ചൂഷിതരോടുള്ള ഐക്യപ്പെടൽ ഇന്ത്യയിൽ അപകടകരമായ തെരഞ്ഞെടുപ്പായി മാറിയിരിക്കുന്നു…

പ്രൊഫ. ജി.എൻ. സായിബാബയുടെ മരണം, ജനാധിപത്യ മൂല്യങ്ങളുടെ ശോഷണത്തെക്കുറിച്ചും ഭരണകൂടത്തിന്റെ സമഗ്രാധിപത്യപ്രയോഗത്തെക്കുറിച്ചും അടിസ്ഥാനവർഗങ്ങൾക്കുമുന്നിൽ കനത്ത ആശങ്കകളാണ് ഉയർത്തുന്നതെന്ന് എഴുതുന്നു സിയർ മനുരാജ്.

താൻ ജീവിക്കുന്ന സമൂഹത്തിലെ ചൂഷിതരായ സഹജീവികളോട് ഐക്യം പ്രഖ്യാപിക്കുക എന്ന ഏറ്റവും അപകടകരമായ തിരഞ്ഞെടുപ്പ് നടത്തിയ ആളായിരുന്നു സായിബാബ.
മരണമായിരുന്നു ഭരണകൂടം അതിനിട്ട വില.

എട്ടര വർഷത്തോളം ജയിലിലെ ഇരുട്ടുസെല്ലിൽ ഇഴഞ്ഞുതീർത്ത ജീവിതമായിരുന്നു തന്റേത് എന്നാണ് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ജി.എൻ. സായിബാബ ജയിൽ മോചിതനായപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്. വീൽ ചെയർ ഉപയോഗിക്കാനോ, ആവശ്യമുള്ള മരുന്നുകൾകഴിക്കാനോ ജയിൽ അധികൃതർ അനുവദിച്ചിരുന്നില്ല. ശരീരത്തിന്റെ ചലനശേഷി തൊണ്ണൂറു ശതമാനം നഷ്ടപ്പെട്ട, മധ്യവയസ്സിലെത്തിയ ഒരാളോടാണ് അധികൃതർ നിലത്തിഴഞ്ഞുപോയി പ്രഭാതകൃത്യം ചെയ്യണമെന്ന നിർബന്ധബുദ്ധി കാട്ടിയത്.

കുട്ടിക്കാലം മുതൽ പോളിയോ വന്ന് നടക്കാൻ കഴിയാതിരുന്ന സായിയെ കയ്യിലെടുത്ത് സ്കൂളിലും കോളേജിലും എത്തിച്ച അമ്മ മരിച്ചപ്പോൾ അവസാനമായി കാണാനോ മരണാനന്തര ചടങ്ങ് നടത്താനോ അദ്ദേഹത്തെ അനുവദിച്ചില്ല. ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി സംവിധാനമുള്ള, അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള ഒരു രാജ്യം, ചലനശേഷി നഷ്ടപ്പെട്ട ഒരാളെ നിയമത്തിന്റെ കണ്ണിൽ യാതൊരു വിലയുമില്ലാത്ത ‘തെളിവുകൾ’ വെച്ച്, അതും രാജ്യദ്രോഹക്കുറ്റം ചുമത്തി, പത്തു വർഷം തടവിൽ വെച്ചു എന്നത് എന്താണ് സൂചിപ്പിക്കുന്നത്?- അധികാരികൾ ഭയന്നത് ചലനശേഷിയില്ലായ്മക്കിടയിലും കരുത്തോടെ സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കായി നിരന്തരം ഉയർന്ന ആ വാക്കുകളെയായിരുന്നു, അദ്ദേഹം മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടുകളെയായിരുന്നു.

അധികാരികൾ ഭയന്നത് ചലനശേഷിയില്ലായ്മക്കിടയിലും കരുത്തോടെ സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കായി നിരന്തരം ഉയർന്ന ആ വാക്കുകളെയായിരുന്നു,  ജി.എൻ. സായിബാബ മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടുകളെയായിരുന്നു.
അധികാരികൾ ഭയന്നത് ചലനശേഷിയില്ലായ്മക്കിടയിലും കരുത്തോടെ സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കായി നിരന്തരം ഉയർന്ന ആ വാക്കുകളെയായിരുന്നു, ജി.എൻ. സായിബാബ മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടുകളെയായിരുന്നു.

നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണെന്നും, സ്വാഭിമാനത്തോടെ ഭയരഹിതരായി ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ഉറപ്പിച്ചു പറയുന്ന ഭരണഘടനയുടെ കീഴിൽ നിലനിൽക്കുന്ന ഒരു രാജ്യത്ത് ജീവിച്ചുകൊണ്ട്, ആദിവാസികൾക്കും പട്ടികജാതി ജനതക്കും ന്യൂനപക്ഷങ്ങൾക്കും സ്വഭിമാനത്തോടെയും ചൂഷണവിധേയരാകാതെയും ജീവിക്കാൻ കഴിയണം എന്ന് പറഞ്ഞതിനാണ് സായിബാബ ജയിലിലേക്കും കടുത്ത ജയിൽ പീഡനങ്ങളിലേക്കും തുടർന്ന് മരണത്തിലേക്കും പോയതെന്നത്, ഇന്ത്യൻ ജനാധിപത്യം എത്തിനിൽക്കുന്ന ധാർമ്മിക പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നത്.

