ഗാസ ഇന്നൊരു ഭൂപ്രദേശം മാത്രമല്ല. അത് വംശഹത്യയും അധിനിവേശവും മനുഷ്യന് മനുഷ്യനോട് ചെയ്യാവുന്ന കൊടുംഭീകരതകളും അന്തമില്ലാതെ പോകാമെന്ന് കാണിക്കുന്ന കാലത്തിന്റെ നാടകശാല കൂടിയാണ്. പതിനായിരക്കണക്കിന് കുട്ടികളടക്കമുള്ള സാധാരണക്കാരായ പലസ്തീൻകാരെ ഇസ്രയേൽ ഓരോ ദിവസവും കൊന്നുതള്ളുമ്പോൾ ലോകം കുറ്റകരമായ മൗനത്തിലാണ്. ഒരു ചെറുചാലുപോലുള്ള ഭൂപ്രദേശത്തിന്റെ അടച്ചുപൂട്ടിയ അതിരുകൾക്കുള്ളിൽ വെടിയൊച്ചകൾക്കൊപ്പം മരണമെത്തുംവരെ നിലവിളികളുമായി പാഞ്ഞുതളരുന്ന മനുഷ്യർക്കൊപ്പമുള്ള പ്രതിഷേധത്തിന്റെ ശബ്ദം കൂടിയാണ് അകലങ്ങളിൽ നിന്നുള്ള ഓരോ ദിവസത്തേയും digital silence.