തൊഴില്‍രഹിത
യുവാക്കള്‍ക്കുമുന്നിലെ
ഭരണകൂട അജണ്ട
തൊഴില്‍രഹിത യുവാക്കള്‍ക്കുമുന്നിലെ ഭരണകൂട അജണ്ട
രാഷ്ട്രീയപരമോ, ജനാധിപത്യപരമോ ആയ വിയോജിപ്പ് ഇന്ന് രേഖപ്പെടുത്തുന്നത് നശീകരണത്തിലൂടെ മാത്രമാണ്. ജനാധിപത്യത്തിന്റെ സംവാദമര്യാദകള്‍ നമ്മുടെ പൊതുബോധം മറന്നുകൊണ്ടിരിക്കുന്നു. ഹിംസ ജനാധിപത്യത്തില്‍ ‘ബുള്‍ഡോസറി'ന്റെ രൂപം കൊള്ളുമ്പോള്‍ പ്രതിഷേധങ്ങളും അതേ നശീകരണത്തിന്റെ ദിശയില്‍ സഞ്ചരിക്കുന്നവയാവും. ഭരണകൂടം ഒരു നശീകരണായുധമായി മാറുന്ന പുതിയ സാഹചര്യങ്ങളെ ട്രൂകോപ്പി വെബ്‌സീന്‍ വിലയിരുത്തുന്നു.
25 Jun 2022, 09:24 AM
അഗ്നിപഥിനെതിരെയുള്ള പ്രതിഷേധങ്ങള്‍ വളരെ വേഗം അക്രമോത്സുകമാകുന്നതും ഉദ്യോഗാര്‍ത്ഥികള്‍ പൊതുമുതലുകള്‍ നശിപ്പിക്കുന്നതും നമ്മള്‍ കണ്ടു. രാഷ്ട്രീയപരമോ, ജനാധിപത്യപരമോ ആയ വിയോജിപ്പ് ഇന്ന് രേഖപ്പെടുത്തുന്നത് നശീകരണത്തിലൂടെ മാത്രമാണ്. ജനാധിപത്യത്തിന്റെ സംവാദമര്യാദകള്‍ നമ്മുടെ പൊതുബോധം മറന്നുകൊണ്ടിരിക്കുന്നു. ഹിംസ ജനാധിപത്യത്തില്‍ ‘ബുള്‍ഡോസറി'ന്റെ രൂപം കൊള്ളുമ്പോള്‍ പ്രതിഷേധങ്ങളും അതേ നശീകരണത്തിന്റെ ദിശയില്‍ സഞ്ചരിക്കുന്നവയാവും. നശീകരണരാഷ്ട്രീയം പൊതുബോധമാകുന്ന കാലത്ത് അസമത്വവും, ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയും കൂടിച്ചേരുമ്പോള്‍ ഇന്ത്യയുടെ ഭാവി ശോഭനമല്ല എന്ന് വ്യക്തമാണ്. ഭരണകൂടം ഒരു നശീകരണായുധമായി മാറുന്ന പുതിയ സാഹചര്യങ്ങളെ ട്രൂകോപ്പി വെബ്‌സീന്‍ വിലയിരുത്തുന്നു.
കുഞ്ഞുണ്ണി സജീവ്
തൊഴില്‍രഹിത ‘അഗ്‌നിവീര'ന്മാര്‍ക്കുമുന്നിലിതാ
നശീകരണത്തിന്റെ രാഷ്ട്രീയം
ബുള്‍ഡോസറുകള്‍ ഹിന്ദുത്വ അജണ്ടകളുടെ ഉപകരണമാകുമ്പോള്‍ അന്ത്യമില്ലാത്ത രാഷ്ട്രീയനശീകരണത്തിന്റെ പദ്ധതിക്കാണ് ഭരണകൂടം തുടക്കം കുറിക്കുന്നത്. വര്‍ധിച്ചുവരുന്ന ഭക്ഷ്യക്ഷാമവും, തൊഴിലില്ലായ്മയും എത്രനാള്‍ ഈ നശീകരണപ്രവര്‍ത്തനത്തിലൂടെ മൂടിവെക്കാനാകും?. പ്രതിരോധമേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിക്കുപകരം സേനയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യുവാക്കളെ നാലുവര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതി ഒരുതരത്തിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കില്ല എന്നുമാത്രമല്ല, സൈനികസേവനം ലഭിച്ച യുവാക്കള്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുമ്പോള്‍ സാധ്യമാകുന്നത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും പ്രാവര്‍ത്തികമാക്കാനും കഴിവുള്ള ‘അഗ്നിവീര'ന്മാരാകും.