ആദിവാസി ആവാസ മേഖലകളിലെ കോർപ്പറേറ്റ് മൂലധന നിക്ഷേപം അനുസ്യൂതം സംരക്ഷിക്കുന്നതിന് സായിബാബയെ പോലുള്ളവരുടെ സാന്നിധ്യം തടസ്സമാകുമെന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്ക്കണ്ഠകളാണ് ഒടുവിൽ, അദ്ദേഹത്തിന്റെ അറസ്റ്റിലേക്കും ജയിൽവാസത്തിലേക്കും നയിച്ചത്.

ചങ്ങാത്ത മുതലാളിത്തവും ഭരണകൂട ഹിംസാത്മകതയും നവലിബറൽ സാമ്പത്തിക നയം സൃഷ്ടിച്ച അരാഷ്ട്രീയവൽക്കരിക്കപ്പെട്ട മധ്യവർഗ്ഗവും ചേർന്ൻ ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യമൂല്യബോധത്തെ ഇല്ലാതാക്കികൊണ്ടിരിക്കുന്ന വർത്തമാനകാലത്തോട് പ്രൊഫ. സായിബാബയുടെ മരണത്തിന് പറയാനുള്ളതെന്താണ് എന്ന അന്വേഷണമാണ് ഇവിടെ നടത്തുന്നത്.

ആദിവാസി മേഖലകളിലെ ഭരണകൂട- പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അധികാരികൾ സായിബാബയോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. പ്രതികാര നടപടികളുടെ ഭാഗമായി അദ്ദേഹത്തിനെതിരെ അവിശ്വസനീയമായ കള്ളക്കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങി. ദേശീയ- അന്തർദേശീയ തീവ്രവാദ സംഘടനകളുടെ നേതാവും പ്രചാരകനും സംഘാടകനുമാണ് എന്നായിരുന്നു അതിൽ പ്രധാനം.
അടുത്ത ഘട്ടത്തിൽ അദ്ദേഹത്തിന്റെ പേര് നിരോധിത സംഘടനകളിലെ ആളുകളുമായി ചേർത്തുപറയാൻ തുടങ്ങി.

ആദിവാസി മേഖലകളിലെ ഭരണകൂട- പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അധികാരികൾ സായിബാബയോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.
ആദിവാസി മേഖലകളിലെ ഭരണകൂട- പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അധികാരികൾ സായിബാബയോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.

ആദിവാസി ആവാസ മേഖലകളിലെ കോർപ്പറേറ്റ് മൂലധന നിക്ഷേപം അനുസ്യൂതം സംരക്ഷിക്കുന്നതിന് സായിബാബയെ പോലുള്ളവരുടെ സാന്നിധ്യം തടസ്സമാകുമെന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്ക്കണ്ഠകളാണ് ഒടുവിൽ, അദ്ദേഹത്തിന്റെ അറസ്റ്റിലേക്കും ജയിൽവാസത്തിലേക്കും നയിച്ചത്.
സായിബാബ അടക്കം നിരവധി മനുഷ്യരെയാണ് അധീശവർഗ്ഗം വ്യക്തമായ തെളിവില്ലാതെ ജയിലിൽ അടച്ചിട്ടുള്ളത്. ഇവരൊന്നും ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്താൻ മാത്രം ശക്തരോ, രാഷ്ട്രീയ പിന്തുണയുള്ളവരോ അല്ല. എന്നിട്ടും ഭരണകൂടം ഇവരെയൊക്കെ വർഷങ്ങളോളം തടവിലിട്ട് പീഡിപ്പിക്കുന്നത് അവരെ ഭയന്നിട്ടല്ല എന്നത് പകൽ പോലെ വ്യക്തം. അവർ മുന്നോട്ട് വയ്ക്കുന്ന ജനപക്ഷരാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയാധികാരം കവരാൻ മാത്രം ശേഷിയുള്ള ഒന്നായി ഭരണകൂടം കരുതുന്നതുകൊണ്ടുമാവില്ല, അവർ ഇത്തരം മനുഷ്യരെ ജയിലിലടയ്ക്കുന്നത്.

‘വികസനം സ്വാതന്ത്ര്യമാണ്’ എന്ന അമർത്യസെന്നിന്റെ വിഖ്യാതമായ പ്രസ്താവനയോട്, ‘ആരുടെ സ്വാതന്ത്ര്യമാണ് വികസനം ഉറപ്പുവരുത്തുന്നത്’ എന്ന വിമർശനാത്മക ചോദ്യമുയർത്തി ഭരണകൂടത്തെ അസ്വസ്ഥരാക്കുകയാണ് സായിബാബ ചെയ്തത്.

