ഗാസ ലോകത്തിൻ്റെ മുറിവാണ്. കുഞ്ഞുങ്ങൾ ആ മുറിവിൽ അവസാനിക്കുന്നു. അവർ നമ്മുടെ വീടുകളിൽ നിന്നാണ് ഇറങ്ങിപ്പോയത്. അവർക്കുവേണ്ടി അരമണിക്കൂർ…മടങ്ങിവരില്ലെങ്കിലും അവരെ കാത്തിരിക്കാൻ .…ഇനിയും മരിക്കാത്ത കുഞ്ഞുങ്ങളെ രക്ഷിക്കാൻ.... ഒരാഴ്ചയിലെ അരമണിക്കൂർ, നിഷ്ക്രിയമായ ലോകത്തോട് നമുക്ക് പറയാം, നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങൾ തന്നെയാണ് ഗാസയിലേയും കുഞ്ഞുങ്ങളെന്ന്.
