുമ്പേ നമ്മളും

കെട്ടുകഥകളും നിയമം പാലിക്കാത്ത അന്വേഷണ രീതികളും കള്ളത്തെളിവുകളും കൂട്ടിക്കലർത്തിയ, നീതിനടത്തിപ്പിന്റെ സാമാന്യതത്വങ്ങളെപ്പോലും കൊഞ്ഞനം കുത്തുന്ന കുറ്റപത്രവും ശിക്ഷാവിധിയുമാണ് പ്രൊഫ. ജി.എൻ. സായിബാബക്കെതിരായ കേസിലുണ്ടായത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയിലെ മനുഷ്യാവകാശ രാഷ്ട്രീയ പ്രവർത്തനം അസാധ്യമായൊരു സാമൂഹ്യപ്രക്രിയയായി മാറുകയാണ് എന്ന ആശങ്ക പങ്കിടുകയാണ്, പ്രമോദ് പുഴങ്കര.

സായിബാബ മരിച്ചു എന്നത് ഇന്ത്യയിലൊരു വാർത്തയല്ല. സായിബാബ മരിക്കാതിരിക്കുമ്പോഴാണ് അത് വാർത്തയാവുന്നത്.

പ്രൊഫ. ജി.എൻ. സായിബാബയെന്ന (Prof. GN Saibaba) മനുഷ്യൻ, ഇന്ത്യൻ ഭരണകൂടം ഈ നാട്ടിലെ ദരിദ്രരും ചൂഷിതരുമായ കോടിക്കണക്കിന് മനുഷ്യർക്കുനേരെ നടത്തുന്ന യുദ്ധത്തിലെ മറ്റൊരു രക്തസാക്ഷിയാണ്. സ്വന്തം ജനതക്കുനേരെ യുദ്ധം പ്രഖ്യാപിച്ച ഇന്ത്യയിലെ ഭരണകൂട- കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ മറച്ചുപിടിക്കാത്ത ആക്രമണത്തിന്റെ അലർച്ചയാണ് സായിബാബയുടെ മരണം. കോർപ്പറേറ്റുകളുടെയും ഭരണകൂടത്തിന്റെയും ചൂഷണത്തിനും വേട്ടയ്ക്കും ഇരകളായി, അവരുടെ ലാഭത്തിനും അധികാരപ്രയോഗത്തിനും കരുക്കളാകാൻ വേണ്ടി മാത്രം ജീവിച്ചുപോകുന്ന, സ്വന്തം നിഴലുകളോടുപോലും പരാതി പറയാൻ കഴിയാത്തവണ്ണം അടിച്ചമർത്തപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരുടെ നിലവിളി കൂടിയാണ് സായിബാബയുടെ മരണം.

ഇന്ത്യയിലെ തടവറകളെന്ന നരകങ്ങളിൽ പൂട്ടിയിട്ട നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകർക്ക് ഭരണകൂടം കരുതിവെച്ച ഭാവിയാണ് സായിബാബയുടെ മരണം
ഇന്ത്യയിലെ തടവറകളെന്ന നരകങ്ങളിൽ പൂട്ടിയിട്ട നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകർക്ക് ഭരണകൂടം കരുതിവെച്ച ഭാവിയാണ് സായിബാബയുടെ മരണം

ഇന്ത്യയിലെ തടവറകളെന്ന നരകങ്ങളിൽ പൂട്ടിയിട്ട നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകർക്ക് ഭരണകൂടം കരുതിവെച്ച ഭാവിയാണ് സായിബാബയുടെ മരണം. ഒരു ദശാബ്ദം നീണ്ട അന്യായ തടവിനൊടുവിൽ മരണത്തിന്റെ തിയ്യതി മാത്രം കുറിക്കാൻ ബാക്കിവെച്ചു പുറത്തുവരേണ്ടി വന്ന സായിബാബ എന്റെയും നിങ്ങളുടെയും നിശ്ശബ്ദതയുടെ ശ്വാസം മുട്ടലിലാണ് മരിച്ചത്. ജനാധിപത്യവും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളുമൊക്കെ ഊഴം കാത്തുനിൽക്കുന്ന ഗാസ് ചേമ്പറുകൾക്കരികിലൂടെ അത് കണ്ടില്ലെന്ന് നടിച്ചും കാണാതെയും തിരക്കുപിടിച്ചുപായുന്ന മനുഷ്യരുടെ ഇടയിലൂടെയാണ് സായിബാബയുടെ മരണം കടന്നുപോകുന്നത്.

കേവലമൊരു അന്യായതടവായിരുന്നില്ല സായിബാബയുടേത്. ഇന്ത്യൻ ഭരണകൂടം ഇന്ത്യയിലെ ആദിവാസികളടക്കമുള്ള, ജീവനോപാധികളും ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കപ്പെടുന്ന ദരിദ്രരും സാധാരണക്കാരുമായ മനുഷ്യർക്കുനേരെ നടത്തുന്ന യുദ്ധത്തിലാണ് സായിബാബ തടവിലായത്. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ സായിബാബ ഏർപ്പെട്ടിരുന്നില്ല. ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യർക്ക് വിശക്കുന്നു എന്നും അവർക്ക് തൊഴിലില്ല എന്നും അവരുടെ ഉപജീവനോപാധികൾ ഇല്ലാതാക്കപ്പെടുന്നു എന്നും വിഭവസ്രോതസ്സുകൾക്ക് മുകളിലുള്ള അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾവരെ കോർപ്പറേറ്റ്, ഭരണകൂട കൂട്ടുകെട്ട് കൊള്ളയടിക്കുകയാണെന്നും പറഞ്ഞുകൊണ്ടേയിരുന്നു എന്നായിരുന്നു സായിബാബയുടെ മുകളിൽ ഭരണകൂടം കണ്ടെത്തിയ കുറ്റം.

പ്രാകൃതമായ പീഡനമുറകളുടെ മറ്റൊരു പതിപ്പായ ജയിലിലെ  ‘അണ്ഡ സെല്ലി’ൽ കൂടുതൽ ക്രൂരമായ പീഡനങ്ങളായിരുന്നു പ്രൊഫ. ജി.എൻ സായി ബാബക്ക് നേരിടേണ്ടിവന്നത്. Photo / Canva
പ്രാകൃതമായ പീഡനമുറകളുടെ മറ്റൊരു പതിപ്പായ ജയിലിലെ ‘അണ്ഡ സെല്ലി’ൽ കൂടുതൽ ക്രൂരമായ പീഡനങ്ങളായിരുന്നു പ്രൊഫ. ജി.എൻ സായി ബാബക്ക് നേരിടേണ്ടിവന്നത്. Photo / Canva

അങ്ങനെ പറയുന്ന നൂറുകണക്കിന് മനുഷ്യർക്ക് വിധിച്ചതാണ് സായിബാബയ്ക്കും നൽകിയത്. തടവും മരണവും. ശബ്ദം മോഷ്ടിക്കപ്പെട്ടൊരു ഭാഷയിലെ മുദ്രാവാക്യങ്ങളാണ് സായിബാബ ഉറക്കെ വിളിച്ചത്. ജനാധിപത്യാവകാശങ്ങളുടെയും നീതിയുടെയും ഭാഷതന്നെ ഇല്ലാതാകുന്നൊരു രാജ്യത്തിൽ സായിബാബയുടെ മരണം ഏതു ഭാഷയിലാണ് നമ്മളോട് ഉണരാൻ പറയുന്നത്?

ഒരുതരത്തിൽ നോക്കിയാൽ സായിബാബയുടെ തടവും അനുബന്ധ പ്രശ്നങ്ങളും സമാനമായ രീതിയിൽ ഇന്ത്യൻ ഭരണകൂടം പീഡിപ്പിക്കുന്ന മറ്റ് നിരവധി രാഷ്ട്രീയ തടവുകാരുടെ പ്രശ്നങ്ങളെക്കാളും മാധ്യമശ്രദ്ധ കിട്ടിയ ഒന്നാണ്. അതുകൊണ്ട് സായിബാബയ്ക്ക് വ്യക്തിപരമായി എന്തെങ്കിലും ആനുകൂല്യം കിട്ടിയില്ലെന്നത് വേറെ കാര്യം. അങ്ങനെ കിട്ടിയില്ല എന്നുമാത്രമല്ല, ഓരോ തവണയും സായിബാബയുടെ പ്രശ്നം സർക്കാരിനെ ഉത്തരങ്ങൾ നൽകാൻ നിർബന്ധിതമാക്കുമ്പോഴും പ്രാകൃതമായ പീഡനമുറകളുടെ മറ്റൊരു പതിപ്പായ ജയിലിലെ ‘അണ്ഡ സെല്ലി’ൽ കൂടുതൽ ക്രൂരമായ പീഡനങ്ങളായിരുന്നു അയാൾക്ക് നേരിടേണ്ടിവന്നത്.