പിന്നെ എന്തുകൊണ്ടാകാം?
ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള അന്വേഷണം നമ്മെ എത്തിക്കുക, ജിം ക്രോ നിയമങ്ങൾ നിലനിന്ന അമേരിക്കയിൽ ആഫ്രിക്കൻ അമേരിക്കൻ ജനതകൾക്കുനേരെ വെള്ളക്കാർ നടത്തിയ മോബ് ലിഞ്ചിംഗിലേക്കാണ്. നൂറു കണക്കിന് വെള്ളക്കാരായ കാണികളുടെ നടുവിൽ ആഫ്രിക്കൻ അമേരിക്കനായ ഒരാളെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കിയിട്ട് താഴെ വിറകുകൂട്ടി കത്തിച്ച് മെല്ലെ മെല്ലെ അയാളെ വറുത്തെടുക്കുന്നത് അമേരിക്കൻ അടിമത്തകാലത്ത് നിലനിന്ന വംശീയവെറി മൂത്ത വെള്ളക്കാരുടെ വിനോദമായിരുന്നു. അടിമയുടെ ശരീരത്തിലേക്ക് മെല്ലെ മെല്ലെ ചൂട് കയറി, തൊലിയും തൊലിക്കടിയിലെ കൊഴുപ്പും ഉരുകി പതുക്കെ താഴേക്ക് ഇറ്റിറ്റുവീണ്, താഴെയുള്ള തീയിന് ഊർജ്ജമായി മാറുന്നതുകണ്ട് ആർത്തട്ടഹസിച്ച് ചിരിക്കുന്ന കാണികൾ.

ഇത്രയും ക്രൂരമായ കൊല, ഒരു ശിക്ഷ എന്ന നിലയിൽ മാത്രമായിരുന്നില്ല. അധികാരം കയ്യാളുന്നവരുടെ അധികാരത്തിന്റെ അനിയന്ത്രിതമായ ശക്തി പ്രകടിപ്പിക്കുക, യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം ആർക്കാണ് സാമൂഹ്യ രാഷ്ട്രീയാധികാരം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക തുടങ്ങിയവയുടെ ഉപാധിയായാണ് ഈ മോബ് ലിഞ്ചിംഗ് നടത്തിവന്നത്. ശിക്ഷയുടെ പ്രദർശനമായിരുന്നില്ല മോബ് ലിഞ്ചിംഗ്, മറിച്ച് അധീശവർഗ്ഗങ്ങളുടെ അധികാരപ്രദർശനമായിരുന്നു.
മറ്റൊന്ന്, അടിമയുടെ സാമൂഹ്യ വിനിമയങ്ങൾക്ക് പരിധി നിശ്ചയിക്കുക എന്നതാണ്. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ലാത്ത തരത്തിൽ, ‘മാസ്റ്റർക്കുവേണ്ടി അധ്വാനിക്കുക അല്ലെങ്കിൽ കൊല്ലപ്പെടുക’ എന്നതാണ് ആഫ്രിക്കൻ അടിമയുടെ നിയോഗം എന്ന് അവരെ പരിപൂർണ്ണമായി ബോധ്യപ്പെടുത്തുക എന്നതും മോബ് ലിഞ്ചിംഗിന്റെ ലക്ഷ്യമായിരുന്നു. ഒരു കലാപരിപാടി എന്ന മട്ടിലോ കൃത്യമായ ചിട്ടകളോടുകൂടിയ അനുഷ്ഠാനം എന്ന രീതിയിലോ ആഫ്രിക്കൻ അമേരിക്കൻ അടിമയുടെ ശരീരത്തിൽ പലവിധ മർദ്ദനമുറകളും പ്രയോഗിക്കും, അങ്ങനെ കാണികളെ സന്തോഷിപ്പിക്കും. അതിലൂടെ, അവകാശനിഷേധങ്ങളെ ഉൾക്കൊള്ളാനും ആന്തരികമായി സ്വീകരിക്കാനും അടിമകളെ നിർബന്ധിതരാക്കുക എന്നൊരു ധർമം കൂടി മോബ് ലിഞ്ചിംഗിനുണ്ടായിരുന്നു. മാസ്റ്ററുടെ അസാന്നിധ്യത്തിലും മറികടക്കാൻ അടിമ ഭയക്കുന്ന ഒരു അദൃശ്യ ലക്ഷ്മണരേഖയുണ്ടാക്കുക എന്നതായിരുന്നു മോബ് ലിഞ്ചിംഗിന്റെ ആത്യന്തിക ലക്ഷ്യം. അല്ലാതെ നിസ്സാരനായ ഒരടിമയെ ശിക്ഷിക്കുകയായിരുന്നില്ല.

സായിബാബയെ പോലുള്ള ഒരു അംഗപരിമിതനെ ശിക്ഷിക്കുക എന്നതിനപ്പുറം ആ ശിക്ഷയിലൂടെ, അതിന്റെ ക്രൂരതയിലൂടെ, ആദിവാസികൾക്കും പട്ടികജാതിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും ചുറ്റും മറികടക്കാൻ പാടില്ലാത്ത അദൃശ്യ ജാതിവൃത്തം വരയ്ക്കുകയായിരുന്നു അധികാരിവർഗ്ഗം.
സായിബാബയെ പോലുള്ള ഒരു അംഗപരിമിതനെ ശിക്ഷിക്കുക എന്നതിനപ്പുറം ആ ശിക്ഷയിലൂടെ, അതിന്റെ ക്രൂരതയിലൂടെ, ആദിവാസികൾക്കും പട്ടികജാതിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും ചുറ്റും മറികടക്കാൻ പാടില്ലാത്ത അദൃശ്യ ജാതിവൃത്തം വരയ്ക്കുകയായിരുന്നു അധികാരിവർഗ്ഗം.

