വേലിയേറ്റ വെള്ളപ്പൊക്കം, ഉപ്പുവെള്ളത്തിൽ ദ്രവിച്ചുതീരുന്ന ഏഴിക്കര

2018-ലെ വെള്ളപ്പൊക്കത്തിനുശേഷം എറണാകുളം ജില്ലയുടെ തീരദേശമേഖല നിരന്തര വെള്ളപ്പൊക്കത്തിലൂടെയാണ് കടന്നുപോകുന്നത്. തീരപ്രദേശത്തെ കടൽക്ഷോഭങ്ങൾക്കുപുറമെ വേലിയേറ്റ വെള്ളപ്പൊക്കങ്ങളും അവിടുത്തെ തൊഴിലാളി ജനതയെ കാര്യമായി ബാധിക്കുന്നുണ്ട്. അത്തരത്തിൽ വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലൂടെ കടന്നുപോകുന്ന എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിലെ ഏഴിക്കര പ്രദേശവാസികൾക്കും പറയാനുണ്ട്, ദിനംപ്രതി ഉപ്പുവെള്ളത്തിൽ ജീവിക്കേണ്ടിവരുന്നതിനെ കുറിച്ച്.

വെള്ളപ്പൊക്കമെന്ന കാറ്റഗറിയുടെ കീഴിൽ തന്നെയാണ് കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വേലിയേറ്റ വെള്ളപ്പൊക്കങ്ങളെയും പരിഗണിക്കുന്നത്. അത് കൂടുതൽ പ്രതിസന്ധിയിലേക്കാണ് ഇവിടുത്തെ മനുഷ്യരെ തള്ളിയിടുന്നത്. അതായത്, വേലിയേറ്റ വെള്ളപ്പൊക്കെ പ്രത്യേക വിഭാഗ ദുരന്തമായി പരിഗണിച്ചെങ്കിൽ മാത്രമെ ന്യായമായ നഷ്ടപരിഹാരം ലഭിക്കൂ എന്നാണ് സാമൂഹ്യപ്രവർത്തകരടക്കം പറയുന്നത്. ഈ പ്രശ്‌നത്തെ സംബന്ധിച്ച് മാർഗരേഖ തയാറാക്കണമെങ്കിലും വേലിയേറ്റ വെള്ളപ്പൊക്കങ്ങളെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്.

Comments