പി. കൃഷ്ണപ്രസാദ് / കെ. കണ്ണന്‍
യുവാക്കള്‍ തിരിച്ചറിയുന്നു, ഇത് ഞങ്ങളെ
വലിച്ചെറിയാനുള്ള പദ്ധതിയാണ്
‘അഗ്‌നിവീരന്‍മാര്‍' എന്നുപറയുന്നവര്‍ നാലുവര്‍ഷത്തെ പരിശീലനം കിട്ടി പത്തോ പന്ത്രണ്ടോ ലക്ഷം രൂപയുമായി തിരിച്ച് ഗ്രാമങ്ങളിലേക്ക് വരുന്നവരാണ്?. ഇന്ന് പത്തോ പന്ത്രണ്ടോ ലക്ഷം രൂപ എന്നത് ഒരു ജീവിതം സുരക്ഷിതമാക്കാനുള്ള ന്യായമായൊരു തുകയാണെന്ന് പറയാന്‍ കഴയില്ല. അത്രയും കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്കാണ് രാജ്യം പോകുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമെല്ലാം അതിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോള്‍, കൃത്യമായ ഒരു രാഷ്ട്രീയ അജണ്ട ആര്‍.എസ്.എസ്. മുന്നോട്ടുവെക്കുന്നു എന്നത് വ്യക്തമാണ്.
എസ്. മുഹമ്മദ് ഇര്‍ഷാദ്
ഇനിയുള്ള സമരങ്ങള്‍ പ്രാഥമിക
ജനാധിപത്യത്തിനു വേണ്ടിയാവും
അസംഘടിതവല്‍ക്കരണം പ്രതിസന്ധി സൃഷ്ടിച്ചത് തൊഴിലാളികള്‍ക്കാണ്. സ്ഥിര വേതനമോ സാമൂഹിക ക്ഷേമപദ്ധതി സംരക്ഷണമോ ഇല്ലാതെ തൊഴിലാളികള്‍ക്ക് പണിയെടുക്കേണ്ടിവരുന്നു. മൂലധനച്ചെലവ് കുറക്കാനുള്ള ഒരു പദ്ധതി കൂടിയാണ് അസംഘടിതവല്‍ക്കരണം. ഇതുമൂലം തൊഴിലാളികള്‍ വലിയ തോതില്‍ നിയന്ത്രണത്തിന് വിധേയമാകും, കുറഞ്ഞകൂലിക്ക് തൊഴില്‍ ചെയ്യേണ്ടിവരുന്ന തൊഴിലാളികളുടെ എണ്ണം കൂടിവരുന്നതിന്റെ ഒരു കാരണം, ഇത്തരം അസംഘടിതവല്‍ക്കരമാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി ഒരുതരത്തില്‍ പട്ടാളത്തിലെ അസംഘടിതവല്‍ക്കരണമാണ്. നാലുവര്‍ഷത്തെ പട്ടാളസേവനം ഒരു വ്യക്തിക്ക് പരിമിതമായ തൊഴില്‍സ്വാതന്ത്ര്യമാണ് നല്‍കുന്നത്?. കൂടാതെ, ഇത്തരം പട്ടാളക്കാര്‍ ഏതെങ്കിലും തരത്തില്‍ മനുഷ്യാവകാശലംഘനം നടത്തിയാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമോ എന്നത് ഒരു സാമൂഹിക പ്രശ്നം കൂടിയാണ്.
വായിക്കൂ, കേൾക്കൂ
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 83
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
Truecopy Webzine
Mar 08, 2023
3 Minutes Read
Truecopy Webzine
Feb 24, 2023
3 Minutes Read
ഷാജു വി. ജോസഫ്
Feb 23, 2023
5 Minutes Read