ജാതിനിയമങ്ങളനുസരിച്ച് സഞ്ചരിക്കാൻ പറ്റുന്ന ചെറുവൃത്തത്തിനുള്ളിൽ അടങ്ങിയൊതുങ്ങിയും വിനീതവിധേയരായും കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയിലെ ആദിവാസികൾക്കും പട്ടികജാതികൾക്കും ന്യൂനപക്ഷങ്ങൾക്കും കാലം കാത്തുവെച്ചിരിക്കുന്നത് ആധുനിക കാലത്തെ ലിഞ്ചിംഗ് ആണെന്ന് പറയാതെ പറയുകയാണ് സായിബാബയുടെ ജയിൽ വാസത്തിലൂടെ ഇന്ത്യയിലെ അധീശവർഗ്ഗം. സായിബാബയെ പോലുള്ള ഒരു അംഗപരിമിതനെ ശിക്ഷിക്കുക എന്നതിനപ്പുറം ആ ശിക്ഷയിലൂടെ, അതിന്റെ ക്രൂരതയിലൂടെ, ആദിവാസികൾക്കും പട്ടികജാതിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും ചുറ്റും മറികടക്കാൻ പാടില്ലാത്ത അദൃശ്യ ജാതിവൃത്തം വരയ്ക്കുകയായിരുന്നു അധികാരിവർഗ്ഗം. ഇന്ത്യൻ ജനാധിപത്യത്തിൽ നിങ്ങളുടെ സ്ഥാനം എന്താണ് എന്ന് അവരോട് പറയുകയായിരുന്നു സായിയുടെ ജയിൽപീഡനങ്ങളിലൂടെ.

വീൽ ചെയറിന്റെ സഞ്ചാരപരിമിതിക്കുള്ളിൽ ഒരു ശരീരമെന്ന നിലയിൽ തടവറയിൽ കിടന്നപ്പോഴും അവകാശബോധത്തിന്റെയും സ്വാഭിമാനത്തിന്റെയും പരിധികളൊന്നുമില്ലാത്ത വഴികളിലൂടെ, ഭരണകൂടവികസന സങ്കൽപ്പങ്ങളും പ്രയോഗങ്ങളും ജീവിതം മുട്ടിച്ച മനുഷ്യർക്കരികിലേക്ക് പോകാനുള്ള രാഷ്ട്രീയ ആർജ്ജവം സായിബാബയ്ക്കുണ്ടായിരുന്നു.

ഭരണകൂടത്തിന്റെ തിട്ടൂരങ്ങൾക്ക് വിധേയനായി നിന്ന്, അധീശവർഗ്ഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച്, അവരെ സന്തോഷിപ്പിക്കുന്ന അടിമക്കോമാളിയായി ജീവിക്കാൻ ചെറുപ്പം മുതൽക്കേ സായിബാബ തയ്യാറായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പറ്റിയും അവയുടെ ജനാധിപത്യ പ്രയോഗത്തിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളെ പറ്റിയും സാമാന്യധാരണയുണ്ടാകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുക.

വീൽ ചെയറിന്റെ സഞ്ചാരപരിമിതിക്കുള്ളിൽ ഒരു ശരീരമെന്ന നിലയിൽ തടവറയിൽ കിടന്നപ്പോഴും അവകാശബോധത്തിന്റെയും സ്വാഭിമാനത്തിന്റെയും പരിധികളൊന്നുമില്ലാത്ത വഴികളിലൂടെ, ഭരണകൂടവികസന സങ്കൽപ്പങ്ങളും പ്രയോഗങ്ങളും ജീവിതം മുട്ടിച്ച മനുഷ്യർക്കരികിലേക്ക് പോകാനുള്ള രാഷ്ട്രീയ ആർജ്ജവം സായിബാബയ്ക്കുണ്ടായിരുന്നു. ‘വീൽ ചെയറിലിരുന്ന് ഞങ്ങൾ പറയുന്നതുപോലെ ജീവിക്കുക’ എന്ന ഭരണകൂട ആജ്ഞ സ്വീകരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. അത്തരം നിഷേധികൾക്കായി തടവറകളും പീഡനമുറികളും കഴുമരങ്ങളും ഒരുങ്ങുമെന്നത് അധികാരം സ്ഥാപനവൽക്കരിക്കപ്പെട്ട കാലം മുതൽ സമൂഹത്തിൽ നിലനിൽക്കുന്ന വസ്തുതയാണല്ലോ. നിർഭാഗ്യവശാൽ ആ ദുരവസ്ഥ മറികടക്കാനുള്ള ശക്തിയും ഉറച്ച രാഷ്ട്രീയബോധ്യവും ഇന്ത്യൻ ജനാധിപത്യത്തിന് ഇല്ലാതെപോയി.