UAPA എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിന്റെ പിൻബലത്തോടെ മോദി സർക്കാർ പൗരസമൂഹത്തിനുമുകളിൽ ആക്രമണം തുടങ്ങിയത് ശത്രുനിർമ്മിതിയുടെ പ്രചാരണാഖ്യാനത്തിനൊപ്പമാണ്.
UAPA എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിന്റെ പിൻബലത്തോടെ മോദി സർക്കാർ പൗരസമൂഹത്തിനുമുകളിൽ ആക്രമണം തുടങ്ങിയത് ശത്രുനിർമ്മിതിയുടെ പ്രചാരണാഖ്യാനത്തിനൊപ്പമാണ്.

ഒന്നും രണ്ടുമല്ല, നീണ്ട പത്തു വർഷമാണ് (2014-മെയിലാണ് സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്) സായിബാബ തടവിൽക്കിടന്നത്. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തിൽ അയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. എന്നിട്ടും ഒരുവിധേനയും സായിബാബ തടവിന് പുറത്തുവരരുതെന്ന് ഭരണകൂടത്തിന് നിർബന്ധമുണ്ടായിരുന്നു. അതാകട്ടെ സായിബാബ മോചിതനാകാതിരിക്കാൻ മാത്രമുള്ള വാശിയായിരുന്നില്ല. ‘Urban Naxal’ എന്ന പുതിയ ഭരണകൂട ആഖ്യാനത്തിന്റെ നടത്തിപ്പ് പരിപാടിയുടെ ഭാഗമായിരുന്നു അത്. ഇന്ത്യയിലെ ഭരണകൂട, കോർപ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടാണ് മോദി സർക്കാർ Urban Naxal എന്ന പുതിയ രാഷ്ട്രീയ ശത്രുവിനെ നിർമ്മിക്കാൻ തുടങ്ങിയത്. അതുവരെ ആദിവാസി മേഖലകളിൽ Operation Green Hunt, സൽവാ ജുദും തുടങ്ങി പല തരത്തിൽ നടത്തിയിരുന്ന രാഷ്ട്രീയ അടിച്ചമർത്തലിനെ രാജ്യത്തെ സർവ്വകലാശാലകളിലേക്കും മാധ്യമങ്ങളിലേക്കും ഏതെങ്കിലും തരത്തിൽ രാഷ്ട്രീയചിന്തയുടെ ജനാധിപത്യ പ്രതിരോധശേഷി പ്രകടിപ്പിക്കുന്ന ബുദ്ധിജീവികളിലേക്കും വ്യാപിപ്പിക്കാനുള്ള പരിപാടിയായിരുന്നു ഇപ്പോഴും തുടരുന്ന ഈ urban naxal ശത്രുനിർമ്മാണ പദ്ധതി. UAPA (Unlawful Activities (Prevention) Act, 1967) എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിന്റെ പിൻബലത്തോടെ മോദി സർക്കാർ പൗരസമൂഹത്തിനുമുകളിൽ ആക്രമണം തുടങ്ങിയത് ഈ ശത്രുനിർമ്മിതിയുടെ പ്രചാരണാഖ്യാനത്തിനൊപ്പമാണ്.

യാതൊരു വിധത്തിലുള്ള വിശ്വസനീയ തെളിവുകളുമില്ലാതെ, 24 സാക്ഷികളിൽ 23 പേരും പൊലീസ് സാക്ഷികളായിരുന്ന ഒരു കേസിലാണ് വിചാരണകോടതി സായിബാബ, മഹേഷ് ടിർക്കി, പാണ്ഡു പോറ നരോട്ടെ, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിർക്കി എന്നിവരെ ശിക്ഷിച്ചത്.

അതോടെ, ഇന്ത്യയിലെ ദുർഘട വനമേഖലകളിൽ സർക്കാർ സംവിധാനങ്ങൾക്ക് പുറത്തുനിന്നുകൊണ്ട് നടത്തുന്ന ഒരു ദുർബ്ബല സായുധ പോരാട്ടം എന്ന നിലയിൽനിന്ന് ഇന്ത്യയിലെ ഏത് നഗരത്തിലും സർവ്വകലാശാലയിലെ മാധ്യമ സ്ഥാപനത്തിലും ബൗദ്ധിക സംവാദങ്ങളുടെ ഏത് പൊതുമണ്ഡലത്തിലും കണ്ടെത്താവുന്നൊരു രാജ്യസുരക്ഷാഭീഷണിയായി മാവോവാദവും നക്സലിസവും മാറി. അത് മാത്രമല്ല, Urban Naxal എന്ന ചാപ്പ ജനാധിപത്യ രാഷ്ട്രീയം സംസാരിക്കുന്ന, ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കും കോർപ്പറേറ്റുകൾക്കും എതിരെ സംസാരിക്കുന്ന ആർക്കുമെതിരെ പ്രയോഗിക്കാവുന്ന ഒന്നായി മാറി. കോൺഗ്രസ് പാർട്ടിയെ നിയന്ത്രിക്കുന്നത് Urban Naxal -കളും മാവോവാദികളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുന്ന വരെയെത്തിനിൽക്കുന്നു അത്.

ഗൗതം അദാനി
ഗൗതം അദാനി

രാജ്യത്ത് കോർപ്പറേറ്റ് കൊള്ളക്കെതിരെ നടക്കുന്ന ഏതു സമരവും മാവോവാദികളുടെ ഗൂഢാലോചനയാണെന്ന് കേന്ദ്ര സർക്കാരും പല സംസ്ഥാന സർക്കാരുകളും നിരന്തരമായി ആരോപിച്ചു. പരിസ്ഥിതി രാഷ്ട്രീയം, സ്ത്രീ വിമോചന രാഷ്ട്രീയം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സമരധാരകൾ എന്നിവയെയെല്ലാം ദേശവിരുദ്ധ Urban Naxal സംഘങ്ങളാക്കി ചിത്രീകരിച്ചു. കോർപ്പറേറ്റുകൾ കാടും കടലും ആകാശവും തട്ടിയെടുക്കുന്ന ആശ്രിത മുതലാളിത്തത്തിന്റെ (Crony Capitalism) തേർവാഴ്ചക്കെതിരെ ഇരകളാക്കപ്പെടുന്ന മനുഷ്യർ നടത്തുന്ന ഏതൊരു ചെറുത്തുനിൽപ്പും മാവോവാദികളുടെയും Urban Naxal- കളുടെയും ഗൂഢാലോചനയും നുഴഞ്ഞുകയറ്റവുമായി ചിത്രീകരിക്കപ്പെട്ടു. പൊതുസമൂഹത്തിന് മുഴുവൻ അവകാശവും അധികാരവുമുള്ള പ്രാഥമിക പ്രകൃതിവിഭവങ്ങളും വിഭവ സ്രോതസ്സുകളും കടുത്ത ഭരണകൂട ഹിംസയുടെ സഹായത്തോടെ കോർപ്പറേറ്റുകൾ കൊള്ളയടിക്കുന്നതിനെതിരായ ഏതു രാഷ്ട്രീയ പ്രതിഷേധവും ദേശവിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടു.

അദാനിക്ക് കേരളത്തിന്റെ തെക്കേ കടൽത്തീരവും വിഴിഞ്ഞം തുറമുഖവും സൗജന്യമായി കൊടുക്കുന്ന മട്ടിൽ ഉണ്ടാക്കിയ ഒരു പദ്ധതിക്കെതിരെ സംസാരിക്കുന്നവരെയും അതുവഴി ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെയും മാവോവാദി ഗൂഢാലോചനയിൽ പങ്കാളികളാക്കി ആരോപണമുന്നയിച്ചത് കേരളത്തിൽ ഇടതുമുന്നണി സർക്കാരും സി.പി.എം നേതൃത്വവുമായിരുന്നു. കോർപ്പറേറ്റ് കൊള്ളയുടെ കങ്കാണികൾക്കായി നിർമ്മിച്ചിറക്കിയ ആയുധമായിരുന്നു Urban Naxal എന്ന ‘ദേശവിരുദ്ധ ശത്രു’. സായിബാബയെ തടവിലിട്ടത് ഈ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ്. ഭീമ കൊറേഗാവ് കേസിലടക്കം നിരവധി മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും തടവിൽക്കിടക്കുന്നതും ഇങ്ങനെയാണ്. ഇനിയും തടവിലാകാതെ പൊതുസമൂഹത്തിൽ നിന്നുകൊണ്ട് ഫാഷിസ്റ്റ് ഭരണകൂട- കോർപ്പറേറ്റ് ആക്രമണത്തിനെതിരെ ശബ്ദമുയർത്തുന്ന മനുഷ്യർക്കുള്ള മുന്നറിയിപ്പായിരുന്നു സായിബാബയോട് കാണിച്ച മനുഷ്യത്വരഹിതമായ ക്രൂരത. ഒരടി മുന്നോട്ട് നീങ്ങാൻ പരസഹായം വേണ്ടിവരുന്നൊരു മനുഷ്യനോട് അയാളുടെ രാഷ്ട്രീയത്തിന്റെ പേരിൽ ഞങ്ങളിതു ചെയ്യുമെങ്കിൽ നിങ്ങളൊന്നും ഒരു നീതിയും കരുണയും പ്രതീക്ഷിക്കേണ്ടതില്ല എന്ന മുന്നറിയിപ്പ്.

