അരിസ്റ്റോഫനീസിന്റെ ലിസിസ്ട്രാറ്റ യുദ്ധത്തിനു പോയ പുരുഷന്മാർക്കുമുന്നിൽ കിടപ്പറയുടെ വാതിലടച്ച സ്ത്രീകളുടെ കഥയാണ് പറയുന്നത്. ഒരു വാതിലിനും പുറത്താക്കാൻ വയ്യാത്തവിധം ശരീരഭാഗമായിത്തീർന്ന ഡിജിറ്റൽ ലിംഗത്തെ നിശ്ശബ്ദമാക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. ആ മൗനത്തിൽ കേൾക്കാം, ഗാസയിലെ മുതിർന്ന മനുഷ്യരുടെ നിലവിളികൾ, കുഞ്ഞുങ്ങളുടെ കരച്ചിൽ.