സായിബാബമാരെപ്പോലുള്ള അടിസ്ഥാനവർഗ പക്ഷങ്ങളെ രൂപപ്പെടുത്തുന്ന ഭരണകൂട ജനവിരുദ്ധ വികസനങ്ങളെ ഒന്ന് പരിശോധിക്കാം.

നെഹ്‌റു അണക്കെട്ടുകളെ ‘വികസനത്തിന്റെ ദേവാലയങ്ങൾ’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആദിവാസി- പട്ടികജാതി- പിന്നാക്ക ജാതി മനുഷ്യരുടെ ജീവിതായോധനം ഇല്ലാതാക്കിയ ചരിത്രം കൂടി നമ്മുടെ ഡാമുകൾക്കുണ്ട് എന്നത് വികസന വക്താക്കൾ സൗകര്യപൂർവ്വം മറച്ചുവയ്ക്കുന്ന ഒന്നാണ്. അണക്കെട്ടുകൾ കുടിയൊഴിപ്പിച്ച മനുഷ്യർക്കുവേണ്ടി, നവലിബറൽ മുതലാളിത്തത്തിന്റെ തണലിൽ കൊഴുത്ത ചങ്ങാത്ത മുതലാളിത്തം ജീവിതം വഴിമുട്ടിച്ച ആദിവാസികൾക്കുവേണ്ടി ശബ്ദം ഉയർത്താൻ തയ്യാറായി എന്നത് സായിബാബയെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി.

നെഹ്‌റു അണക്കെട്ടുകളെ ‘വികസനത്തിന്റെ ദേവാലയങ്ങൾ’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആദിവാസി- പട്ടികജാതി- പിന്നാക്ക ജാതി മനുഷ്യരുടെ ജീവിതായോധനം ഇല്ലാതാക്കിയ ചരിത്രം കൂടി നമ്മുടെ ഡാമുകൾക്കുണ്ട് എന്നത് വികസന വക്താക്കൾ സൗകര്യപൂർവ്വം മറച്ചുവയ്ക്കുന്ന ഒന്നാണ്.
നെഹ്‌റു അണക്കെട്ടുകളെ ‘വികസനത്തിന്റെ ദേവാലയങ്ങൾ’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആദിവാസി- പട്ടികജാതി- പിന്നാക്ക ജാതി മനുഷ്യരുടെ ജീവിതായോധനം ഇല്ലാതാക്കിയ ചരിത്രം കൂടി നമ്മുടെ ഡാമുകൾക്കുണ്ട് എന്നത് വികസന വക്താക്കൾ സൗകര്യപൂർവ്വം മറച്ചുവയ്ക്കുന്ന ഒന്നാണ്.

All India People's Resistance Forum-ന്റെ (AIPRF) മുന്നണിപ്പോരാളി എന്ന നിലയിൽ, ‘വികസനം സ്വാതന്ത്ര്യമാണ്’ എന്ന അമർത്യ സെന്നിന്റെ വിഖ്യാതമായ പ്രസ്താവനയോട്, ‘ആരുടെ സ്വാതന്ത്ര്യമാണ് വികസനം ഉറപ്പുവരുത്തുന്നത്’ എന്ന വിമർശനാത്മക ചോദ്യമുയർത്തി ഭരണകൂടത്തെ അസ്വസ്ഥരാക്കുകയാണ് സായിബാബയെ പോലുള്ളവർ ചെയ്തത്. ഭരണഘടനാ സോഷ്യലിസത്തിന്റെ സംരക്ഷണങ്ങളെ ഇല്ലാതാക്കി കമ്പോളവ്യവസ്ഥിതി വാഗ്ദാനം ചെയ്യുന്ന സമ്പൽ സമൃദ്ധിയുടെ നവലോകത്തെ കാട്ടി പ്രതികരണശേഷിയുള്ള മധ്യവർഗ്ഗ സമൂഹത്തെ രാഷ്ട്രീയമായി നിർവ്വീര്യരാക്കിയ ചരിത്രം കൂടി ഇന്ത്യൻ നവലിബറൽ സാമ്പത്തിക നയത്തിനുണ്ട്. അച്ഛനും അമ്മയും മക്കളും അപ്പൂപ്പനും അമ്മൂമ്മയും കൂടി ജോലിക്ക് പോയാൽ മാത്രം നേടിയെടുക്കാൻ കഴിയുന്ന ജീവിതനിലവാരത്തെ നവലിബറൽ സാമ്പത്തിക നയത്തിന്റെ നേട്ടമായി രാഷ്ട്രീയക്കാർ ഉയർത്തികാട്ടുമ്പോൾ, അതിനൊപ്പം ആടുന്നവരായി മധ്യവർഗ്ഗവും മാറിയപ്പോൾ, അതിനെതിരെ ചിന്തിച്ച സായിബാബയെ പോലുള്ളവരെ നേരിടുക എന്നത് ഭരണകൂടത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും ആവശ്യമായിരുന്നു.