സായിബാബയുടെ തൊഴിൽ മേഖലയും അയാളുടെ ദൽഹി ജീവിതവും കൊണ്ടുണ്ടായ സാമൂഹ്യചുറ്റുപാടിൽ നിന്നാണ് ആ തടവും മരണവും ഒരു വലിയ വാർത്തയായി നമ്മെ തേടിയെത്തിയത്.
സായിബാബയുടെ തൊഴിൽ മേഖലയും അയാളുടെ ദൽഹി ജീവിതവും കൊണ്ടുണ്ടായ സാമൂഹ്യചുറ്റുപാടിൽ നിന്നാണ് ആ തടവും മരണവും ഒരു വലിയ വാർത്തയായി നമ്മെ തേടിയെത്തിയത്.

അതുകൊണ്ടാണ് 90% ത്തിലേറെ അംഗപരിമിതി നേരിടുന്ന സായിബാബ കള്ളക്കേസിൽ വിചാരണ തടവുകാരനായും പിന്നീട് ശിക്ഷിക്കപ്പെട്ടും തടവിൽ കിടന്നത്. ഡൽഹി സർവകലാശാലയിലെ അധ്യാപക ജോലിയും അയാൾക്ക് നഷ്ടമായി. തന്റെ ചക്രകസേരക്കുപുറത്തേക്ക് ചലിക്കാൻ പോലും കഴിയാത്ത സായിബാബയ്ക്ക് വൈദ്യസഹായമോ അവശ്യസൗകര്യങ്ങളോ നൽകാൻ പോലും ഭരണകൂടം വിസമ്മതിച്ചു.
നാവടക്കൂ എന്ന ഭരണകൂടകല്പന കേൾക്കാത്തവരേ, ഇതാ നിങ്ങളുടെ വിധി എന്നായിരുന്നു അണ്ഡ സെല്ലിൽ ചക്രക്കസേര പോലുമില്ലാതെ ഇഴഞ്ഞുനീങ്ങിയ സായിബാബയെ കാണിച്ചുകൊണ്ട് ഭരണകൂടം അട്ടഹസിച്ചത്.

സായിബാബയുടെ തൊഴിൽ മേഖലയും അയാളുടെ ദൽഹി ജീവിതവും കൊണ്ടുണ്ടായ സാമൂഹ്യചുറ്റുപാടിൽ നിന്നാണ് ആ തടവും മരണവും ഒരു വലിയ വാർത്തയായി നമ്മെ തേടിയെത്തിയത്. അതൊന്നുമില്ലാത്ത, പ്രതികളിലൊരാളായ പാണ്ഡു നരോട്ടെ വൈദ്യസഹായം പോലും ലഭിക്കാതെ തടവറയിലെ നരകതുല്യമായ അവസ്ഥകളിൽക്കിടന്ന് രോഗബാധിതനായി മരിച്ചു (2022 ആഗസ്റ്റ്). ഒടുവിൽ, നിയമപ്രക്രിയയെ ദേശീയസുരക്ഷയുടെ വിശുദ്ധ ബലിത്തറകളിൽ ബലികഴിക്കാനാകില്ലെന്ന് നിരീക്ഷിച്ച് വിചാരണക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കിയ ​ബോംബെ ഹൈക്കോടതി (നാഗ്പൂർ ബഞ്ച്) മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.

രാജ്യത്ത് കോർപ്പറേറ്റ് കൊള്ളക്കെതിരെ നടക്കുന്ന ഏതു സമരവും മാവോവാദികളുടെ ഗൂഢാലോചനയാണെന്ന് കേന്ദ്ര സർക്കാരും പല സംസ്ഥാന സർക്കാരുകളും നിരന്തരമായി ആരോപിച്ചു. പരിസ്ഥിതി രാഷ്ട്രീയം, സ്ത്രീ വിമോചന രാഷ്ട്രീയം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സമരധാരകൾ എന്നിവയെയെല്ലാം ദേശവിരുദ്ധ Urban Naxal സംഘങ്ങളാക്കി ചിത്രീകരിച്ചു.

യാതൊരു വിധത്തിലുള്ള വിശ്വസനീയ തെളിവുകളുമില്ലാതെ, 24 സാക്ഷികളിൽ 23 പേരും പൊലീസ് സാക്ഷികളായിരുന്ന ഒരു കേസിലാണ് വിചാരണകോടതി സായിബാബ, മഹേഷ് ടിർക്കി, പാണ്ഡു പോറ നരോട്ടെ, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിർക്കി എന്നിവരെ ശിക്ഷിച്ചത്. UAPA -യിലെ 45 (1) അനുസരിച്ചുള്ള വിചാരണാഅനുമതി ലഭ്യമാക്കുന്നതിൽ നടപടിക്രമങ്ങളും സമയക്രമവും പാലിച്ചില്ല എന്നതിലെ വീഴ്ചകൾ കാണിച്ചാണ് ഹൈക്കോടതി 2022 ഒക്ടോബർ 14-നു വിചാരണ നടപടികളുടെ സാധുതയും ശിക്ഷയും റദ്ദാക്കിയത്.

പാണ്ഡു നരോട്ടെ
പാണ്ഡു നരോട്ടെ

എന്നാൽ തൊട്ടുപിറ്റേന്ന്, അവധിദിനമായ ശനിയാഴ്ച സർക്കാരിന്റെ അപ്പീലിലിൽ അസാധാരണ സിറ്റിംഗ് നടത്തി സുപ്രീംകോടതി ഈ വിധി മരവിപ്പിക്കുകയായിരുന്നു. പിന്നീട് 2023 ജൂണിൽ എല്ലാ വശങ്ങളും പരിശോധിച്ച് (വിചാരണാനുമതിയുടെ സമയക്രമമടക്കം കേസിന്റെ എല്ലാ വശങ്ങളും) ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് കേസ് വീണ്ടും കേൾക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
അതിനെത്തുടർന്ന് നടന്ന നടപടിയിലാണ് ബോംബെ ഹൈക്കോടതി സായിബാബയടക്കമുള്ളവരെ വെറുതെ വിട്ടത്. നേരത്തെ വിചാരണക്കോടതിയുടെ വിചാരണാനുമതിയുടെ നിയമപ്രകാരമുള്ള സാങ്കേതികപ്രശ്നം മാത്രമാണ് ഹൈക്കോടതി നോക്കിയത് എന്നായിരുന്നു സർക്കാരിന്റെ ആരോപണം. യാതൊരടിസ്ഥാനവുമില്ലാതെ കെട്ടിച്ചമച്ച കേസാണ് സായിബാബക്കും മറ്റു പ്രതികൾക്കുമെതിരെ സർക്കാർ ചുമത്തിയതെന്ന് സാമാന്യ നിയമജ്ഞാനമോ നീതിബോധമോ ഉള്ള ആർക്കും മനസിലാകുന്ന തരത്തിലുള്ള ഒരു കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് (UAPA Section 13, 18, 20, 38, 39 IPC 120 B), ഇവർക്ക് ജീവപര്യന്തം തടവ് പോലും കുറഞ്ഞ ശിക്ഷയാണ് എന്ന വേട്ടക്കാരന്റെ ഭാഷയോടെ, സെഷൻസ് കോടതി ശിക്ഷിച്ചത്. ഈ പരാമർശത്തെ ഹൈക്കോടതി വിധിയിൽ കർക്കശമായി വിമർശിക്കുന്നുണ്ട്.

കേസിലെ സാക്ഷികളിൽ 23 പേരിൽ ഒരാളൊഴികെ എല്ലാവരും പൊലീസ് സാക്ഷികളായിരുന്നു. സായിബാബയുടെ വീട്ടിൽനിന്ന്​ കണ്ടെടുത്ത ‘ഇലക്​ട്രോണിക്​ തെളിവുകൾ' പിടിച്ചെടുക്കുന്ന വേളയിൽ സാക്ഷി നിന്ന രണ്ടുപേർ അക്ഷരാഭ്യാസമില്ലാത്ത ഒരാളും സ്ഥലം പൊലീസ് സ്റ്റേഷനിലെ സ്ഥിരം മഹസർ സാക്ഷിയുമായിരുന്നു. എന്നാൽ, ‘കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വളർത്താനും പ്രചരിപ്പിക്കാനും ശ്രമിച്ചു' എന്ന കുറ്റം ചുമത്തി ജീവപര്യന്തം തടവിലിടാൻ കോടതിക്കതൊന്നും തടസമായില്ല. മാവോവാദി രാഷ്ട്രീയ എഴുത്തുകൾ വായിച്ചു എന്നത് എങ്ങനെയാണ് ഒരു രാജ്യവിരുദ്ധ ഭീകരപ്രവർത്തനമാവുക എന്നത് പ്രവർത്തിക്കുന്നതിന് മാത്രമല്ല ചിന്തിക്കുന്നതിനും ശിക്ഷിക്കും എന്നതിന്റെ ഉദാഹരണമാണ്.

