കണ്ണൻ മാഷും മണിച്ചേട്ടനും
അവരുടെ കായിക സ്വപ്നങ്ങളും

തൃശൂരിലെ നാട്ടിക, വലപ്പാട് തീരപ്രദേശ ഗ്രാമങ്ങളിലെ സാധാരണക്കാരായ കുട്ടികളെ വലിയ കായികസ്വപ്‌നങ്ങളിലേക്കെത്തിക്കുന്നതിൽ പ്രധാനമായും പങ്കുവഹിച്ച രണ്ട് പരിശീലകരാണ് കണ്ണൻ മാഷും മണിച്ചേട്ടനും. സ്‌കൂൾ തലങ്ങളിലേക്ക് മാത്രമായി ചുരുങ്ങാതെ, ദേശീയ- അന്തർദേശീയ തലങ്ങളിൽ വരെ രാജ്യത്തെ പ്രതിനിധീകരിച്ച് കായിക മത്‌സരങ്ങളിൽ പങ്കെടുക്കണമെന്ന് ഈ നാട്ടിലെ ഓരോ കുട്ടികൾക്കും കരുത്തോടെ പറയുന്നതിന് പിന്നിൽ ഈ പരിശീലകരുടെ വർഷങ്ങളോള്ളമുള്ള പ്രയ്തനങ്ങളുണ്ട്. സാമ്പത്തിക ലാഭങ്ങളൊന്നും ഇല്ലാതെ, ഈ നാടിനെ കായികഭൂപടത്തിലേക്ക് രേഖപ്പെടുത്തുന്നതിനോടൊപ്പം തുടരുന്ന ഇവരുടെ കഥയും വേറിട്ടതാണ്

Comments