 അമർത്യ സെൻ
അമർത്യ സെൻ

ആദിവാസികളും ദലിതുകളും നേരിടുന്ന ചരിത്രപരമായ ചൂഷണങ്ങളെ പറ്റിയും അവർക്ക് നേരെയുള്ള ഭരണകൂട ഭീകരതയെപറ്റിയും വാതോരാതെ പറയുന്ന മാധ്യമങ്ങൾ, നോൺ ഗവർമെന്റൽ ഏജൻസികൾ, ഗവേഷകർ തുടങ്ങിയവരൊക്കെ സർവ്വതന്ത്ര സ്വതന്ത്രരായി ജീവിക്കുമ്പോൾ എന്തുകൊണ്ടാണ് സായിബാബയും ജെ.എൻ.യുവിലെ പ്രൊഫസറായ ഹാനി ബാബുവും ആനന്ദ് തെൽതുംബ്ദെയും പോലുള്ളവർ മാത്രം ജയിലുകളിലേക്ക് പോകുന്നു? അവർക്ക് ആദിവാസികളും പട്ടികജാതിക്കാരും ഗവേഷണ ചൂണ്ടയിൽ കൊരുക്കാനുള്ള ഇരകളായിരുന്നില്ല എന്നാണുത്തരം.

ഹാനി ബാബു, ആനന്ദ് തെൽതുംബ്ദെ
ഹാനി ബാബു, ആനന്ദ് തെൽതുംബ്ദെ

തൊണ്ണൂറുകളുടെ തുടക്കം മുതൽ, ആദിവാസി പട്ടികജാതി സമൂഹങ്ങൾ നേരിടുന്ന സാമൂഹ്യ- സാമ്പത്തിക പ്രശ്നങ്ങളെ സായിബാബ ആഴത്തിൽ മനസ്സിലാക്കിയിരുന്നു. അതിനുള്ള പ്രശ്നപരിഹാരത്തിനായി അവരോട് ഐക്യപ്പെടാനും, അവർക്കൊപ്പം നിന്ന് ഭരണകൂടത്തോട് ജനാധിപത്യപരമായി സംവദിക്കാനും തുടങ്ങിയ വ്യക്തി കൂടിയായിരുന്നു. ആശയം കൊണ്ടും പ്രവർത്തി കൊണ്ടും രാജ്യത്തിന്റെ ഏതൊരു കോണിലുമുള്ള പട്ടിക ജാതി- പട്ടിക വർഗ്ഗ മനുഷ്യരിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും ഒരു തടസ്സവും കൂടാതെ കടന്നുചെല്ലാൻ സായിബാബയ്ക്ക് കഴിഞ്ഞിരുന്നു. വ്യക്തികൾ അവർ ജീവിക്കുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുടെ തടവറയിൽ കഴിയുന്ന ഇരകളല്ലെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

നാം ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗധേയം നിർണ്ണയിക്കാൻ കെൽപ്പുള്ളവരാണ് ഓരോ വ്യക്തിയും എന്ന ഗ്രാംഷിയൻ തത്വത്തിൽ വിശ്വസിക്കുക മാത്രമല്ല സ്വജീവിതം കൊണ്ടത് തെളിയിച്ച ആളുമായിരുന്നു സായിബാബ.
ചൂഷകർക്കും ചൂഷിതർക്കും ഇടയിൽ നിന്നുകൊണ്ട്, ‘ഞാൻ പക്ഷം പിടിക്കുന്നില്ല’ എന്ന് പറഞ്ഞാൽ നമ്മൾ ചൂഷകർക്കൊപ്പം ആയിരിക്കും എന്നു പറഞ്ഞ ആഫ്രിക്കൻ പ്രസിഡന്റ് ഡെസ്മണ്ട് ടുട്ടുവിന്റെ നീതിബോധം തന്നെയായിരുന്നു സായിബാബയേയും നയിച്ചത്. അദ്ദേഹത്തിന് കൃത്യമായ പക്ഷം ഉണ്ടായിരുന്നു. ദേശീയ വരുമാനത്തിന്റെ ഉൽപ്പാദനത്തിനും വിതരണത്തിനും വെളിയിലുള്ള വിഭവരഹിത പുറമ്പോക്കുകളിലെ മനുഷ്യരോട് അദ്ദേഹം ഐക്യപ്പെട്ടിരുന്നു.