സായിബാബയുടെ വിധിയിൽ, അനുമതി നൽകുന്ന സമയക്രമം പാലിക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ ബോംബേ ഹൈക്കോടതി, രൂപേഷ് കേസിലെ കേരള ഹൈക്കോടതി വിധി (2022 മാർച്ച് 17 ) പരാമർശിക്കുന്നുമുണ്ട്. Photo / Bombay Highcourt - Wikipedia
സായിബാബയുടെ വിധിയിൽ, അനുമതി നൽകുന്ന സമയക്രമം പാലിക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ ബോംബേ ഹൈക്കോടതി, രൂപേഷ് കേസിലെ കേരള ഹൈക്കോടതി വിധി (2022 മാർച്ച് 17 ) പരാമർശിക്കുന്നുമുണ്ട്. Photo / Bombay Highcourt - Wikipedia

ഹൈക്കോടതി വിധിയിലെ വളരെ പ്രസക്തമായ ഒരു ഭാഗം UAPA 45(2) വകുപ്പ് സംബന്ധിച്ചുള്ളതാണ്: (Section 45 in The Unlawful Activities -Prevention- Act, 1967): 42 (45 Cognizance of offences - 43).

(1). No court shall take cognizance of any offence (i) under Chapter III without the previous sanction of the Central Government or any officer authorised by the Central Government in this behalf.

(ii) under Chapters IV and VI without the previous sanction of the Central Government or, as the case may be, the State Government, and where such offence is committed against the Government of a foreign country without the previous sanction of the Central Government.

44 (2) Sanction for prosecution under sub-section (1) shall be given within such time as may be prescribed only after considering the report of such authority appointed by the Central Government or, as the case may be, the State Government which shall make an independent review of the evidence gathered in the course of investigation and make a recommendation within such time as may be prescribed to the Central Government or, as the case may be, the State Government.

ഇതിൽ, യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യം ചുമത്തി വിചാരണ നടത്താമോ എന്ന കാര്യത്തിൽ സർക്കാർ നൽകുന്ന അനുമതി സ്വതന്ത്രമായ രീതിയിൽ വിശദമായി പരിശോധിച്ചശേഷം അതിന്റെ സമയക്രമത്തിനുള്ളിലായിരിക്കണം. ഇത്തരം അനുമതി നടപടിക്രമങ്ങളുടെ ലംഘനം ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചു. സമാനരീതിയിൽ മാവോവാദി തടവുകാരനായ രൂപേഷിന്റെ കേസിൽ കേരള ഹൈക്കോടതി മൂന്നു കേസുകളിൽ കുറ്റവിചാരണ റദ്ദാക്കിയത് ഇതിനോട് ചേർത്തുവായിക്കാം.
സായിബാബയുടെ വിധിയിൽ, അനുമതി നൽകുന്ന സമയക്രമം പാലിക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ ബോംബേ ഹൈക്കോടതി, രൂപേഷ് കേസിലെ കേരള ഹൈക്കോടതി വിധി (2022 മാർച്ച് 17 ) പരാമർശിക്കുന്നുമുണ്ട്. എന്നാൽ കേരള ഹൈക്കോടതി വിധിയിലുള്ള, സമയക്രമം ഒരു പരിപൂർണ നിർബന്ധിത വ്യവസ്ഥയായി പാലിക്കണം എന്ന തീർപ്പിനോട് ബോംബെ ഹൈക്കോടതി യോജിച്ചില്ല.

നിരവധി കള്ളക്കേസുകളിലാണ് റോണാ വിത്സനും സുരേന്ദ്ര ഗാഡ്ലിംഗും അടക്കമുള്ള ഭീമ കോറേഗാവ് കേസിലെ പ്രതികളും ഉമർ ഖാലിദ് അടക്കമുള്ള ദൽഹി കലാപക്കേസിലെ പ്രതികളുമൊക്കെ UAPA ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടിരിക്കുന്നത്.

അനുമതി നൽകാനുള്ള സമയക്രമം പാലിക്കാത്തത് കേവലം സാങ്കേതികപ്പിഴവായി കണ്ടാൽ മതിയെന്നും അത് കുറ്റവിചാരണയെ ബാധിക്കേണ്ടതില്ലെന്നും പറഞ്ഞ്​ കേരള സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തെത്തുടർന്ന് പിൻവലിക്കുകയായിരുന്നു.

സായിബാബയെ ശിക്ഷിച്ചതിനുശേഷം അദ്ദേഹത്തിന്റെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിംഗിനെയും എൽഗാർ പരിഷദ് കേസിലുൾപ്പെടുത്തി തടവിലാക്കി. രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായി പ്രവർത്തിച്ചിരുന്ന റോണാ വിത്സൻ, ദൽഹി സർവ്വകലാശാല അധ്യാപകൻ ഹാനി ബാബു, പ്രൊഫ. ഷോമ സെൻ, ഗൗതം നവ്‍ലാഖേ, ആനന്ദ് തെൽതുംബ്ഡെ, വരവര റാവു, അരുൺ ഫെരേര, സുധ ഭരദ്വാജ്, മഹേഷ് റാവുത്, വെർണൻ ഗോൺസാൽവസ്, ജ്യോതി ജഗ്താപ്‌, സാഗർ ഗോർക്കെ തുടങ്ങി നിരവധി പേരെ സായിബാബയുടെ അറസ്റ്റിനും ശിക്ഷയ്ക്കും ശേഷം സർക്കാർ യു.എ.പി.എ ചുമത്തി തടവിലിട്ടു. സമാനമായ കള്ളക്കേസുകളാണ് എല്ലാം.

എന്നാൽ പ്രതിഷേധങ്ങളേയും മനുഷ്യാവകാശ രാഷ്ട്രീയ പ്രവർത്തനത്തേയും പറ്റാവുന്നിടത്തോളം അടിച്ചമർത്തുകയും നിശ്ലബ്ദമാക്കുകയും ചെയ്യുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടത്തിന്, നിരപരാധികളായ മനുഷ്യർ നീണ്ട വർഷങ്ങൾ തടവിൽ കിടന്നതിനുശേഷം കോടതി വെറുതെ വിടുന്നതൊന്നും പ്രശ്‌നമല്ല. അടുത്ത സംഘം രാഷ്ട്രീയഎതിരാളികളെ അവർ തടവിലിട്ടുകഴിഞ്ഞിരിക്കും. അതുകൊണ്ടാണ് ആത്യന്തികമായി യു.എ.പി.എ പോലുള്ള മനുഷ്യാവകാശ ലംഘന, ജനാധിപത്യവിരുദ്ധ നിയമങ്ങൾ എടുത്തുകളയുന്നതിനുവേണ്ടിയുള്ള സമരങ്ങൾ മുന്നോട്ടുപോകണ്ടത്.

തന്റെ ചക്രകസേരക്കുപുറത്തേക്ക് ചലിക്കാൻ പോലും കഴിയാത്ത സായിബാബയ്ക്ക് വൈദ്യസഹായമോ അവശ്യസൗകര്യങ്ങളോ നൽകാൻ പോലും ഭരണകൂടം വിസമ്മതിച്ചു
തന്റെ ചക്രകസേരക്കുപുറത്തേക്ക് ചലിക്കാൻ പോലും കഴിയാത്ത സായിബാബയ്ക്ക് വൈദ്യസഹായമോ അവശ്യസൗകര്യങ്ങളോ നൽകാൻ പോലും ഭരണകൂടം വിസമ്മതിച്ചു

നൂറു കണക്കിന് പൗരരാണ് ഇന്ത്യയിലെ തടവറകളിൽ യു.എ.പി.എ ചുമത്തപ്പെട്ട്​, നിയമവാഴ്ച ഉറപ്പുനൽകുന്ന നടപടിക്രമങ്ങൾപ്പോലും നിഷേധിക്കപ്പെട്ട്​ നരകിക്കുന്നത്. സാധാരണക്കാരും ദരിദ്രരും രാഷ്ട്രീയപ്രവർത്തകരും അധ്യാപകരും എഴുത്തുകാരുമൊക്കെയടങ്ങുന്ന നിരവധിപേർ തടവറയിൽ കിടക്കുമ്പോൾ രാജ്യത്ത് ഇത്തരത്തിലൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം കാലം ആവശ്യപ്പടുന്നതിനേക്കാൾ ദുർബ്ബലമാണെന്നത് പറയാതെ വയ്യ. ദേശീയതലത്തിൽ, യു.എ.പി.എ പോലൊരു ജനാധിപത്യവിരുദ്ധ നിയമത്തിനെതിരായ നിലപാടെടുക്കുമ്പോൾപ്പോലും തങ്ങൾക്ക് അധികാരം കിട്ടിയ കേരളം പോലൊരു സംസ്ഥാനത്ത് യു.എ.പി.എ ഉപയോഗിക്കാനും കുറ്റാരോപിതർക്ക് ആ നിയമത്തിലുള്ള പരിമിതമായ പരിരക്ഷ പോലും നിഷേധിക്കാനും ഇടതുപക്ഷ മുന്നണി പോലും ശ്രമിച്ചു എന്നത് സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ സൂക്ഷ്മാധികാര പ്രവണതകൾ ഇന്ത്യൻ ഭരണകൂടത്തിന്റെ ജനിതക സ്വഭാവമാണെന്ന് തെളിയിക്കുന്നതാണ്.

