ജൂണ്‍ ഒന്നിന് മൂന്ന് ദലിത് കുടുംബങ്ങളെ തെരുവിലിറക്കിയിട്ട് കേരള ബാങ്ക് എന്ത് നേടും?

മകളുടെ വിവാഹത്തിന് വേണ്ടിയാണ് കൂലിപ്പണിക്കാരനായിരുന്ന വള്ളോന്‍ ജില്ലാ സഹകരണ ബാങ്കിന്റെ കാക്കനാട് ബ്രാഞ്ചില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. കൊടിയ ദാരിദ്ര്യവും രോഗാവസ്ഥകളും കാരണം തിരിച്ചടവ് കൃത്യമായി നടന്നില്ല. ക്യാന്‍സര്‍ രോഗിയായ ഭാര്യയുടെ വിയോഗത്തിന് പിന്നാലെ വള്ളോനും മരണത്തിന് കീഴടങ്ങി. രണ്ട് ലക്ഷം രൂപയായിരുന്ന വള്ളോന്റെ കടം പലിശ ചേര്‍ന്ന് 6 ലക്ഷം രൂപയായി ഇന്ന്. കൂലിപ്പണിക്കാരായ വള്ളോന്റെ മൂന്ന് മക്കളും അവരുടെ കുടുംബവും ഇന്ന് കഴിയുന്ന അഞ്ച് സെന്റ് ഭൂമിയിലെ ചോര്‍ന്നൊലിക്കുന്ന വീട് ബാങ്ക് ജപ്തി ചെയ്തു. ഈ വരുന്ന ജൂണ്‍ ഒന്നിന്

വീട് ലേലത്തിന് വെച്ചിരിക്കുകയാണ് കേരള ബാങ്ക്. ദളിതരായ മൂന്ന് തൊഴിലാളി കുടുംബങ്ങളാണ് എങ്ങോട്ട് പോകണമെന്നറിയാത്ത നിസ്സഹായതയില്‍ കഴിയുന്നത്.

Comments