ആഫ്രിക്കൻ പ്രസിഡന്റ് ഡെസ്മണ്ട് ടുട്ടു
ആഫ്രിക്കൻ പ്രസിഡന്റ് ഡെസ്മണ്ട് ടുട്ടു

പുറമ്പോക്കിലെ മനുഷ്യരോട് ഐക്യപ്പെടുക മാത്രമല്ല സായിബാബ ചെയ്തത്. മനുഷ്യരെ പുറമ്പോക്കുകളിൽ തളയ്ക്കുന്ന അധികാര ഘടനയെ പറ്റിയും അതിനകത്ത് അന്തർലീനമായ അസമത്വത്തെക്കുറിച്ചും അതിന്റെ ഗുണഫലം അനുസ്യൂതം അനുഭവിക്കുന്ന അധീശവർഗ്ഗങ്ങളെ പറ്റിയും അവരോട് നിരന്തരം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. അധീശവർഗ്ഗ ദാസന്മാരായ അക്കാദമിക് ബുദ്ധിജീവികൾ ഗാന്ധിയുടെയും അംബേദ്കറുടെയും തത്വചിന്തകളുടെ ലക്ഷ്യത്തെക്കുറിച്ചും സാമൂഹ്യ വിമോചനത്തിനുള്ള അവയുടെ പ്രാപ്തിയെ പറ്റിയും നിരന്തരം ചർച്ച ചെയ്യുകയും യമണ്ടൻ ഗവേഷണ ഗ്രന്ഥങ്ങൾ ചമയ്ക്കുകയും ചെയ്യുമ്പോഴും ആ രണ്ടു തത്വശാസ്ത്രങ്ങളും പ്രതിനിധീകരിക്കുന്ന ജനവിഭാഗങ്ങൾ, ആ ബൗദ്ധികവ്യായാമങ്ങളാൽ അദൃശ്യരാക്കപ്പെട്ടു.

എന്നാൽ അധീശവർഗ്ഗ തത്വശാസ്ത്രങ്ങൾക്കും പ്രയോഗങ്ങൾക്കും നിരന്തരം വശംവദരായിക്കൊണ്ടിരിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ ജനതകളെ, അവർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ- സാംസ്കാരിക- ചൂഷണങ്ങളെ, മൂർത്തമായ അനുഭവങ്ങളാക്കി പരിവർത്തിപ്പിക്കാൻ സായിബാബയ്ക്ക് കഴിഞ്ഞു.

സായിബാബ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം അനുഭവിച്ച അനീതികളെ കണ്ടില്ലെന്ന് നടിച്ച്, അങ്ങേയറ്റം നിശ്ശബ്ദത പാലിച്ച രാഷ്ട്രീയക്കാർ കൈവിട്ടത് സായിബാബയെയായിരുന്നില്ല, ഇന്ത്യൻ ജനാധിപത്യത്തേയും ഭരണഘടനാ മൂല്യബോധത്തെയുമായിരുന്നു.

യൂണിവേഴ്സിറ്റികളിലെ സെമിനാർ ഹാളിനകത്തെ തണുപ്പിലിരുന്ന് അക്കാദമിക് മനുഷ്യർ നുണഞ്ഞിറക്കുന്ന ആശയങ്ങളായിരുന്നില്ല സായിബാബ സാധാരണക്കാരോട് പറഞ്ഞത്, പകരം, അവർ തന്നെ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ചും അവയുടെ വേദനകളെക്കുറിച്ചുമായിരുന്നു. സാധാരണക്കാരുടെ അനുഭവങ്ങളെ മൂർത്തവൽക്കരിച്ചുകൊണ്ട്, സൈദ്ധാന്തികഭാരമില്ലാതെ തന്നെ, ചൂഷകരുടെ തനിനിറം അവർക്ക് കാണിച്ചു കൊടുക്കുകയായിരുന്നു സായിബാബ. ആശയങ്ങൾ തമ്മിലല്ല ഏറ്റുമുട്ടേണ്ടത് മറിച്ച്, ആ ആശയങ്ങളെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സാമൂഹ്യവിഭാഗങ്ങളോടാണ് എന്ന ഗ്രാംഷിയൻ ചിന്തയെ സായിബാബ ആന്തരീകവൽക്കരിച്ചിരുന്നു. നാം ജീവിക്കുന്ന സമൂഹത്തിലെ അധികാരഘടനയെ നിലനിർത്തുന്ന യുക്തിയുടെ മർമ്മം തിരിച്ചറിഞ്ഞാൽമാത്രമേ വിമോചനത്തിലേക്കുള്ള ചൂഷിതരുടെ ആദ്യചുവട് ആരംഭിക്കൂ എന്നു പറഞ്ഞ ബ്രസീലിയൻ ചിന്തകനായ പൌലോ ഫ്രെയറുടെ ചിന്തകൾ സായിബാബയെ പ്രചോദിപ്പിച്ചിരുന്നു.

പൌലോ ഫ്രെയർ
പൌലോ ഫ്രെയർ

സായിബാബയുടെ മരണം ഇന്ത്യൻ ജനാധിപത്യത്തിന്റെ പൊള്ളത്തരത്തേയും അതിനകത്ത് അധികാരം കയ്യാളുന്നവരുടെ വർഗതാൽപ്പര്യങ്ങളുടെ പക്ഷപാതിത്വത്തേയും വെളിപ്പെടുത്തുന്നുണ്ട്. നീണ്ട പത്തുവർഷം യാതൊരു തെളിവുമില്ലാതെ ഒരു മനുഷ്യനെ ജയിലിലടച്ച് പീഡിപ്പിച്ചപ്പോൾ അതിനെതിരെ ഉയർന്നുവന്നത് ഒറ്റപ്പെട്ട പ്രതിഷേധം മാത്രമായിരുന്നു. സർക്കാർ ഗോശാലയിലെ പശുക്കൾക്ക് നൽകുന്ന സൗകര്യം പോലുമില്ലാതെയാണ് സായിബാബയ്ക്ക് ജയിലിൽ കഴിയേണ്ടിവന്നത്. സായിബാബ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം അനുഭവിച്ച അനീതികളെ കണ്ടില്ലെന്ന് നടിച്ച്, അങ്ങേയറ്റം നിശ്ശബ്ദത പാലിച്ച രാഷ്ട്രീയക്കാർ കൈവിട്ടത് സായിബാബയെയായിരുന്നില്ല, ഇന്ത്യൻ ജനാധിപത്യത്തേയും ഭരണഘടനാ മൂല്യബോധത്തെയുമായിരുന്നു.