സുപ്രീംകോടതിയുടെ പുതിയ നിർദ്ദേശപ്രകാരം സായിബാബ കേസിൽ അപ്പീൽ വീണ്ടും കേട്ട ഹൈക്കോടതി വിചാരണക്കോടതിയുടെ ശിക്ഷാവിധിയേയും സർക്കാരിന്റ തെളിവുകളെയും വാദങ്ങളെയുമെല്ലാം മുഴുവനായും പരിശോധിക്കുകയും പ്രതികൾക്കെതിരെ ഒരുതരത്തിലുള്ള കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. അടിമുതൽ മുടിവരെ കെട്ടുകഥകളും നിയമാനുസൃതമായ ചട്ടങ്ങൾ പാലിക്കാത്ത അനേഷണരീതികളും കള്ളത്തെളിവുകളും കൂട്ടിക്കലർത്തിയ, നീതിനടത്തിപ്പിന്റെ സാമാന്യതത്വങ്ങളെപ്പോലും കൊഞ്ഞനം കുത്തുന്ന കുറ്റപത്രവും ശിക്ഷാവിധിയുമാണ് ഈ കേസിൽ ഉണ്ടായത്. അതാണ് ഹൈക്കോടതി റദ്ദാക്കിയത്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെയും സമൂഹത്തിലെ ഭിന്നാഭിപ്രായങ്ങളുടെയും ക്രിയാത്മകജീവിതത്തിൽ നിന്നും ഒരു ദശാബ്ദത്തിലേറെക്കാലം തീർത്തും അന്യായവവും അനീതിയും നിറഞ്ഞ നഗ്‌നമായ അടിച്ചമർത്തലിലൂടെ കവർന്നെടുക്കുന്ന ഭരണകൂടസംവിധാനത്തിന് അതിനൊന്നും ഒരുത്തരവും പറയേണ്ടതില്ലാത്ത വിധത്തിൽ നിസ്സഹായമാണ് നമ്മുടെ രാഷ്ട്രീയ, സാമൂഹ്യക്രമം എന്നതുകൂടിയാണ് കാണേണ്ടത്.

UAPA തടവുകാരുടെ ജാമ്യം സംബന്ധിച്ച ഏറ്റവും പുതിയ സുപ്രീം കോടതി വിധിയടക്കം ഈ ദിശയിൽ ആശാവഹമായ സൂചനയല്ല നൽകുന്നത് എന്നിരിക്കെ, വളരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലൂടെ ഈ രാജ്യം ഇനിയും കടന്നുപോകും എന്നുതന്നെയാണ് കരുതേണ്ടത്.

ഇത്തരം നിരവധി കള്ളക്കേസുകളിലാണ് റോണാ വിത്സനും സുരേന്ദ്ര ഗാഡ്ലിംഗും അടക്കമുള്ള ഭീമ കോറേഗാവ് കേസിലെ പ്രതികളും ഉമർ ഖാലിദ് അടക്കമുള്ള ദൽഹി കലാപക്കേസിലെ പ്രതികളുമൊക്കെ UAPA ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടിരിക്കുന്നത്. അനന്തമായി നീണ്ടുപോകുന്ന വിചാരണയും പൊലീസ് എന്ത് അസംബന്ധം എഴുതിവെച്ചാലും ജാമ്യം പോലും നൽകാതെ തടവിലിടുന്ന കോടതികളും കൂടിയാകുമ്പോൾ ഇന്ത്യയിലെ മനുഷ്യാവകാശ രാഷ്ട്രീയ പ്രവർത്തനം അസാധ്യമായൊരു സാമൂഹ്യപ്രക്രിയയായി മാറുകയാണ്. ഒരു ദശാബ്ദക്കാലത്തെ അന്യായത്തടവിനുശേഷം സായിബാബയടക്കമുള്ളവർ വിമോചിതരാകുമ്പോൾ UAPA എന്ന ജനാധിപത്യവിരുദ്ധ നിയമം സംബന്ധിച്ചും അത് ചുമത്തി തടവിലടയ്ക്കപ്പെട്ട നൂറുകണക്കിനായ മനുഷ്യാവകാശ,രാഷ്ട്രീയ പ്രവർത്തകരുടെ മോചനത്തെക്കുറിച്ചും കൂടുതൽ ശക്തമായ സമരങ്ങളും സംവാദങ്ങളും ഉണ്ടാകേണ്ടതുണ്ട്. UAPA തടവുകാരുടെ ജാമ്യം സംബന്ധിച്ച ഏറ്റവും പുതിയ സുപ്രീം കോടതി വിധിയടക്കം ഈ ദിശയിൽ ആശാവഹമായ സൂചനയല്ല നൽകുന്നത് എന്നിരിക്കെ, വളരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലൂടെ ഈ രാജ്യം ഇനിയും കടന്നുപോകും എന്നുതന്നെയാണ് കരുതേണ്ടത്.

വെള്ളം കുടിക്കാൻ ഒരു ചെറിയ കുഴലുപോലും കിട്ടാതെയാണ് ഭീമ​ കൊറേഗാവ് കേസിലെ പ്രതിയായ സ്റ്റാൻസ്വാമി എന്ന വൃദ്ധ പുരോഹിതൻ തടവിൽക്കിടന്ന് മരിച്ചത്.
വെള്ളം കുടിക്കാൻ ഒരു ചെറിയ കുഴലുപോലും കിട്ടാതെയാണ് ഭീമ​ കൊറേഗാവ് കേസിലെ പ്രതിയായ സ്റ്റാൻസ്വാമി എന്ന വൃദ്ധ പുരോഹിതൻ തടവിൽക്കിടന്ന് മരിച്ചത്.

വെള്ളം കുടിക്കാൻ ഒരു ചെറിയ കുഴലുപോലും കിട്ടാതെയാണ് ഭീമ​ കൊറേഗാവ് കേസിലെ പ്രതിയായ സ്റ്റാൻസ്വാമി എന്ന വൃദ്ധ പുരോഹിതൻ തടവിൽക്കിടന്ന് മരിച്ചത്. സായിബാബയ്‌ക്കൊപ്പം കുറ്റവിമുക്തരാക്കിയവരിൽപ്പെട്ട പാണ്ഡു നരോട്ടെ തടവിൽക്കിടന്നു മരിച്ചതും മതിയായ വൈദ്യസഹായം ലഭിക്കാതെയാണ്. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടവരെ, നടപടിക്രമങ്ങളുടെ ലംഘനം കാണിച്ചുകൊണ്ട് മോചിപ്പിച്ച ഹൈക്കോടതിയുടെ ആദ്യവിധി ഉണ്ടായപ്പൾ ഒരു ദിവസം പോലും അവരെ പുറംലോകം കാണിക്കരുതെന്ന ഭരണകൂടശാഠ്യത്തിന് വഴങ്ങി, ശനിയാഴ്ച്ച അസാധാരണ യോഗം ചേർന്ന് തിരക്കിട്ട് ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീം കോടതി അന്ന് നൽകിയ സന്ദേശവും ഇതേ ദിശയിലായിരുന്നു. ഭരണകൂടത്തിന്റെ വേട്ടസംവിധാനത്തിന്റെ അനുബന്ധ സ്ഥാപനമായി ഭരണഘടനാകോടതികൾ എത്ര ഹീനമായി കൂപ്പുകുത്താം എന്ന് കാണിച്ചുതന്ന സംഭവം കൂടിയായിരുന്നു അത്.

UAPA എന്ന ജനാധിപത്യ വിരുദ്ധ, മനുഷ്യാവകാശ ലംഘന നിയമം റദ്ദാക്കുക എന്ന അടിസ്ഥാന ആവശ്യവും UAPA തടവുകാർക്ക് ജാമ്യം നിഷേധിക്കാതിരിക്കുക എന്ന അടിയന്തരാവശ്യവും നിരന്തരമായി ഉയരണം. നമ്മുടെ തെരഞ്ഞെടുപ്പ് വ്യവഹാരങ്ങളിലോ മുഖ്യധാര രാഷ്ട്രീയചർച്ചകളിലോ ഇത്തരം അടിസ്ഥാന രാഷ്ട്രീയ- സ്വാതന്ത്ര്യ- മനുഷ്യാവകാശ പ്രശ്നങ്ങൾ വരുന്നില്ല എന്നത്, എങ്ങനെയാണ് മുഖ്യധാര എന്നാൽ, ഭരണകൂടം ആവശ്യപ്പെടുന്ന ചട്ടക്കൂടിൽ സംവാദങ്ങൾ കോലാഹലങ്ങളാക്കി മാറ്റി, ജനാധിപത്യത്തിന്റെ വ്യാജപ്രതീതിയുണ്ടാക്കുന്ന ഒരു ആസൂത്രിത സംവിധാനമാകുന്നത് എന്നതിന്റെകൂടി തെളിവാണ്.

സായിബാബയുടെ പതിറ്റാണ്ടുകാലത്തെ തടവറവാസവും അതിനുശേഷം ഭരണകൂട കൊലപാതകമെന്ന് വിളിക്കാവുന്ന തരത്തിലുള്ള അയാളുടെ മരണവും ഇന്ത്യയിലെ ഭരണഘടനാകോടതികൾ UAPA പോലുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങൾവെച്ചും ഭരണകൂടത്തിന്റെ അടിച്ചമർത്തലിനു കൂട്ടുനിന്നും നടത്തുന്ന നീതിനിഷേധത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്ന പ്രതീക്ഷ നമുക്കുണ്ടാകാൻ അനുഭവങ്ങൾ അനുവദിക്കുന്നില്ല. എങ്കിലും അതിനായുള്ള സമരംങ്ങൾ തുടർന്നേ മതിയാകൂ.

UAPA, PMLA പോലുള്ള ജനാധിപത്യവിരുദ്ധനിയമങ്ങളിലൂടെ സമഗ്രാധിപത്യ പൊലീസ്- ഭരണകൂട യുക്തികൾ കോടതികളുടെ നീതിവിചാരങ്ങളെ ബാധിക്കുന്നതിലെ അപകടം ഭരണഘടനാ കോടതികൾ തിരിച്ചറിയേണ്ടതുണ്ട്.

PMLA പോലുള്ള പ്രത്യേക നിയമങ്ങളിലും ജാമ്യം അനുവദിക്കുന്നതിൽ കോടതികൾക്കുള്ള അവകാശം റദ്ദാക്കപ്പെടുന്നില്ല എന്നും അതിൽ കോടതികൾക്ക് സവിശേഷമായ അധികാരമുണ്ടെന്നും ദൽഹി എക്സൈസ് നയ അഴിമതി ആരോപണക്കേസിൽ തടവിലായ ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും ബി ആർ എസ് നേതാവ് കവിതയ്ക്കും ജാമ്യം നൽകുന്ന വിധികളിൽ സുപ്രീം കോടതി സൂചിപ്പിക്കുന്നുണ്ട്. ഭരണഘടന ഉറപ്പുവരുത്തുന്ന വ്യക്തികളുടെ പൗരാവകാശങ്ങളും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന തരത്തിൽ ജാമ്യവിഷയത്തിൽ തീരുമാനമെടുക്കേണ്ടതിനു പകരം ഭരണകൂടവാദം അപ്പാടെ സ്വീകരിച്ച് തടിതപ്പുകയാണ് കോടതികൾ പലപ്പോഴും ചെയ്യുന്നതെന്ന തരത്തിൽ സിസോദിയ, കവിത ഹർജികളിലെ വിധികളിൽ സുപ്രീം കോടതി നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

UAPA, PMLA പോലുള്ള ജനാധിപത്യവിരുദ്ധനിയമങ്ങളിലൂടെ സമഗ്രാധിപത്യ പൊലീസ്- ഭരണകൂട യുക്തികൾ കോടതികളുടെ നീതിവിചാരങ്ങളെ ബാധിക്കുന്നതിലെ അപകടം ഭരണഘടനാ കോടതികൾ തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ PMLA നിയമത്തിലെ ജനാധിപത്യ വിരുദ്ധ ഭേദഗതികളുടെ ഭരണഘടനാ സാധുത ശരിവെച്ച സുപ്രീം കോടതിവിധി നിലനിൽക്കെ, അത്തരത്തിലൊരു ഗതിമാറ്റം അതീവദുർഘടമാണെന്നാണ് വാസ്തവം.

2021-ലെ നജീബ് കേസിൽ സുപ്രീം കോടതി, ജാമ്യ ഹർജികളിൽ തീരുമാനമെടുക്കുന്നതിനുള്ള കോടതിയുടെ സ്വതന്ത്ര പരിശോധനാവകാശത്തെ UAPA വകുപ്പുകൾ റദ്ദാക്കുന്നില്ല എന്ന നിലപാടെടുത്തു. എന്നാലത് ഒരു മാനദണ്ഡമായി സുപ്രീംകോടതി തന്നെ പിന്തുടർന്നില്ല എന്നു കാണാം.
2021-ലെ നജീബ് കേസിൽ സുപ്രീം കോടതി, ജാമ്യ ഹർജികളിൽ തീരുമാനമെടുക്കുന്നതിനുള്ള കോടതിയുടെ സ്വതന്ത്ര പരിശോധനാവകാശത്തെ UAPA വകുപ്പുകൾ റദ്ദാക്കുന്നില്ല എന്ന നിലപാടെടുത്തു. എന്നാലത് ഒരു മാനദണ്ഡമായി സുപ്രീംകോടതി തന്നെ പിന്തുടർന്നില്ല എന്നു കാണാം.

2008-ൽ UAPA -യിൽ കൂട്ടിച്ചേർത്ത 43D (5) എന്ന ജാമ്യവ്യവസ്ഥാ വകുപ്പനുസരിച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കുക ഏതാണ്ട് അസാധ്യമാണ്. സുപ്രീം കോടതി വിധികൾ അടുത്തകാലം വരെയും ഇത്തരം ജാമ്യനിഷേധത്തെ ശരിവെക്കുന്നവയായിരുന്നു. ഇപ്പോഴും വലിയ മാറ്റമുണ്ടായിട്ടില്ല. ഭരണകൂടം നൽകുന്ന റിപ്പോർട്ടിൽ കുറ്റം ചുമത്തുന്നതിന് ആധാരമായിപ്പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് മുഖവിലയ്‌ക്കെടുത്താണ് ഇതനുസരിച്ച് കോടതികൾ ജാമ്യപ്രശ്നത്തെ കാണുന്നത്. അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കുന്നതിനോ നിഷേധിക്കുന്നതിനോ കോടതികളുടെ സ്വതന്ത്ര പരിശോധന അപ്രസക്തമാകുന്നു. ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾ നഗ്നമായി ലംഘിക്കുന്ന ഈ നിയമക്രമം റദ്ദാക്കാൻ ഭരണഘടനാ കോടതി തയ്യാറാകുംവരെയും ഈ അനീതി തുടരും.

എന്നാൽ, ജനാധിപത്യ നീതിയുടെ ദിശയിലല്ല UAPA കേസുകളിലെ ജാമ്യവിഷയത്തിൽ സുപ്രീം കോടതി നീങ്ങിയത്. സഹൂർ അഹമ്മദ് ഷാ വതാലി കേസിൽ (2019) ജസ്റ്റിസ് ഖാൻവിൽക്കറുടെ ബഞ്ച് നൽകിയ വിധി, കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന അന്വേഷണ ഏജൻസി റിപ്പോർട്ടിനെ കോടതികൾ സംശയമില്ലാതെ സ്വീകരിക്കണമെന്നായിരുന്നു. ഇത് സംബന്ധിച്ച എന്തെങ്കിലും തരത്തിലുള്ള വസ്തുത പരിശോധനയോ തർക്കത്തിൽ വിഷയപരിശോധനയോ നടത്താൻ കോടതികൾ മുതിരേണ്ടതില്ലെന്നും ആ വിധി നിർദ്ദേശിച്ചു.

ദേവാംഗന കലിത
ദേവാംഗന കലിത

2021-ലെ നജീബ് കേസിൽ സുപ്രീം കോടതി, ജാമ്യ ഹർജികളിൽ തീരുമാനമെടുക്കുന്നതിനുള്ള കോടതിയുടെ സ്വതന്ത്ര പരിശോധനാവകാശത്തെ UAPA വകുപ്പുകൾ റദ്ദാക്കുന്നില്ല എന്ന നിലപാടെടുത്തു. എന്നാലത് ഒരു മാനദണ്ഡമായി സുപ്രീംകോടതി തന്നെ പിന്തുടർന്നില്ല എന്നു കാണാം. വതാലി വിധി അപ്പോഴും റദ്ദാക്കപ്പെടാതെ നിലനിൽക്കുകയും ചെയ്തു. NIA (National Investigation Agency) സമർപ്പിച്ച വാദങ്ങളിൽ നിന്ന്, പ്രഥമദൃഷ്ട്യാ കുറ്റക്കാരായി കാണാൻ സാധിക്കുന്ന തെളിവുകളൊന്നുമില്ല എന്നു കാണിച്ചുകൊണ്ടും ജനാധിപത്യ സംവിധാനത്തിൽ വിമതശബ്ദങ്ങളുടെ പ്രാധാന്യവും പൗരാവകാശങ്ങളും ചൂണ്ടിക്കാണിച്ചും ദൽഹി ഹൈക്കോടതി 2021-ൽ ദേവാംഗന കലിത, നതാഷ തർവാൽ, ആസിഫ് ഇക്‌ബാൽ തൻഹ എന്നീ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. ഇതിനെതിരായ ദൽഹി പൊലീസിന്റെ അപ്പീൽ സുപ്രീം കോടതി തള്ളിയെങ്കിലും ഈ കേസിലെ ഡൽഹി ഹൈക്കോടതി വിധി, UAPA കേസുകളിലെ ജാമ്യ ഹർജികളിൽ തീരുമാനമെടുക്കുമ്പോൾ ഒരു മാനദണ്ഡമായി കണക്കാക്കരുതെന്ന മുന്നറിയിപ്പ് നൽകി. UAPA ജാമ്യപ്രശ്നത്തിലെ ഭരണഘടനാപരമായ ഇടപെടലുകളുടെ സാധ്യതയെ സുപ്രീം കോടതി വീണ്ടും ചങ്ങലക്കിട്ടു. UAPA 43D (5) ന്റെ ഭരണഘടനാ സാധുത തന്നെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ എന്ത് വിധിയാണ് ഉണ്ടാകുക എന്ന കാര്യത്തിൽ ജനാധിപത്യപരമായ പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നത് കോടതിക്ക് പുറത്തുള്ള രാഷ്ട്രീയ സമരങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു.