സായിബാബയുടെ മരണം ഇന്ത്യയിലെ കീഴാള മനുഷ്യരോട് പറയുന്നത്, അവരുടെ വിമോചനത്തിന്റെ താക്കോൽ അവരുടെ തന്നെ കയ്യിലാണ് എന്നാണ്. അധീശവർഗ്ഗം തുറന്നുതരുന്ന വാതിലുകൾ തടവറകളിലേക്കുള്ളവ മാത്രമായിരിക്കും. ആത്യന്തിക വിമോചനം കീഴാള ജനതകളുടെ രാഷ്ട്രീയ സാഹോദര്യത്തിൽ കൂടി മാത്രമേ സംഭവിക്കൂ.

ചൂഷകർക്കും ചൂഷിതർക്കും ഇടയിൽ നിന്നുകൊണ്ട്, ‘ഞാൻ പക്ഷം പിടിക്കുന്നില്ല’ എന്ന് പറഞ്ഞാൽ നമ്മൾ ചൂഷകർക്കൊപ്പം ആയിരിക്കും എന്നു പറഞ്ഞ ആഫ്രിക്കൻ പ്രസിഡന്റ് ഡെസ്മണ്ട് ടുട്ടുവിന്റെ നീതിബോധം തന്നെയായിരുന്നു സായിബാബയേയും നയിച്ചത്.

പൊതുസമൂഹവുമായി ഇന്നും അടുത്ത ബന്ധം പുലർത്താത്ത പ്രാക്തന ഗോത്രവിഭാഗങ്ങൾ തങ്ങളുടെ ഭൂമിയും ജീവിതവും സംരക്ഷിക്കാൻ ഭരണകൂടത്തിനെതിരെ നടത്തുന്ന ചെറുത്തുനിൽപ്പ് ഒരു കാര്യം സൂചിപ്പിക്കുന്നു, സായിബാബ പറഞ്ഞത് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. കീഴാള ജനതകളെ സാംസ്കാരികമായി കൂടെ നിർത്തുകയും രാഷ്ട്രീയമായി ഉപയോഗിക്കുകയും സാമ്പത്തികമായി വിഭവരഹിത ഇടങ്ങളിലേക്ക് മാറ്റിനിർത്തുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യങ്ങളെ പറ്റി ബോധവാന്മാരാകുക എന്നതാണ് ജീവിച്ചിരുന്ന കാലം മുഴുവൻ സായിബാബ ആ മനുഷ്യരോട് പറഞ്ഞു കൊണ്ടിരുന്നത്. ഏകാശിലാത്മകമായ ദേശീയത കെട്ടിപ്പൊക്കി, അതിന്റെ മറവിൽ ചങ്ങാത്ത മുതലാളിത്തം നട്ടുവളർത്തുമ്പോൾ, അതിനെതിരായി ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ, മേലാള- കീഴാള സാംസ്‌കാരിക ഐക്യപ്പെടലുകൾ കൊണ്ട് മറികടക്കാൻ കഴിയുമെന്ന ഭരണകൂട ശുഭാപ്തിവിശ്വാസങ്ങളെ മുറിവേൽപ്പിച്ചു എന്നതാണ് സായിബാബമാരെപ്പോലുള്ളവർ ചെയ്ത തെറ്റ്. അതിനുള്ള അവകാശം നമ്മുടെ ഭരണഘടന അവർക്ക് നൽകുന്നില്ലേ?

പത്തുവർഷത്തിനിപ്പുറമാണെങ്കിലും കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയപ്പോൾ, അദ്ദേഹമായിരുന്നു ശരി എന്ന് ലോകത്തോട് സമ്മതിക്കുകയായിരുന്നു. ജയിൽ വിമോചിതനാ ആയപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ‘കോടതി സായിബാബയെ വെറുതെവിട്ടു’ എന്നായിരുന്നു. പത്തുവർഷം സിവിൽ സമൂഹം പുലർത്തിയ രാഷ്ട്രീയ നിശ്ശബ്ദതകൊണ്ട് ചേതന നഷ്ടമായത് സായിബാബയ്ക്ക് മാത്രമായിരുന്നില്ല, ഇന്ത്യൻ ജനാധിപത്യത്തെ നിലനിർത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും കൂടിയാണ്.

ചുരുങ്ങിയ പക്ഷം ഇന്ത്യൻ ജയിലുകൾ അംഗപരിമിത സൗഹൃദമെങ്കിലുമാക്കാൻ അധികാരികൾ ഇനിയെങ്കിലും ശ്രമിക്കുച്ചേക്കാം എന്ന ഒരൊറ്റ പ്രതീക്ഷ മാത്രമാണ്, ഇപ്പോൾ നമുക്കുമുന്നിൽ ബാക്കിയുള്ളത്.

Comments