വേഗത്തിലുള്ള വിചാരണ പൗരാവകാശമാണെന്നും അതുകൊണ്ടുതന്നെ UAPA, PMLA പോലുള്ള നിയമങ്ങളിലെ പ്രത്യേക വകുപ്പുകളിലെ ജാമ്യനിഷേധചട്ടങ്ങളുണ്ടായാലും ഭരണഘടനയുടെ ആർട്ടിക്കിൾ 21 നൽകുന്ന, ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തെ ലംഘിക്കാനാകില്ലെന്നുമുള്ള നീതിവിചാരം, സുപ്രീം കോടതിയിൽ ഈ വിഷയത്തിലുള്ള നീതിവിചാര സംഘാതത്തിൽ ഇപ്പോൾ ശക്തമായി ഇടംപിടിച്ചിട്ടുണ്ട് എന്നതൊരു പ്രതീക്ഷയാണ്. മനീഷ് സിസോദിയ, കവിത, അരവിന്ദ് കെജ്‌രിവാൾ കേസുകളിൽ ജാമ്യം അനുവദിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളിൽ ഇതിന്റെ സൂചനകളുണ്ട്.

2008-ൽ UAPA -യിൽ കൂട്ടിച്ചേർത്ത 43D (5) എന്ന ജാമ്യവ്യവസ്ഥാ വകുപ്പനുസരിച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കുക ഏതാണ്ട് അസാധ്യമാണ്. സുപ്രീം കോടതി വിധികൾ അടുത്തകാലം വരെയും ഇത്തരം ജാമ്യനിഷേധത്തെ ശരിവെക്കുന്നവയായിരുന്നു. ഇപ്പോഴും വലിയ മാറ്റമുണ്ടായിട്ടില്ല

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം ചെയ്തു എന്നതിന്റെ പേരിൽ UAPA പ്രകാരം കുറ്റം ചുമത്തപ്പെട്ട ജലാലുദ്ദീൻ ഖാന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ (2024) UAPA പോലുള്ള പ്രത്യേക നിയമങ്ങൾക്കു കീഴിലും ജാമ്യം നൽകാനുള്ള കോടതികളുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുന്നുണ്ട്. ഛത്തീസ്‌ഗഡിൽ മാവോവാദികളുമായി ബന്ധമുണ്ട് എന്നാരോപിച്ച് UAPA പ്രകാരം തടവിലാക്കിയ മുകേഷ് സലാം എന്നയാളുടെ ജാമ്യഹർജി ഈ വർഷം (2024) അനുവദിച്ചിരുന്നു. നാല് കൊല്ലമായി തടവിലായ പ്രതിയുടെ കേസിന്റെ വിചാരണ ഉടനെയൊന്നും തീരാനിടയില്ല എന്ന് കാണിച്ചുകൊണ്ടാണിത്.

അപ്പോഴും നമ്മൾ കാണേണ്ടത്, ഇതൊന്നും ഒരു മാനദണ്ഡമായി മാറിയിട്ടില്ല എന്നാണ്. അതുകൊണ്ടാണ് ഡൽഹി കലാപക്കേസിൽ തടവിലാക്കിയ ഉമർ ഖാലിദിന്റെ ജാമ്യഹർജി നിരവധി തവണ തള്ളിപ്പോയത്. ഇപ്പോഴും ഉമർ ഖാലിദ് തടവിലാണ്. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം പോലും കലാപത്തിന് ആഹ്വാനം ചെയ്യുന്നു എന്ന മട്ടിൽ വ്യാഖ്യാനിച്ചാണ് ദൽഹി ഹൈക്കോടതി ഒരുതവണ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത്. മോദി സർക്കാരിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പകർപ്പുകൾ കോടതികളിൽ സുലഭമായുണ്ട് എന്നതുകൂടി നമ്മുടെ നീതിന്യായസംവിധാനം നേരിടുന്ന വലിയ പ്രശ്നമാണ്.

‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം പോലും കലാപത്തിന് ആഹ്വാനം ചെയ്യുന്നു എന്ന മട്ടിൽ വ്യാഖ്യാനിച്ചാണ് ദൽഹി ഹൈക്കോടതി ഒരുതവണ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത്.
‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം പോലും കലാപത്തിന് ആഹ്വാനം ചെയ്യുന്നു എന്ന മട്ടിൽ വ്യാഖ്യാനിച്ചാണ് ദൽഹി ഹൈക്കോടതി ഒരുതവണ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത്.

സായിബാബയുടെ ഭരണകൂട കൊലപാതകം ഇന്ത്യയിലെ പൗരസമൂഹത്തിനു മുന്നിലേക്ക് മിന്നലിലെന്നവണ്ണം തെളിയിക്കുന്ന വാസ്തവികതയുടെ ഭീതികൾ പലതാണ്. അത് നമ്മൾ പുത്തൻ സ്വാഭാവികതയിൽ (The New Normal) ജീവിക്കാൻ പാകപ്പെട്ടതിന്റെ അടയാളങ്ങൾ കൂടിയാണ്. രാഷ്ട്രീയ പ്രതിഷേധത്തിനെതിരായ ഹിംസ മാത്രമല്ല, ഹിംസയെന്നതൊരു രാഷ്ട്രീയ, സാമൂഹ്യ പ്രയോഗമായി സാധുത കൈവരിക്കുക കൂടിയാണ് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയാധികാരം ഇന്ത്യൻ സമൂഹത്തിലുണ്ടാക്കിയ സ്വാധീനം. ജനാധിപത്യം, അതെത്ര ദുർബ്ബലമായൊരു രാഷ്ട്രീയ സംവിധാനമായാലും, നിലനിൽക്കേണ്ടതുണ്ടെന്നുള്ള രാഷ്ട്രീയ ഇച്ഛയെ ഫാഷിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കുകയാണ്. അതിനുവേണ്ട പ്രചാരണാഖ്യാനങ്ങൾ നിരന്തരമായി പ്രചണ്ഡപ്രവാഹമായി വന്നുകൊണ്ടിരിക്കുന്നു. ഈ ഫാഷിസ്റ്റ് യുക്തിയെ അതിന്റെ ഹിന്ദുത്വ മതവർഗീയതയിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് സ്വീകരിക്കുകയും ഫാഷിസ്റ്റ് സമഗ്രാധിപത്യ ഭരണകൂട പ്രയോഗങ്ങൾ തങ്ങളുടെ രാഷ്ട്രീയ, ഭരണ കൈപ്പുസ്തകത്തിലേക്ക് വരവുവെക്കുകയും ചെയ്യുന്ന ഒരു വിശാല രാഷ്ട്രീയ, സാമൂഹ്യ സംവിധാനം ഉണ്ടാകുന്നു എന്നിടത്താണ് ഫാഷിസം അതിന്റെ പ്രത്യയശാസ്ത്രത്തെ കേവലമായ തെരഞ്ഞെടുപ്പ് അധികാരത്തിനു പുറത്ത് രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിലെ ഒരു ജൈവനൈരന്തര്യമായി മാറ്റുന്നത്. ഇന്ത്യ നേരിടുന്ന വലിയ വിപത്തും അതാണ്.

അലൻ ഷുഹൈബ്
അലൻ ഷുഹൈബ്

അതുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷം എന്നവകാശപ്പെടുന്ന പിണറായി വിജയൻ സർക്കാർ അലൻ, താഹ എന്നീ രണ്ടു വിദ്യാർത്ഥികളെ UAPA ചുമത്തി തടവിലിട്ടത്. മറ്റ് പലർക്കെതിരെയും പിണറായി സർക്കാർ UAPA പ്രയോഗിച്ചു. ഈ ജനാധിപത്യ വിരുദ്ധ നിയമത്തിനെതിരെ സി.പി.എം ദേശീയ നേതൃത്വം നിലപാടെടുക്കുമ്പോഴും പ്രയോഗത്തിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പ്രവിശ്യ പതിപ്പാകാൻ മടിയില്ലാത്ത പിണറായി സർക്കാരിനെ നയിക്കുന്നത് നേരത്തെപ്പറഞ്ഞ ആന്തരികവത്ക്കരിക്കപ്പെട്ട ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ യുക്തിയാണ്. അലനും താഹയും ആട്ടിൻകുട്ടികളല്ലെന്നും അവർ ചായ കുടിക്കാൻ പോയതല്ലെന്നുമൊക്കെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി ആവർത്തിച്ചത്, ചിലതരം രാഷ്ട്രീയ പ്രവർത്തനങ്ങളെ നേരിടാൻ ജനാധിപത്യ വിരുദ്ധ നിയമങ്ങൾ ഉപയോഗിക്കണമെന്നും പൗരാവകാശം എന്നത് ഭരണകൂടത്തിന്റെ ഔദാര്യമാണെന്നുമുള്ള സമഗ്രാധിപത്യ ഭരണകൂട യുക്തിയിലാണ്. ആ ഭാഷയിലാണ് ഇന്ത്യൻ ഭരണകൂടം സായിബാബയോടും സംസാരിച്ചത്.

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ പ്രശനങ്ങളെ കൈകാര്യം ചെയ്യുക എന്ന ഭരണകൂട രീതിക്ക് കേരളത്തിലും മാറ്റമുണ്ടാകാഞ്ഞത് അതുകൊണ്ടാണ്. പിണറായി വിജയൻ സർക്കാർ വ്യാജ ഏറ്റുമുട്ടലുകളിലൂടെ എട്ട് പേരെയാണ് കൊന്നത്. കൂപ്പു ദേവരാജൻ, അജിത്, ശ്രീമതി, സുരേഷ്, കാർത്തി, വേൽമുരുകൻ, മണിവണ്ണൻ, സി പി.ജലീൽ എന്നിങ്ങനെ എട്ടുപേരാണ് 2016-21 കാലയളവിൽ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ യുക്തിയെ രാഷ്ട്രീയമായിപ്പോലും അംഗീകരിക്കുകയും പിൻപറ്റുകയും ചെയ്യുകയാണ് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ചെയ്തത് എന്നത് ഇന്ത്യൻ സമൂഹത്തിലെ ജനാധിപത്യ വിരുദ്ധതയുടെ സ്ഥാപനവത്ക്കരണത്തിന്റെ ഭാഗമാണ്.

UAPA 43D (5) ന്റെ ഭരണഘടനാ സാധുത തന്നെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ എന്ത് വിധിയാണ് ഉണ്ടാകുക എന്ന കാര്യത്തിൽ ജനാധിപത്യപരമായ പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നത് കോടതിക്ക് പുറത്തുള്ള രാഷ്ട്രീയ സമരങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു.

ആദിവാസികളടക്കമുള്ള കോടിക്കണക്കിന് മനുഷ്യർ പൗരാവകാശങ്ങളുടെയോ മനുഷ്യാവകാശങ്ങളുടെയോ ഛായ പോലുമില്ലാത്ത നരകജീവിതത്തിലൂടെയാണ് ഇന്ത്യയിൽ ജീവിച്ചു മരിക്കുന്നത്. ഇതൊരു ആദിവാസി, വിദൂര ഗ്രാമ പ്രശ്നം മാത്രമായല്ല. മനുഷ്യർ പുഴുക്കളെപ്പോലെ തിക്കിത്തിരക്കിക്കഴിയുന്ന, ഗ്രാമങ്ങളിൽ നിന്ന് തൊഴിലിനായി നഗരങ്ങളിലേക്ക് പലായനം ചെയ്യുന്ന ദശലക്ഷക്കണക്കിന് മനുഷ്യരും ഇങ്ങനെയാണ് ജീവിക്കുന്നത്. സമ്പത്തിന്റെ അതിഭീകരമായ കേന്ദ്രീകരണം മാത്രമാണ് ഇന്ത്യയിൽ വികസനമെന്ന പേരിൽ നടക്കുന്നത്. എന്നാൽ ഇതൊന്നും ചോദ്യം ചെയ്യാൻ പോലും ഇടമില്ലാത്ത തരത്തിൽ പൊള്ളയായ വാചകമടികളുടെയും തർക്കങ്ങളുടെയും കെട്ടുകാഴ്ചകൾ മാത്രമാവുകയാണ് ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം. അവിടെ സായിബാബയെപ്പോലൊരാൾ, അയാളെപ്പോലുള്ള മറ്റു മനുഷ്യരുയർത്തുന്ന ചോദ്യങ്ങൾക്ക് സ്വാഭാവികമായും തടവറയും മരണവുമാണ് ഉത്തരം. ആ മരണം അതുകൊണ്ടുതന്നെ, ചോദ്യങ്ങളില്ലാതെ, ഭയവും വിധേയത്വവും ബോധാബോധങ്ങളിൽ നിശ്ശബ്ദതയിലേക്ക് ചൂളിപ്പിടിച്ചിരുത്തുന്ന ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും സമ്മതത്തോടെയും സഹായത്തോടെയുമാണ് ഇന്ത്യൻ ഭരണകൂടം സായിബാബയെ കൊന്നത്.

നീതിക്കുവേണ്ടിയുള്ള ക്ഷോഭങ്ങളും നിലവിളികളും മുദ്രാവാക്യങ്ങളും ഗന്ധകത്തരിപുരണ്ട ശവക്കച്ചകളിൽ പൊതിഞ്ഞുകെട്ടുമ്പോൾ ഏതു വരികളിലാണ് നിങ്ങൾ അച്ചടക്കത്തോടെ നിൽക്കുന്നത്? ഒരു സമൂഹമെന്ന നിലയിൽ നാം നീതിയുടെ രാഷ്ട്രീയബോധത്തെ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതാണ് പ്രശ്‌നം. അത് മനുഷ്യ നാഗരികതയുടെ തുടർപ്രശ്‌നമാണ്. അതിന് സമഗ്രാധിപത്യ ഭരണകൂടങ്ങളും മുതലാളിത്ത വ്യവസ്ഥയും നൽകുന്ന ഉത്തരം ചൂഷണത്തിന്റെ സ്വാഭാവികതയോടുള്ള വിധേയ നിശ്ശബ്ദത അല്ലെങ്കിൽ തടവും മരണവും എന്നാണ്. സായിബാബയുടെ മരണം, സ്റ്റാൻ സ്വാമിയുടെ മരണം, നിങ്ങളുടെ അബോധത്തിലെങ്കിലും അത് ഞാനായില്ലല്ലോ എന്ന ആശ്വാസമുണ്ടാക്കുന്നു എന്ന് ഭരണകൂടത്തിനറിയാം. ഭയം നിറഞ്ഞ ആ സ്വാർത്ഥതയിൽ നീതിക്കുവേണ്ടിയുള്ള ക്ഷുഭിതബോധം കുടഞ്ഞെണീപ്പിച്ച അടുത്ത മനുഷ്യനായി തടവറ തുറക്കുന്നു.

സായിബാബയുടെ വീട്ടിൽനിന്ന്​ കണ്ടെടുത്ത ‘ഇലക്​ട്രോണിക്​ തെളിവുകൾ' പിടിച്ചെടുക്കുന്ന വേളയിൽ സാക്ഷി നിന്ന രണ്ടുപേർ അക്ഷരാഭ്യാസമില്ലാത്ത ഒരാളും സ്ഥലം പൊലീസ് സ്റ്റേഷനിലെ സ്ഥിരം മഹസർ സാക്ഷിയുമായിരുന്നു.
സായിബാബയുടെ വീട്ടിൽനിന്ന്​ കണ്ടെടുത്ത ‘ഇലക്​ട്രോണിക്​ തെളിവുകൾ' പിടിച്ചെടുക്കുന്ന വേളയിൽ സാക്ഷി നിന്ന രണ്ടുപേർ അക്ഷരാഭ്യാസമില്ലാത്ത ഒരാളും സ്ഥലം പൊലീസ് സ്റ്റേഷനിലെ സ്ഥിരം മഹസർ സാക്ഷിയുമായിരുന്നു.

സായിബാബയുമായി പലതവണ മനുഷ്യാവകാശ പരിപാടികളിലും ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും ഭരണകൂട അടിച്ചമർത്തലുകൾക്കുമെതിരായ യോഗങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. അവിടെയല്ലാം സൗമ്യവും ദൃഢവുമായ രാഷ്ട്രീയസാന്നിധ്യമായിരുന്നു സായിയും സായിയുടെ ജീവിതപങ്കാളി വസന്തയും. ഓരോ തവണയും കഴിഞ്ഞ യോഗത്തിലുണ്ടായിരുന്ന ആരെങ്കിലും തടവിലാകുന്നത് ഒരു സംഭവമല്ലാതാവുകയും സ്വാഭാവികമാവുകയും ചെയ്യുന്നതിലെ അസ്വാഭാവികത ഒരിക്കൽ സായിബാബയടക്കമുള്ള അത്തരമൊരു യോഗത്തിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തടവറവാതിലുകൾ ആരെക്കയറ്റാനാണ് തുറക്കുന്നതെന്ന ചോദ്യം ഈ രാജ്യം നിശ്ശബ്ദതയിൽ മുക്കിക്കളയുന്നിടത്തോളം കാലം ഈ അസ്വാഭാവികത മരവിച്ച സ്വാഭാവികതയോടെ സംഭവിച്ചുകൊണ്ടിരിക്കും.

Comments